2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

എന്‍റെ വിദ്യാലയം (ജി എം എല്‍ പി സ്കൂള്‍ ചേറൂര്‍)


എന്നെ അക്ഷരം പഠിപ്പിച്ച എന്‍റെ വിദ്യാലയമേ നിനക്ക് വന്ദനം .കാലത്തിന്‍റെ ഒഴുക്കിലും ഗതകാലസ്മരണകളുടെതേരിലേരിയ എന്‍റെ വിദ്യാലയ ജീവിതമാണെൻ്റെ ഓർമ്മകളിൽ. കൂട്ടുകാരോടൊപ്പം തിരുമുറ്റത്തും വരാന്തയിലും ഓടിച്ചാടിക്കളിച്ച എന്‍റെ ബാല്യകാലം .എന്നില്‍ ഒരുപാട് ഓര്‍മ്മകളിരമ്പുന്ന എന്‍റെ വിദ്യാലയ വരാന്തയും തിരുമുറ്റവും.സ്കൂള് വിട്ട് വീട്ടിലേക്ക് മഴ നനയാതിരിക്കാന്‍ കുപ്പായമഴിച്ച് തലയില്‍ കെട്ടി കൂട്ടുകാരോടൊപ്പം ഓടിയതും, തിരുമുറ്റത്ത് പന്ത് കളിച്ചതും കക്ക്കളി,ഒച്ചോളി ,കോട്ടികളി,സൈവര്‍ ....അങ്ങിനെ എന്തെല്ലാം കളികളായിരുന്നു..... വല്ലാത്തൊരുകാലം. കൂട്ടുകാരന്‍മാര്‍ , കൂട്ടുകാരികള്‍ . കൊച്ചുമനസ്സുകള്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും സന്തോഷവും സ്നേഹവും ദു:ഖവും കണ്ണീരും പങ്കുവെച്ചു കഴിഞ്ഞ
പല സുഖദായാകമായ ഓര്‍മ്മകളും എന്നിലുണര്‍ത്തുന്നു .മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും കടന്ന്‍ യുവത്വമെന്ന ഹേമന്തകാലവും പടിയിറങ്ങാനൊരുങ്ങുമ്പോഴും എന്‍റെ സ്കൂള്‍ ജീവിതം ഇന്നലെ എന്നപോലെ എന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നു. സഹപാഠികളില്‍ ഏറെ പേരെക്കുറിച്ചും എന്‍റെ പക്കല്‍ ഒരുവിവരവുമില്ല.
കൂട്ടുകൂടാനും പിരിയാനും വിധിക്കപ്പെട്ട ഈലോകത്ത് അതിനല്ലേ നിര്‍വ്വാഹമുള്ളൂ.ഗുരുക്കന്മാരില്‍
പലരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞു.
സാമ്പത്തിക്കമായി ഞെരുങ്ങിയായിരുന്നു എന്‍റെ കുട്ടിക്കാലം . വറുതിയുടെ കാലത്തെ എന്‍റെ സ്കൂള്‍ ജീവിതം .ധരിക്കാന്‍ ഒരുകൂട്ട് ഉടുപ്പ്മാത്രം,പഠിക്കാന്‍ തൊട്ട് മുമ്പത്തെ വര്‍ഷം ഇതേ ക്ലാസില്‍ പഠിച്ചവരില്‍ നിന്നും പകുതി വിലകൊടുത്ത് വാങ്ങുന്ന പിഞ്ഞിപറിഞ്ഞ പുസ്തകങ്ങള്‍ . യാസഞ്ചര്‍ മിഠായിയും കടല മിഠായി യുമൊക്കെ വാങ്ങാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ബാപ്പയില്‍നിന്നും കെഞ്ചിവാങ്ങുന്ന നാണയത്തുട്ടുകള്‍ പലപ്പോഴും മിഠായി വാങ്ങാതെ സ്വരൂപിച്ച് വെക്കും. എല്ലാം ഇന്നോര്‍ക്കുമ്പോള്‍ മിഴികള്‍ നിറയും .വല്ലാത്ത ഗദ്ഗദം.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നാടായ ചേറൂരില്‍ 1947 ല്‍ തുടക്കം കുറിച്ച സ്കൂള്‍ പ്രശസ്തിയുടെ ഉന്നതികളിലെത്തിയ പലമാഹാന്മാരടക്കം ഒട്ടേറെ തലമുറകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന സ്ഥാപനം ചേറൂരിന്‍റെ അഭിമാനസ്തംഭ മാണ് .

