2011, ഡിസംബർ 21, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍: രാഷ്ട്രപതിയുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്



മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുപ്പത്തിനാല് ബ്ലോക്കുകളിലൂടെയും  ചോര്‍ച്ചയുണ്ടെന്നും,  ഇനിയും ഭുചലനം സംഭവിച്ചാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണെന്നും   മുതിര്‍ന്ന ഭൌമശാസ്ത്ര വിദഗ്ദന്‍ ജോണ് മത്തായി അടക്കമുള്ള വിദഗ്ദര്‍ മുന്നറിയിപ്പ്നല്‍കുന്നു.   സമരങ്ങള്‍ശക്തമാകട്ടെ.അപകടാവസ്ഥ മൂര്‍ദ്ധന്യത്തിലെത്തിയിട്ടും ഗൌരവമായെടുക്കാത്ത സര്‍ക്കാരുകളെ, നിങ്ങള്‍ ഇനിയെങ്കിലും അവിടെയും ഇവിടെയും ചര്‍ച്ചകള്‍ നടത്തിയും അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ചും സമയം കളയാതെ എന്നോ ബലക്ഷയം സംഭവിച്ച ഡാം പുനര്‍നിര്‍മ്മിച് മരണമണി കേട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കായ സോദരീ സോദരന്മാരെ രക്ഷിക്കൂ.
നിരവധി മനുഷ്യര്‍ ഭയവിഹ്വലരായി കഴിയുമ്പോള്‍ ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.  ഈ ഘട്ടത്തില്‍   രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ഇത് ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായികാണാതെ ഒരു ദേശീയപ്രശ്നമായി  ഇതിനെകാണണം.ലോകത്തിന് മുമ്പില്‍ ജനാധിപത്യത്തില്‍ അഭിമാനമായി നില്‍ക്കുന്ന  ഇന്ത്യയെന്ന മഹാരാജ്യത്ത് നാല്‍പ്പത് ലക്ഷത്തില്‍പ്പരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിനേരിടുമ്പോള്‍ അവ ഗൌരവമായി കാണാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഭരണകൂടങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് .

2011, നവംബർ 16, ബുധനാഴ്‌ച

***എന്‍റെ നാട്ടു വിശേഷം***




** ചെസ്സില്‍  നിന്ന്‍ഫുഡ്ബോളിലെത്തിയ ചേറൂര്‍** 
(അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്‍റ്, ഡാസ്ക് ചേറൂര്‍)
പൂര്‍വ്വ കാലംതൊട്ടേ കലാകായികരംഗത്ത് തല്‍പ്പരരായിരുന്നു ചേറൂര്‍ പ്രദേശത്തുകാര്‍.ഇവിടുത്തെ ആബാലവൃദ്ധം ജനങ്ങളും ചെസ്സ്‌ കളിക്കാരായിരുന്നു .   ചെസ്സ്‌ കളിയിലൂടെ ഏറെ പ്രശസ്തി ഈ ഗ്രാമത്തിന്  സ്വന്തമായുണ്ട്. പഴയ തലമുറയില്‍  നിന്നും  പ്രചോദനമുള്‍ക്കൊണ്ട്  ഇന്നും കലാകായികരംഗത്ത് ഈ ഗ്രാമം നിറഞ്ഞുനില്‍ക്കുന്നു. 
കാല്‍പ്പന്തു കളിയുടെ നാട് എന്ന ഖ്യാതി മലപ്പുറം ജില്ലക്ക് നേടിക്കൊടുക്കുന്നതില്‍ എന്‍റെ ഗ്രാമമായ 
ചേറൂര്‍  തനതായ പങ്ക് വഹിക്കുന്നുണ്ട്.കാല്‍പ്പന്ത്‌  കളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് "ഡാസ്ക്ചേറൂര്‍"
എന്ന പേരിലുള്ള സ്പോര്‍ട്സ് ക്ലബ്ബിന്‍റെ കീഴില്‍   ചേറുരിലെ   ജി എം യു പി സ്കൂള്‍ ഗ്രൌണ്ടില്‍  വര്‍ഷം  തോറും  അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്‍റ് നടത്തപ്പെടുന്നു.
ഒട്ടേറെ പ്രശസ്തരായ ഫുഡ്ബോള്‍ താരങ്ങള്‍ ബൂട്ടണിയുന്ന, ആവേശ ഭരിതമായ ഈ ടൂര്‍ണ്ണമെന്‍റ് ദര്‍ശിക്കാന്‍ അയല്‍ ജില്ലകളില്‍നിന്ന്പോലും ഫുഡ്ബോള്‍ പ്രേമികളുടെ പ്രവാഹമാണ്.
സംഘാടകര്‍ ഇതില്‍ നിന്ന്‍ ലഭിക്കുന്ന ധനം നാട്ടിലെ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് മഹത്തരമാക്കുന്നു  . 
 

