മറ്റു പ്രദേശങ്ങളൊക്കെ ജലക്ഷാമം നേരിടാനായി പലപദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിന് മാത്രം ആധുനിക ജലസംഭരണ മാര്‍ഗ്ഗമോ വിതരണ പദ്ധതികളോ നടക്കുന്നില്ല.ഗ്രാമം രൂക്ഷമായ കുടി വെള്ള ക്ഷാമത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.ഇന്നീ പ്രദേശത്തുകാരുടെ ജീവല്‍പ്രധാനമായ ആവശ്യമാണ് കുടിവെള്ളം .
പല വീടുകളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സങ്കടകരമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.ഇവിടെനിന്ന് തെരഞ്ഞെടുത്തയക്കുന്ന പല ജനപ്രതിനിധികളും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്കി ഇക്കാര്യത്തില്‍ ഞങ്ങളെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സംസ്ഥാന മന്ത്രി കൂടിയായ ഇപ്പോഴത്തെ എം എല്‍ എ ബഹുമാനപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് വേളയില്‍ നല്കിയ ഉറപ്പിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കടലുണ്ടിപുഴയില്‍ തടയണ നിര്‍മ്മിച്ച് വന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കും എന്ന്ഞങ്ങള്ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഒരര്‍ത്ഥത്തില്‍ ഈ നിര്ഗതിയില് റോഡിനേക്കാള്‍ ഞങ്ങള്‍ക്ക് കുടിവെള്ള പദ്ധതിയാണ് വേഗം പ്രാവര്‍ത്തികമാകേണ്ടത് അതും ജലരേഖയാവരുതേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.താങ്കള്‍ തന്ന ഉറപ്പില്‍ ഞങ്ങള്‍ പ്രദേശത്തുകാര്‍ , സമക്ഷം കാത്തിരിക്കുന്നു.
-എന്‍ കെ മൊയ്തീന്,ചേറൂര്