-എന്‍ കെ മൊയ്തീന്‍,ചേറൂര്‍

2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

നീസ, മരണമില്ലാത്ത സ്നേഹസുഗന്ധം


http://neesavellur.blogspot.com/2012/02/blog-post.html
കവയത്രിയും 'നിലാമഴകള്‍' എന്ന ബ്ലോഗ്‌ എഴുത്തുകാരിയുമായ മലപ്പുറം പൂക്കോട്ടൂരിലെ നിസാ വെള്ളൂര്‍ എന്ന സര്‍ഗ്ഗ ധനയായ കൊച്ചു മിടുക്കിയെ നമുക്ക് നഷ്ട്ടമായി എന്ന വാര്‍ത്ത ഫെയ്സ്ബുക്കിലൂടെയാണറിഞ്ഞത്. ഞാനീകുട്ടിയെക്കുറിചറിയുന്നത് ഇപ്പോള്‍ മാത്രമാണ്.... ‍ തുടര്‍ന്ന്‍അക്ഷരങ്ങളെ സ്നേഹിക്കുന്ന ആ കൊച്ചു പ്രതിഭയുടെ നിലാമഴ എന്ന ബ്ലോഗ്‌ സന്ദര്‍ശിച്ചു. ഒഴുക്ക് എന്ന കവിതയിലെ "മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്.. " കൂടാതെ വിഷദര്‍ശനം,ചെറുത്തുനില്‍പ്പ് എന്നീ കവിതകളും വായിച്ചപ്പോള്‍ എന്റെ നയനങ്ങള്‍ നനഞ്ഞു . നിസാ വെള്ളൂര്‍ തന്‍റെ രോഗാവസ്ഥയില്‍ എഴുതിയതാവാം തീവ്രമായ ദു:ഖം ഉളവാക്കുന്ന ഈവരികള്‍. ഈ കുഞ്ഞിന്‍റെ വേര്പാട് എന്നെ ഏറെ വേദനിപ്പിച്ചു.എല്ലാം നിയോഗം .നമ്മുടെ ആരുടെയും കയ്യില്‍ ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ഗാരണ്ടിയില്ലല്ലോ.ദൈവം നല്‍കിയ ആയുസ്സിന്റെ സമയപരിധിക്കപ്പുറം ഒരുനിമിഷം അധികം നല്കില്ലല്ലോ. അല്ലാഹു ആ കുട്ടിയുടെ ഖബറിടം പ്രകാശാപൂരിതമാക്കട്ടെ.
-എന്‍ കെ മൊയ്തീന്‍,ചേറൂര്‍

