2012 ഫെബ്രുവരി 14, ചൊവ്വാഴ്ച
നീസ, മരണമില്ലാത്ത സ്നേഹസുഗന്ധം
http://neesavellur.blogspot.com/2012/02/blog-post.html
കവയത്രിയും 'നിലാമഴകള്‍' എന്ന ബ്ലോഗ് എഴുത്തുകാരിയുമായ മലപ്പുറം പൂക്കോട്ടൂരിലെ നിസാ വെള്ളൂര്‍ എന്ന സര്‍ഗ്ഗ ധനയായ കൊച്ചു മിടുക്കിയെ നമുക്ക് നഷ്ട്ടമായി എന്ന വാര്‍ത്ത ഫെയ്സ്ബുക്കിലൂടെയാണറിഞ്ഞത്. ഞാനീകുട്ടിയെക്കുറിചറിയുന്നത് ഇപ്പോള്‍ മാത്രമാണ്.... തുടര്‍ന്ന്‍അക്ഷരങ്ങളെ സ്നേഹിക്കുന്ന ആ കൊച്ചു പ്രതിഭയുടെ നിലാമഴ എന്ന ബ്ലോഗ് സന്ദര്‍ശിച്ചു. ഒഴുക്ക് എന്ന കവിതയിലെ "മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്.. " കൂടാതെ വിഷദര്‍ശനം,ചെറുത്തുനില്‍പ്പ് എന്നീ കവിതകളും വായിച്ചപ്പോള്‍ എന്റെ നയനങ്ങള്‍ നനഞ്ഞു . നിസാ വെള്ളൂര്‍ തന്‍റെ രോഗാവസ്ഥയില്‍ എഴുതിയതാവാം തീവ്രമായ ദു:ഖം ഉളവാക്കുന്ന ഈവരികള്‍. ഈ കുഞ്ഞിന്‍റെ വേര്പാട് എന്നെ ഏറെ വേദനിപ്പിച്ചു.എല്ലാം നിയോഗം .നമ്മുടെ ആരുടെയും കയ്യില്‍ ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ഗാരണ്ടിയില്ലല്ലോ.ദൈവം നല്‍കിയ ആയുസ്സിന്റെ സമയപരിധിക്കപ്പുറം ഒരുനിമിഷം അധികം നല്കില്ലല്ലോ. അല്ലാഹു ആ കുട്ടിയുടെ ഖബറിടം പ്രകാശാപൂരിതമാക്കട്ടെ.
-എന്‍ കെ മൊയ്തീന്‍,ചേറൂര്‍
2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച
അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam
ജനങ്ങള്‍ക്ക് ശുഷ്ക്കാന്തിയുള്ള പലവാര്‍ത്തകളും ഒറ്റത്തവണക്കപ്പുറം പിന്നീടെന്തായി എന്ന്‍പല മാധ്യമങ്ങളും ചികയുന്നില്ല.ഇതില്‍ നിന്നും വേറിട്ട ഒരു അന്യാദ്ര്‍ശമായ പത്ര പ്രവര്‍ത്തനം തന്നെയാണ് മാധ്യമം നടത്തിയത്.പത്ത് വര്ഷം മുമ്പ്ഗുജറാത്തിലെ
ഭൂജി...ല്‍ രാജ്യത്തെ ഞെടുക്കിയ ഭൂകമ്പം ഉണ്ടായപ്പോള്‍ കെട്ടിടങ്ങള്‍ക്കടിയില്‍നിന്നും മൂന്ന്‍ ദിവസത്തിനുശേഷം നാല് വയസുകാരന്‍ മുര്‍ത്തസഅലി എന്ന കുഞ്ഞിനെ ജീവനോടെ കിട്ടിയവാര്‍ത്ത എല്ലാ പത്രങ്ങളും വാര്‍ത്തയാക്കിയിരുന്നു ഉമ്മയും ബാപ്പയും നഷ്ടപ്പെട്ട ആ പിഞ്ചു പൈതലിന്‍റെ ജീവനുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നവരാണ്നാം .പിന്നീട് ഈ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന്‍ പോലും ആര്‍ക്കും വിവരമില്ല .ഇപ്പോഴിതാ പത്തു വര്‍ഷത്തിനു ശേഷവും ആവാര്‍ത്തയുടെ ബാക്കി അന്വേഷിച്ച് ഭൂജിലേക്ക് തിരിച്ച
പത്ര പ്രവര്‍ത്തകന്‍ നാം കേള്‍ക്കാന്‍ കൊതിച്ച ആ സന്തോഷ വാര്‍ത്ത നമുക്ക് മുന്നിലെത്തിച്ചിരിക്കുന്നു.യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്‍റെ മാത്ര്‍കാവാഹകന്. സ്വദേശാഭിമാനിയുടെയും വക്കം മൌലവിയുടെയും പിന്മുറക്കാരന്‍. അഭിനന്ദിക്കുന്നു.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍
അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam
ഭൂജി...ല്‍ രാജ്യത്തെ ഞെടുക്കിയ ഭൂകമ്പം ഉണ്ടായപ്പോള്‍ കെട്ടിടങ്ങള്‍ക്കടിയില്‍നിന്നും മൂന്ന്‍ ദിവസത്തിനുശേഷം നാല് വയസുകാരന്‍ മുര്‍ത്തസഅലി എന്ന കുഞ്ഞിനെ ജീവനോടെ കിട്ടിയവാര്‍ത്ത എല്ലാ പത്രങ്ങളും വാര്‍ത്തയാക്കിയിരുന്നു ഉമ്മയും ബാപ്പയും നഷ്ടപ്പെട്ട ആ പിഞ്ചു പൈതലിന്‍റെ ജീവനുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നവരാണ്നാം .പിന്നീട് ഈ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന്‍ പോലും ആര്‍ക്കും വിവരമില്ല .ഇപ്പോഴിതാ പത്തു വര്‍ഷത്തിനു ശേഷവും ആവാര്‍ത്തയുടെ ബാക്കി അന്വേഷിച്ച് ഭൂജിലേക്ക് തിരിച്ച
പത്ര പ്രവര്‍ത്തകന്‍ നാം കേള്‍ക്കാന്‍ കൊതിച്ച ആ സന്തോഷ വാര്‍ത്ത നമുക്ക് മുന്നിലെത്തിച്ചിരിക്കുന്നു.യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്‍റെ മാത്ര്‍കാവാഹകന്. സ്വദേശാഭിമാനിയുടെയും വക്കം മൌലവിയുടെയും പിന്മുറക്കാരന്‍. അഭിനന്ദിക്കുന്നു.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍
അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam
2012 ജനുവരി 2, തിങ്കളാഴ്‌ച
***നവവത്സരാശംസകള്‍***

ഒരുവര്‍ഷം കൂടി പടിയിറങ്ങി .നേട്ടങ്ങളും കോട്ടങ്ങളും നന്മകളും തിന്മകളും ഒക്കെയായി സന്തോഷവും ദു:ഖവും നല്‍കി സമ്മിശ്രമായ ഒരുവര്‍ഷം കൂടി വിസ്മൃതിയിലായി .നമുക്ക് നല്ലനാളെകള്‍ക്ക് വേണ്ടി പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം.
എന്‍റെ എല്ലാ ഫേസ്‌ബുക്-ബ്ലോഗ് സുഹൃത്തുക്കള്‍ക്കും
നന്മയും ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു
-എന്‍ കെ മൊയ്തീന്‍,ചേറൂര്‍
2011 ഡിസംബർ 21, ബുധനാഴ്‌ച
മുല്ലപ്പെരിയാര്‍: രാഷ്ട്രപതിയുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുപ്പത്തിനാല് ബ്ലോക്കുകളിലൂടെയും ചോര്‍ച്ചയുണ്ടെന്നും, ഇനിയും ഭുചലനം സംഭവിച്ചാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണെന്നും മുതിര്‍ന്ന ഭൌമശാസ്ത്ര വിദഗ്ദന്‍ ജോണ് മത്തായി അടക്കമുള്ള വിദഗ്ദര്‍ മുന്നറിയിപ്പ്നല്‍കുന്നു. സമരങ്ങള്‍ശക്തമാകട്ടെ.അപകടാവസ്ഥ മൂര്‍ദ്ധന്യത്തിലെത്തിയിട്ടും ഗൌരവമായെടുക്കാത്ത സര്‍ക്കാരുകളെ, നിങ്ങള്‍ ഇനിയെങ്കിലും അവിടെയും ഇവിടെയും ചര്‍ച്ചകള്‍ നടത്തിയും അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ചും സമയം കളയാതെ എന്നോ ബലക്ഷയം സംഭവിച്ച ഡാം പുനര്‍നിര്‍മ്മിച് മരണമണി കേട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കായ സോദരീ സോദരന്മാരെ രക്ഷിക്കൂ.
