ഏറെയായി മനക്കോട്ട കെട്ടി നടന്ന ഒരാഗ്രഹമായിരുന്നു കോട്ടകളുടെ കോട്ടയായി അറിയപ്പെടുന്ന കാസര്‍ഗോഡ് പള്ളിക്കരയിലുള്ള ബേക്കല്‍കോട്ട കാണണമെന്നത് .പോയി കാണാനും അന്വേഷിക്കാനും തയ്യാറുണ്ടെങ്കില്‍ ചരിത്ര- വിസ്മയക്കാഴ്ച്ചകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത് . പൊയ്പ്പോയ കാലത്തിന്റെ ഒരുപാട് ചരിത്രങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ ശേഷിപ്പുകളും അവശിഷ്ടങ്ങളും നമുക്ക് ചുറ്റും കിടപ്പുണ്ട്.നമ്മുടെ പൊതു ഖജനാവ് ഉപയോഗിച്ച് അവയെ പരിപാലിച്ച് നിലനിര്‍ത്തുന്നുമുണ്ട്.പുരാതന കാലത്തെ ഇക്കേരി നായ്ക്കന്മാരില് പെട്ട ശിവപ്പ നായ്ക്ക് എന്ന അന്നത്തെ ഭരണാധികാരിയാണത്രെ 1650 ല്‍ ഇത് നിര്‍മ്മിച്ചത്.
അറബിക്കടലിന് അഭിമുഖമായി മുപ്പത്തെട്ട് ഏക്കറില്‍ ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഈ വന്‍ കോട്ടയില്‍ വെച്ച് ആ കാലത്തിന്റെ എത്രയോ സേനാവ്യൂഹങ്ങള്‍
ശത്രുപക്ഷത്തിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടാവും .
ഇന്നും ഈ കോട്ടയെ വളരെ കരുതലോടെ ഇതിലെ നിരീക്ഷണഗോപുരം,ആയുധപ്പുര ,തുരങ്കം തുടങ്ങി എല്ലാം പ്രൗഢി നഷ്ടപ്പെടുത്താതെ പരിരക്ഷിക്കപ്പെടുന്നുണ്ട് നമ്മുടെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ .

അറബിക്കടല്‍ താണ്ടി വല്ല ശത്രുക്കളും പടക്കോപ്പുമായി വരുന്നുണ്ടോ എന്ന് പീരങ്കി പഴുതിലൂടെ വീക്ഷിക്കുകയാണൊരു സേനാവ്യൂഹത്തലവന്‍ :)

ഇനി വന്ന മുറയില്‍ കിട്ടിയ അവസരം പാഴാക്കാതെ കോട്ട കൊത്തളങ്ങളില്‍ ഞാനൊന്ന് വിരാജിച്ചോട്ടെ.
-എന്‍ കെ മൊയ്തീന് ചേറൂര്
അറബിക്കടലിന് അഭിമുഖമായി മുപ്പത്തെട്ട് ഏക്കറില്‍ ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഈ വന്‍ കോട്ടയില്‍ വെച്ച് ആ കാലത്തിന്റെ എത്രയോ സേനാവ്യൂഹങ്ങള്‍
ശത്രുപക്ഷത്തിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടാവും .
ഇന്നും ഈ കോട്ടയെ വളരെ കരുതലോടെ ഇതിലെ നിരീക്ഷണഗോപുരം,ആയുധപ്പുര ,തുരങ്കം തുടങ്ങി എല്ലാം പ്രൗഢി നഷ്ടപ്പെടുത്താതെ പരിരക്ഷിക്കപ്പെടുന്നുണ്ട് നമ്മുടെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ .

ഇനി വന്ന മുറയില്‍ കിട്ടിയ അവസരം പാഴാക്കാതെ കോട്ട കൊത്തളങ്ങളില്‍ ഞാനൊന്ന് വിരാജിച്ചോട്ടെ.
-എന്‍ കെ മൊയ്തീന് ചേറൂര്
8 അഭിപ്രായങ്ങൾ:
മനോഹരമായ കാഴ്ചകള്‍.
ഫോട്ടോ എടുത്തത് അഭിനന്ദനീയം!
ആശംസകള്‍
നന്ദി മാഷേ .
പിന്നെ, ഇക്കഴിഞ്ഞ ഏതാനും ദിവസം മുമ്പ് വരെ ഞാന്‍ നാട്ടിലുണ്ടായിരുന്നു.ആ സമയത്ത് മാഷേ നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഞാന്‍ സന്ദേശമയച്ചിരുന്നു.താങ്കളില്‍ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല.തിരക്കിലായത് കൊണ്ടായിരിക്കാം.വിധിയുണ്ടെങ്കില്‍ അടുത്ത തവണ കാണാം.
വളരേ മനോഹരമായി ഓരോ ഫോട്ടോസും അതിന്ടെ ശ്രേണിയും രസകരമായ അടിക്കുറിപ്പുകളും... ശരിക്കും ഫോട്ടോ മാത്രം വളരേ മനോഹരമായി പികചറൈസ് ചെയ്തു....ഒരു പാട് കാര്യങ്ങൾ വിളിച്ചോതുന്ന രീതിയിൽ
മ േനാഹരമായിരിക്കുന്നു
മ േനാഹരമായിരിക്കുന്നു
മ േനാഹരമായിരിക്കുന്നു
നന്ദി ശരീഫ്,
വായനക്കും അഭിപ്രായത്തിനും.
ഇസ്മായില്‍,
ഇവിടം വന്നതിനും വായിച്ച് അഭിപ്രായമിട്ടതിനും പെരുത്ത് നന്ദി സോദരാ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