2011, നവംബർ 1, ചൊവ്വാഴ്ച

എന്‍റെഗ്രാമം; ഒരുവീക്ഷണം


എന്‍റെഗ്രാമം ; ഒരുവീക്ഷണം
(ചേറൂര്‍,മുതുവില്‍കുണ്ട്). ഫലഭൂയിഷ്ഠമായ മണ്ണ്‍,അതില്‍ മുഴുത്ത് തിങ്ങി നിറഞ്ഞ കല്പകം.
'നാളികേരത്തിന്റെനാട്ടിലെനിക്കൊരു
നാഴിയിടങ്ങഴിമണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്..................'

2011, ജൂൺ 21, ചൊവ്വാഴ്ച

***എന്‍റെ ഓത്തുപള്ളി***


ഇത് ഞാന്‍ പഠിച്ച ഓത്തുപള്ളി (ചേറൂര്‍,മുതുവില്‍കുണ്ട് മദ്രസ)   .  ആപഴയകാലത്തിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിയെത്തിയപോലെ.
'ഓത്തുപള്ളീലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക
പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്‌
പീലിപെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
…………………………………………………………………………………….
…………………………………………………………………………………..' ഈ വരികള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍  എന്‍റെ ഓത്തുപള്ളി ഓര്‍ക്കുന്നു,   എന്‍റെ ഓത്തുപള്ളി ഓര്‍മ്മയിലെത്തുമ്പോള്‍ ഈ വരികളും  കൂടെയെത്തും.ഇവ രണ്ടിനും  വല്ലാത്തൊരാത്മബന്ധമുണ്ടെന്ന്‍ ഞാന്‍ മനസിലാക്കുന്നു.        കാലമെത്രനീങ്ങി............ആ കൊച്ചു  നെല്ലിക്കാവിത്ത്  മുളച്ച്  ഇന്ന്‍ വന്‍ നെല്ലിക്കാമരമായി എന്‍റെ  ഓത്തുപള്ളി  മുറ്റത്ത്  നില്‍ക്കുന്ന പോലെയെന്‍മിഴികളില്‍. ..