2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam

ജനങ്ങള്‍ക്ക് ശുഷ്ക്കാന്തിയുള്ള പലവാര്‍ത്തകളും ഒറ്റത്തവണക്കപ്പുറം പിന്നീടെന്തായി എന്ന്‍പല മാധ്യമങ്ങളും ചികയുന്നില്ല.ഇതില്‍ നിന്നും വേറിട്ട ഒരു അന്യാദ്ര്‍ശമായ പത്ര പ്രവര്‍ത്തനം തന്നെയാണ് മാധ്യമം നടത്തിയത്.പത്ത് വര്ഷം മുമ്പ്ഗുജറാത്തിലെ
ഭൂജി...ല്‍ രാജ്യത്തെ ഞെടുക്കിയ ഭൂകമ്പം ഉണ്ടായപ്പോള്‍ കെട്ടിടങ്ങള്‍ക്കടിയില്‍നിന്നും മൂന്ന്‍ ദിവസത്തിനുശേഷം നാല് വയസുകാരന്‍ മുര്‍ത്തസഅലി എന്ന കുഞ്ഞിനെ ജീവനോടെ കിട്ടിയവാര്‍ത്ത എല്ലാ പത്രങ്ങളും വാര്‍ത്തയാക്കിയിരുന്നു ഉമ്മയും ബാപ്പയും നഷ്ടപ്പെട്ട ആ പിഞ്ചു പൈതലിന്‍റെ ജീവനുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നവരാണ്നാം .പിന്നീട് ഈ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന്‍ പോലും ആര്‍ക്കും വിവരമില്ല .ഇപ്പോഴിതാ പത്തു വര്‍ഷത്തിനു ശേഷവും ആവാര്‍ത്തയുടെ ബാക്കി അന്വേഷിച്ച് ഭൂജിലേക്ക് തിരിച്ച
പത്ര പ്രവര്‍ത്തകന്‍ നാം കേള്‍ക്കാന്‍ കൊതിച്ച ആ സന്തോഷ വാര്‍ത്ത നമുക്ക് മുന്നിലെത്തിച്ചിരിക്കുന്നു.യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്‍റെ മാത്ര്‍കാവാഹകന്. സ്വദേശാഭിമാനിയുടെയും വക്കം മൌലവിയുടെയും പിന്മുറക്കാരന്‍. അഭിനന്ദിക്കുന്നു.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍
അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam

2012 ജനുവരി 2, തിങ്കളാഴ്‌ച

***നവവത്സരാശംസകള്‍***


ഒരുവര്‍ഷം കൂടി പടിയിറങ്ങി .നേട്ടങ്ങളും  കോട്ടങ്ങളും നന്മകളും തിന്മകളും ഒക്കെയായി സന്തോഷവും ദു:ഖവും   നല്‍കി സമ്മിശ്രമായ ഒരുവര്‍ഷം കൂടി  വിസ്മൃതിയിലായി .നമുക്ക് നല്ലനാളെകള്‍ക്ക് വേണ്ടി പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം.  
എന്‍റെ എല്ലാ ഫേസ്‌ബുക്-ബ്ലോഗ്‌  സുഹൃത്തുക്കള്‍ക്കും  
നന്മയും ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു
-എന്‍ കെ മൊയ്തീന്‍,ചേറൂര്‍  

2011 ഡിസംബർ 21, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍: രാഷ്ട്രപതിയുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്



മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുപ്പത്തിനാല് ബ്ലോക്കുകളിലൂടെയും  ചോര്‍ച്ചയുണ്ടെന്നും,  ഇനിയും ഭുചലനം സംഭവിച്ചാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണെന്നും   മുതിര്‍ന്ന ഭൌമശാസ്ത്ര വിദഗ്ദന്‍ ജോണ് മത്തായി അടക്കമുള്ള വിദഗ്ദര്‍ മുന്നറിയിപ്പ്നല്‍കുന്നു.   സമരങ്ങള്‍ശക്തമാകട്ടെ.അപകടാവസ്ഥ മൂര്‍ദ്ധന്യത്തിലെത്തിയിട്ടും ഗൌരവമായെടുക്കാത്ത സര്‍ക്കാരുകളെ, നിങ്ങള്‍ ഇനിയെങ്കിലും അവിടെയും ഇവിടെയും ചര്‍ച്ചകള്‍ നടത്തിയും അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ചും സമയം കളയാതെ എന്നോ ബലക്ഷയം സംഭവിച്ച ഡാം പുനര്‍നിര്‍മ്മിച് മരണമണി കേട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കായ സോദരീ സോദരന്മാരെ രക്ഷിക്കൂ.
നിരവധി മനുഷ്യര്‍ ഭയവിഹ്വലരായി കഴിയുമ്പോള്‍ ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.  ഈ ഘട്ടത്തില്‍   രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ഇത് ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായികാണാതെ ഒരു ദേശീയപ്രശ്നമായി  ഇതിനെകാണണം.ലോകത്തിന് മുമ്പില്‍ ജനാധിപത്യത്തില്‍ അഭിമാനമായി നില്‍ക്കുന്ന  ഇന്ത്യയെന്ന മഹാരാജ്യത്ത് നാല്‍പ്പത് ലക്ഷത്തില്‍പ്പരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിനേരിടുമ്പോള്‍ അവ ഗൌരവമായി കാണാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഭരണകൂടങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് .