നിരവധി മനുഷ്യര്‍ ഭയവിഹ്വലരായി കഴിയുമ്പോള്‍ ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ഇത് ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായികാണാതെ ഒരു ദേശീയപ്രശ്നമായി ഇതിനെകാണണം.ലോകത്തിന് മുമ്പില്‍ ജനാധിപത്യത്തില്‍ അഭിമാനമായി നില്‍ക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്ത് നാല്‍പ്പത് ലക്ഷത്തില്‍പ്പരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിനേരിടുമ്പോള്‍ അവ ഗൌരവമായി കാണാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഭരണകൂടങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് .
2011 നവംബർ 16, ബുധനാഴ്‌ച
***എന്‍റെ നാട്ടു വിശേഷം***

** ചെസ്സില്‍ നിന്ന്‍ഫുഡ്ബോളിലെത്തിയ ചേറൂര്‍**
(അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്‍റ്, ഡാസ്ക് ചേറൂര്‍)
പൂര്‍വ്വ കാലംതൊട്ടേ കലാകായികരംഗത്ത് തല്‍പ്പരരായിരുന്നു ചേറൂര്‍ പ്രദേശത്തുകാര്‍.ഇവിടുത്തെ ആബാലവൃദ്ധം ജനങ്ങളും ചെസ്സ് കളിക്കാരായിരുന്നു . ചെസ്സ് കളിയിലൂടെ ഏറെ പ്രശസ്തി ഈ ഗ്രാമത്തിന് സ്വന്തമായുണ്ട്. പഴയ തലമുറയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്നും കലാകായികരംഗത്ത് ഈ ഗ്രാമം നിറഞ്ഞുനില്‍ക്കുന്നു.
കാല്‍പ്പന്തു കളിയുടെ നാട് എന്ന ഖ്യാതി മലപ്പുറം ജില്ലക്ക് നേടിക്കൊടുക്കുന്നതില്‍ എന്‍റെ ഗ്രാമമായ
ചേറൂര്‍ തനതായ പങ്ക് വഹിക്കുന്നുണ്ട്.കാല്‍പ്പന്ത് കളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് "ഡാസ്ക്ചേറൂര്‍"
എന്ന പേരിലുള്ള സ്പോര്‍ട്സ് ക്ലബ്ബിന്‍റെ കീഴില്‍ ചേറുരിലെ ജി എം യു പി സ്കൂള്‍ ഗ്രൌണ്ടില്‍ വര്‍ഷം തോറും അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്‍റ് നടത്തപ്പെടുന്നു.
ഒട്ടേറെ പ്രശസ്തരായ ഫുഡ്ബോള്‍ താരങ്ങള്‍ ബൂട്ടണിയുന്ന, ആവേശ ഭരിതമായ ഈ ടൂര്‍ണ്ണമെന്‍റ് ദര്‍ശിക്കാന്‍ അയല്‍ ജില്ലകളില്‍നിന്ന്പോലും ഫുഡ്ബോള്‍ പ്രേമികളുടെ പ്രവാഹമാണ്.
സംഘാടകര്‍ ഇതില്‍ നിന്ന്‍ ലഭിക്കുന്ന ധനം നാട്ടിലെ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് മഹത്തരമാക്കുന്നു .
2011 നവംബർ 1, ചൊവ്വാഴ്ച
എന്‍റെഗ്രാമം; ഒരുവീക്ഷണം
2011 ജൂൺ 21, ചൊവ്വാഴ്ച
***എന്‍റെ ഓത്തുപള്ളി***

ഇത് ഞാന്‍ പഠിച്ച ഓത്തുപള്ളി (ചേറൂര്‍,മുതുവില്‍കുണ്ട് മദ്രസ) . ആപഴയകാലത്തിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിയെത്തിയപോലെ.
'ഓത്തുപള്ളീലന്നുനമ്മള് പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക
പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്
പീലിപെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞ് പണ്ട്
…………………………………………………………………………………….
…………………………………………………………………………………..' ഈ വരികള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ എന്‍റെ ഓത്തുപള്ളി ഓര്‍ക്കുന്നു, എന്‍റെ ഓത്തുപള്ളി ഓര്‍മ്മയിലെത്തുമ്പോള്‍ ഈ വരികളും കൂടെയെത്തും.ഇവ രണ്ടിനും വല്ലാത്തൊരാത്മബന്ധമുണ്ടെന്ന്‍ ഞാന്‍ മനസിലാക്കുന്നു. കാലമെത്രനീങ്ങി............ആ കൊച്ചു നെല്ലിക്കാവിത്ത് മുളച്ച് ഇന്ന്‍ വന്‍ നെല്ലിക്കാമരമായി എന്‍റെ ഓത്തുപള്ളി മുറ്റത്ത് നില്‍ക്കുന്ന പോലെയെന്‍മിഴികളില്‍. ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