2011, ജൂൺ 16, വ്യാഴാഴ്‌ച

***മലപ്പുറം ജില്ലാപിറവിദിനം***



ഇന്ന്‍ മലപ്പുറം ജില്ലാപിറവിദിനം .അത്യധികം എതിര്‍പ്പുകള്‍ മറികടന്ന്‍ 1969  ജൂണ്‍ 16  ന് ഇ എം എസ് നമ്പുതിരിപ്പടിന്‍റെ നേത്ര്‍ത്വത്തിലുള്ള  ഭരണമാണ് വിദ്യാഭ്യാസ രംഗത്തും മറ്റും പിന്നോക്കവസ്ഥയിലയിരുന്ന ഈ  മേഖലയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ കോഴിക്കോട് ജില്ലയെ വിഭജിച് മലപ്പുറം ജില്ല രൂപീകരിച്ചത്. അന്ന്‍ ജില്ലാ രൂപീകരണത്തിനെതിരെ    കൊണ്ഗ്രസിന്‍റെ  നേത്ര്‍ത്വത്തില്‍  ശക്തമായ പ്രക്ഷോഭമാണ്  കേരളത്തിലുടനീളം സംഘടിപ്പിച്ചത്. 'ജില്ലാ വിഭജന വിരുദ്ധ മുന്നണി' എന്ന പേരില്‍ ആര്യാടന്‍ മുഹമ്മദിന്‍റെ നേത്ര്‍ത്വത്തിലയിരുന്നു  പ്രക്ഷോഭം. ജില്ലരുപീകരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും ദോഷഫലങ്ങളും വിവരിച്ച്കൊണ്ട് വഴിക്കടവില്‍നിന്നും പൊന്നാനിവരെ പ
ദയാത്ര  നടത്തി.ബി ജെ പി യുടെ നെത്ര്‍ത്വത്തില്‍ ദേശീയതലത്തിലായിരുന്നു പ്രക്ഷോഭം.മുസ്ലിങ്ങള്‍  കുടുതലുള്ള ഈ
പ്രദേശം കേന്ത്രീകരിച് ജില്ലരുപീകരിച്ചാല്‍ ഭാവിയില്‍  പാക്കിസ്ഥാനില്‍ നിന്നും മറ്റും ജില്ലയിലുള്ള തുറമുഖം വഴി ആയുധങ്ങളും തീവ്രവാദികളും കടന്ന്കുടുമെന്നു മായിരുന്നു അവരുടെ വാദം.ഇത്രയൊക്കെ എതിര്പ്പുകളുണ്ടയിട്ടും    ദേശീയമാധ്യമമായ മാത്ര്‍ഭുമിപോലും എതിര്‍ത്തിട്ടും മുഖ്യമന്ത്രി ഈ എം എസ് എല്ലാനിലക്കും പിന്നോക്കമായിക്കിടന്നിരുന്ന ഈ മേഖലയെ ഉയര്‍ത്തുക  എന്നത്   ഒരുകടമയായി,ഒരുബാദ്ധ്യതയായി ഏറ്റെടുത്ത് മലപ്പുറം ജില്ലാ    രൂപീകരിച്ചു .
ഏതിര്‍പ്പുകള്‍ വക വെക്കാതെ ഈ എം എസിനോടൊപ്പം   ജില്ലാ രൂപീകരണത്തിനു  വേണ്ടി മുസ്ലിം ലീഗ് ഉറച്നിന്നു . അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അഹമ്മദ്‌  കുരിക്കളായിരുന്നു.
കുറെയൊക്കെ വികസനപരമായും മറ്റും  മാറ്റങ്ങള്‍ ജില്ലരുപീകരണത്തിന്‍  ശേഷം കൈവരിച്ചെങ്കിലും തൊഴില്‍,കുടിവെള്ളം ,വിദ്യാഭ്യാസം,ആരോഗ്യം   ഏന്നീ   രംഗത്ത് ജില്ലാ ഏറെ പിറകോട്ട് തന്നെ.    വിദേശ ടുരിസ്റ്റുകള്‍അടക്കമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്ക രീതിയിലുള്ള പ്രക്ര്‍തി   രമണീയമായ പലപ്രദേശങ്ങളും ഇനിയും ജില്ലയിലുണ്ട്  . ഇവിടങ്ങള്‍ വിനോദ സഞ്ചാരകേന്ദ്രമായി  ഉയര്‍ത്തിക്കൊണ്ട് വന്നാല്‍ വന്‍ നേട്ടമായിരിക്കും ജില്ലക്ക് ലഭിക്കുക.  മറ്റുജില്ലകളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത് ഉപരിപഠനത്തിനുള്ള സൗകര്യം വളരെ കുറവ്. ഉപരിപഠനത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയണിന്നുള്ളത്.ഏറെ കാലത്തെ മുറവിളിക്ക് ശേഷം ഒരു സര്‍വ്വകലാശാല യാഥാര്‍ത്ഥ്യ മാകാന്‍ പോകുന്നു എന്നത് ആശാവഹം തന്നെ.     തൊഴില്ലായ്മ കുടിവെള്ളപ്രശ്നവും രൂക്ഷമായി ഇന്നും നിലനില്‍ക്കുന്നു.  ആരോഗ്യരംത്തും     തമസ്സ് തന്നെ ജില്ലക്ക്. ജില്ലക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്  എന്ന ആവശ്യവും തഥൈവ. അങ്ങിനെ ഒട്ടേറെ പോരായ്മകളിലണ് ജില്ലാ .   ജില്ലാ രൂപീകരണത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന ഈ  അവസരത്തിലെങ്കിലും   ഈ ജില്ലയുടെ സമഗ്രമായവികസനത്തിന്‍,പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.ഏറെ വൈകി,എങ്കിലും 42 -)o വയസിലേക്ക് ജില്ല കാലെടുത്  വെക്കുമ്പോള്‍,ജില്ലയില്‍ നിന്നും 4 മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉള്ള ഈ അസുലഭ അവസരത്തിലെങ്കിലും ജില്ലയുടെ ആശക്കൊത്ത് ഉയരാന്‍ നമുക്ക് കഴിയുമെന്ന്‍ പ്രതീക്ഷിക്കാം. 