2011 നവംബർ 16, ബുധനാഴ്‌ച

***എന്‍റെ നാട്ടു വിശേഷം***




** ചെസ്സില്‍  നിന്ന്‍ഫുഡ്ബോളിലെത്തിയ ചേറൂര്‍** 
(അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്‍റ്, ഡാസ്ക് ചേറൂര്‍)
പൂര്‍വ്വ കാലംതൊട്ടേ കലാകായികരംഗത്ത് തല്‍പ്പരരായിരുന്നു ചേറൂര്‍ പ്രദേശത്തുകാര്‍.ഇവിടുത്തെ ആബാലവൃദ്ധം ജനങ്ങളും ചെസ്സ്‌ കളിക്കാരായിരുന്നു .   ചെസ്സ്‌ കളിയിലൂടെ ഏറെ പ്രശസ്തി ഈ ഗ്രാമത്തിന്  സ്വന്തമായുണ്ട്. പഴയ തലമുറയില്‍  നിന്നും  പ്രചോദനമുള്‍ക്കൊണ്ട്  ഇന്നും കലാകായികരംഗത്ത് ഈ ഗ്രാമം നിറഞ്ഞുനില്‍ക്കുന്നു. 
കാല്‍പ്പന്തു കളിയുടെ നാട് എന്ന ഖ്യാതി മലപ്പുറം ജില്ലക്ക് നേടിക്കൊടുക്കുന്നതില്‍ എന്‍റെ ഗ്രാമമായ 
ചേറൂര്‍  തനതായ പങ്ക് വഹിക്കുന്നുണ്ട്.കാല്‍പ്പന്ത്‌  കളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് "ഡാസ്ക്ചേറൂര്‍"
എന്ന പേരിലുള്ള സ്പോര്‍ട്സ് ക്ലബ്ബിന്‍റെ കീഴില്‍   ചേറുരിലെ   ജി എം യു പി സ്കൂള്‍ ഗ്രൌണ്ടില്‍  വര്‍ഷം  തോറും  അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്‍റ് നടത്തപ്പെടുന്നു.
ഒട്ടേറെ പ്രശസ്തരായ ഫുഡ്ബോള്‍ താരങ്ങള്‍ ബൂട്ടണിയുന്ന, ആവേശ ഭരിതമായ ഈ ടൂര്‍ണ്ണമെന്‍റ് ദര്‍ശിക്കാന്‍ അയല്‍ ജില്ലകളില്‍നിന്ന്പോലും ഫുഡ്ബോള്‍ പ്രേമികളുടെ പ്രവാഹമാണ്.
സംഘാടകര്‍ ഇതില്‍ നിന്ന്‍ ലഭിക്കുന്ന ധനം നാട്ടിലെ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് മഹത്തരമാക്കുന്നു  . 
 

2011 നവംബർ 1, ചൊവ്വാഴ്ച

എന്‍റെഗ്രാമം; ഒരുവീക്ഷണം


എന്‍റെഗ്രാമം ; ഒരുവീക്ഷണം
(ചേറൂര്‍,മുതുവില്‍കുണ്ട്). ഫലഭൂയിഷ്ഠമായ മണ്ണ്‍,അതില്‍ മുഴുത്ത് തിങ്ങി നിറഞ്ഞ കല്പകം.
'നാളികേരത്തിന്റെനാട്ടിലെനിക്കൊരു
നാഴിയിടങ്ങഴിമണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്..................'