2011, മേയ് 11, ബുധനാഴ്‌ച
***"വീരപുത്രന്‍"***
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്നണിപ്പോരാളിയും കേരളത്തിന്റെ വീരപുത്രനുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ രാഷ്ട്രീയ ജീവിതം പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും ചരിത്ര സ്നേഹിയുമായ പി ടി കുഞ്ഞിമുഹമ്മദ് "വീരപുത്രന്‍" എന്ന പേരില്‍ ചലച്ചിത്ര മാക്കുന്നു എന്നറിഞ്ഞു.
മലബാറിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോരാട്ടവീഥികളില്‍ നിറഞ്ഞുനിന്ന സാഹിബിനെക്കുറിച് ഫിലിം തയ്യാറാക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. പ്രത്യേകിച്ച് മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുക എന്ന ദൌത്യവുമായി 1924 - ല്‍ അബ്ദുറഹ്മാന്‍സാഹിബ് അല്‍ അമീന്‍ എന്ന പത്രം കോഴികോട് നിന്ന്‍ആരംഭിച്ചു.കറകളഞ്ഞ വ്യക്തിത്വവും ജീവിത വിശുദ്ധിയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സാഹിബ് ആദര്‍ശത്തിന്റെയും സേവന സന്നദ്ധതയുടെയും ആള്‍രൂപമായിരുന്നു. രാഷ്ട്രീയം ഭൌതിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ വ്യതിരിക്ത മുഖം കാഴ്ച വെച്ച നേതാവായിരുന്നു സാഹിബ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെയും അതിലെ ധീര ദേശാഭിമാനികളെയും കൊളോണിയന്‍ ചരിത്രം അവഹേളിക്കുകയും വസ്തുതകളെ വിസ്മരിക്കുകയും വികലമാക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍ ചരിത്ര സ്നേഹിയായ പി.ടി.കുഞ്ഞിമുഹമ്മദും മറ്റും ചരിത്രഗവേഷകര്ടെയും ചരിത്രസ്നേഹികള്ടെയും, പിന്നെ അബ്ദുല്‍റഹ്മാന്‍ സാഹിബിനോടൊപ്പം അല്‍ അമീനിലും മറ്റും കൂടെ പ്രവര്‍ത്തിച് ഏറെ അടുത്തറിഞ്ഞ ,
അനുഭവസമ്പത്തുള്ള എം .റഷീദിന്റെയും സഹായസഹകരണതോടെ അബ്ദുല്‍റഹ്മാന്‍ സാഹിബിനെക്കുറിച് ചിത്രം തയ്യാറാക്കുമ്പോള്‍ വര്‍ധിതാവേഷതോടെ ഇന്നും സ്വാതന്ത്ര്യസമരത്തെയും അബ്ദുല്‍റഹ്മാന്‍ സഹിബിനെയും സ്മരിക്കുന്ന ചരിത്ര സ്നേഹികള്‍ക്ക് തീര്‍ച്ചയായും അതൊരു മുതല്‍ക്കൂട്ടാവും. മലയാളത്തില്‍ ചരിത്ര സിനിമകളെന്ന പേരില്‍ വന്ന പല സിനിമകളും ചരിത്രം കാണിക്കുന്നതിന് പകരം മസാലകള്‍ തിരുകിക്കയറ്റി സുപ്പര്‍ സ്റ്റാര്കളെക്കൊണ്ട് അഭിനയിപ്പിച്ചുമൊക്കെ ചരിത്രത്തിന് വിക്ര്‍ത മുഖം നല്‍കുകയാണ് പതിവ്. ലാഭേച്ചക്ക് വേണ്ടി ചരിത്രത്തില്‍ നിന്നും പലതും പറിചെറിഞും കുറെ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സ്ര്‍ഷ്ടിച്ചും ചരിത്രത്തെക്കുറിച് പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. ചരിത്ര സിനിമകളില്‍ നൈപുണ്യമുളള പി .ടി.കുഞ്ഞി മുഹമ്മദ് ഈ പതിവില്‍ നിന്നും തീര്‍ച്ചയായും "വീരപുത്രന്‍" വ്യത്യസ്ഥമാക്കുമെന്ന്‍ നമുക്ക് പ്രതീക്ഷിക്കാം.
2011, മേയ് 1, ഞായറാഴ്‌ച
***വിഷത്തിനെതിരെയുള്ള പോരാട്ടം വിജയിച്ചു***
ഒട്ടേറെ മനുഷ്യരെ ദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീട നാശിനിക്കെതിരെ കൊടുങ്കാറ്റായി വന്ന ജനകീയ പോരാട്ടതിന് വിജയം. ജനീവയില്നടന്ന സ്ടോക് ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യന്‍ ഭരണകുടത്തിന്റെ എന്‍ഡോസള്‍ഫാന്‍ അനുകുലനീക്കം പരാജയപ്പെടുത്തിക്കൊണ്ട് ആ കൊടും വിഷമാരി ആഗോളതലത്തില്‍ത്തന്നെ നിരോധിച്ചിരിക്കുന്നു. അങ്ങിനെ കീടനാശിനി ലോഭിക്കെതിരെയുള്ള വിജയംകണ്ടു എന്നത് പെരുത് ആഹ്ലാദത്തിനു വകനല്‍കുന്നു.കാസര്‍കോട്ടും മറ്റും ദുരിതം വിതച്ച എന്‍ഡോസള്‍ഫാന് എതിരെയുള്ള കേരളജനതയുടെ മുന്നേറ്റം ഇന്ത്യന്‍ ഭരണകുടത്തിന്റെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമായി.കേരള ജനതയുടെ വികാരം ലോകം അംഗീകരിച്ചു,കേരള ജനതയുടെ പോരാട്ടം വിജയിച്ചു. എന്‍ഡോസള്‍ഫാന് എതിരെ പ്രക്ഷോഭതിനിറങ്ങിയവരെ അഭിനന്ദിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)