2011, ജൂൺ 13, തിങ്കളാഴ്‌ച

"കാലം പിന്നിട്ട കാല്‍പ്പാടുകള്‍ " 


ഇത്ഞാന്‍ പഠിച്ച പള്ളിക്കൂടം(PPTMYHSS CHERUR)  എന്നിലേക്ക് വിജ്ഞാനം പകര്‍ന്ന്തന്ന വിദ്യാലയം.ഞാന്‍ ഓര്‍ക്കയാണ്,ഈ തിരുമുറ്റത്ത് ഓടിയും ചാടിയും കളിച്ചും ചിരിച്ചും നടന്നിരുന്ന ആ ബാല്യകാലം.ഇനി ഒരിക്കലെങ്കിലും തിരിച്ചു വന്നെങ്കില്‍. വെറുതെയാണെങ്കിലും ഞാന്‍   ആശിച്ച്പോകയാണ് ഈ നിമിഷം.എന്‍റെ ഗുരുക്കന്മാര്‍,എന്‍റെ കുട്ടുകാര്‍,  എന്‍റെ പ്രണയിനി എല്ലാവരും എവിടെയാണ്?.അവരില്‍ ആരൊക്കെ ഈ ഭുമിലോകത്ത് ജീവിച്ചിരിപ്പുണ്ട് ,ആരൊക്കെ ഈലോകത്തോട്ട് എന്നന്നേക്കുമായി വിടവാങ്ങി , എനിക്കറിയില്ല. ഈ നിമിഷം ഞാന്‍ അവരെയൊക്കെ ഓര്‍ക്കുകയാണ്.

2011, മേയ് 11, ബുധനാഴ്‌ച

***"വീരപുത്രന്‍"***



ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  മുന്നണിപ്പോരാളിയും   കേരളത്തിന്റെ വീരപുത്രനുമായിരുന്ന  മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബിന്റെ രാഷ്ട്രീയ ജീവിതം പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും ചരിത്ര സ്നേഹിയുമായ  പി ടി കുഞ്ഞിമുഹമ്മദ് "വീരപുത്രന്‍" എന്ന പേരില്‍ ചലച്ചിത്ര മാക്കുന്നു എന്നറിഞ്ഞു. 
മലബാറിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോരാട്ടവീഥികളില്‍   നിറഞ്ഞുനിന്ന സാഹിബിനെക്കുറിച് ഫിലിം തയ്യാറാക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. പ്രത്യേകിച്ച്  മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുക എന്ന ദൌത്യവുമായി 1924 - ല്‍ അബ്ദുറഹ്മാന്‍സാഹിബ്‌ അല്‍ അമീന്‍ എന്ന പത്രം കോഴികോട് നിന്ന്‍ആരംഭിച്ചു.കറകളഞ്ഞ വ്യക്തിത്വവും ജീവിത വിശുദ്ധിയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സാഹിബ്‌ ആദര്‍ശത്തിന്റെയും സേവന സന്നദ്ധതയുടെയും ആള്‍രൂപമായിരുന്നു. രാഷ്ട്രീയം ഭൌതിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ വ്യതിരിക്ത മുഖം കാഴ്ച വെച്ച നേതാവായിരുന്നു സാഹിബ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര  ചരിത്രത്തെയും അതിലെ ധീര ദേശാഭിമാനികളെയും കൊളോണിയന്‍ ചരിത്രം അവഹേളിക്കുകയും വസ്തുതകളെ വിസ്മരിക്കുകയും  വികലമാക്കുകയും  ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍ ചരിത്ര സ്നേഹിയായ പി.ടി.കുഞ്ഞിമുഹമ്മദും മറ്റും ചരിത്രഗവേഷകര്ടെയും ചരിത്രസ്നേഹികള്ടെയും, പിന്നെ അബ്ദുല്‍റഹ്മാന്‍ സാഹിബിനോടൊപ്പം അല്‍ അമീനിലും മറ്റും കൂടെ പ്രവര്‍ത്തിച് ഏറെ അടുത്തറിഞ്ഞ , 
അനുഭവസമ്പത്തുള്ള    എം .റഷീദിന്റെയും സഹായസഹകരണതോടെ അബ്ദുല്‍റഹ്മാന്‍ സാഹിബിനെക്കുറിച് ചിത്രം തയ്യാറാക്കുമ്പോള്‍ വര്‍ധിതാവേഷതോടെ ഇന്നും സ്വാതന്ത്ര്യസമരത്തെയും അബ്ദുല്‍റഹ്മാന്‍ സഹിബിനെയും  സ്മരിക്കുന്ന ചരിത്ര സ്നേഹികള്‍ക്ക് തീര്‍ച്ചയായും അതൊരു മുതല്‍ക്കൂട്ടാവും.        മലയാളത്തില്‍ ചരിത്ര സിനിമകളെന്ന പേരില്‍ വന്ന പല സിനിമകളും ചരിത്രം കാണിക്കുന്നതിന് പകരം മസാലകള്‍ തിരുകിക്കയറ്റി സുപ്പര്‍  സ്റ്റാര്കളെക്കൊണ്ട്  അഭിനയിപ്പിച്ചുമൊക്കെ ചരിത്രത്തിന് വിക്ര്‍ത  മുഖം നല്‍കുകയാണ് പതിവ്. ലാഭേച്ചക്ക് വേണ്ടി ചരിത്രത്തില്‍ നിന്നും പലതും പറിചെറിഞും കുറെ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സ്ര്‍ഷ്ടിച്ചും ചരിത്രത്തെക്കുറിച് പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.                 ചരിത്ര സിനിമകളില്‍ നൈപുണ്യമുളള  പി .ടി.കുഞ്ഞി മുഹമ്മദ്‌ ഈ പതിവില്‍ നിന്നും തീര്‍ച്ചയായും "വീരപുത്രന്‍"  വ്യത്യസ്ഥമാക്കുമെന്ന്‍  നമുക്ക് പ്രതീക്ഷിക്കാം.

2011, മേയ് 1, ഞായറാഴ്‌ച

***വിഷത്തിനെതിരെയുള്ള  പോരാട്ടം വിജയിച്ചു***


ഒട്ടേറെ മനുഷ്യരെ ദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍   എന്ന മാരക കീട നാശിനിക്കെതിരെ കൊടുങ്കാറ്റായി വന്ന ജനകീയ പോരാട്ടതിന്  വിജയം.  ജനീവയില്നടന്ന സ്ടോക്‌ ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യന്‍ ഭരണകുടത്തിന്റെ എന്‍ഡോസള്‍ഫാന്‍  അനുകുലനീക്കം പരാജയപ്പെടുത്തിക്കൊണ്ട്  ആ കൊടും വിഷമാരി ആഗോളതലത്തില്‍ത്തന്നെ  നിരോധിച്ചിരിക്കുന്നു.  അങ്ങിനെ കീടനാശിനി ലോഭിക്കെതിരെയുള്ള വിജയംകണ്ടു എന്നത്  പെരുത് ആഹ്ലാദത്തിനു വകനല്‍കുന്നു.കാസര്‍കോട്ടും മറ്റും ദുരിതം വിതച്ച  എന്‍ഡോസള്‍ഫാന് എതിരെയുള്ള കേരളജനതയുടെ മുന്നേറ്റം ഇന്ത്യന്‍ ഭരണകുടത്തിന്റെ നിലപാട്  മാറ്റാന്‍ നിര്‍ബന്ധിതമായി.കേരള ജനതയുടെ വികാരം ലോകം അംഗീകരിച്ചു,കേരള ജനതയുടെ പോരാട്ടം വിജയിച്ചു. എന്‍ഡോസള്‍ഫാന് എതിരെ പ്രക്ഷോഭതിനിറങ്ങിയവരെ അഭിനന്ദിക്കുന്നു.

2011, ഏപ്രിൽ 24, ഞായറാഴ്‌ച

***എന്‍ഡോസള്‍ഫാന്‍  എതിരെയുള്ള  പ്രക്ഷോഭത്തില്‍ അണി ചേരുക  നാം ***          


എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും,  കേന്ദ്ര  മന്ത്രിമാരായ ശരത്പവാറിന്റെയും,ജയ്റാം  രമേശിന്റെയും നിലപാട് തനി കാടത്തമാണ്.കാസര്‍കോട്    എന്‍ഡോസള്‍ഫാന്‍ സ്ര്‍ഷ്ടിച്ചവിപത്ത് കൂടുതല് രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്രം എന്‍ഡോസള്‍ഫാന്‍ അനുകുല നിലപാട് സ്വീകരിക്കുകയാണ്.കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് നിരോധിക്കാന്‍ ഇനിയും പഠനം ആവശ്യമാണെന്ന്‍   പറഞ്ഞെ തിരിച്ചയച്ചു.എല്ലാ  പഠന റിപ്പോര്‍ടുകളും   ഇത് അപകടകാരിയാണെന്ന്‍ കണ്ടെത്തിയിട്ടും ഈ മാരക വിഷം നിരോധിക്കാന്‍ തെളിവില്ലത്രേ ! .നാന്നുറോളം പേര്‍ മരിക്കുകയും ആയിരക്കണക്കിന്‍ ആളുകളെ രോഗികളാക്കുകയും ചെയ്ത ഈ കീടനാശിനി നിരോധിക്കാന്‍ ഇനിയും ഒരു പഠനത്തിന്‍റെ ആവശ്യമുണ്ടോ ? .അധികാരപീഠങ്ങളിളിരിക്കുന്ന ഭരണ  വര്‍ഗ്ഗമേ,നിങ്ങള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് വിധേയരാകുകായാണെന്ന്‍ ഞങ്ങള്‍ക്കറിയാം .പിഞ്ചു പൈതങ്ങളടക്കമുള്ള നൂരുകണക്കിന് പാവപ്പെട്ട
മനുഷ്യ ജീവന്‍ കൊണ്ടാണ് നിങ്ങള്‍ പന്താടുന്നത്.മനുഷ്യത്വരഹിതവും ക്രുരവുമാണ് ഈ  നിലപാട്.മാനവരാശിയോട് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രുരതയാണിത്‌.           മനുഷ്യ സ്നേഹികളെ ഉണരുവിന്‍ .ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍  എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം.അതിനായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വികാരം നാടെങ്ങും പടരുകയാണ്.വിനാശകാരിയായ ഈ കീടനാശിനിക്കെതിരെയുള്ള, വിഷമാരിയായ വിപതിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നമുക്കും അണിചേരാം .
 

***"ഫേസ്ബുക്ക്‌" സൗഹ്ര്‍ദങ്ങള്‍ക്ക് പ്രതിനവ മാനം***


  ഫേസ്ബുക്ക്‌  എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റില്‍ ഞാന്‍ അംഗമായിട്ട്ട് ഒരു വര്ഷം തികയുന്നു.ജീവിതമെന്ന യാത്രയില്‍   വെച് പലപ്പോഴായി വഴി പിരിഞ്ഞ ബാല്ല്യകാല സുഹ്ര്‍ത്തുക്കളില്‍ പലരെയും ഈ സൈറ്റ്ലുടെ  കണ്ടെത്താന്‍ സാധിച്ചു.  നഷ്ടപ്പെട്ടുപോയ പല സൗഹ്ര്‍ദങ്ങളും ഇതിലുടെ തിരിച് കിട്ടി. പഴയ സഹപാഠികള്‍ ,നാട്ടുകാര്‍ , സാമുഹ്യ-രാഷ്ട്രീയ-പൊതുരമ്ഗത്ത്  പ്രവര്‍ത്തിക്കുന്നവര്‍,എഴുത്തുകാര്‍,മാധ്യമപ്രവര്‍ത്തകര്‍ കൂടാതെ പരസ്പരം കണ്ടിട്ടില്ലാത്ത എഴുതിലൂടെ ബന്ധം സ്ഥാപിച്ച ഏറെ സുഹ്ര്‍തുക്കള്‍  വേറെയും.  ഇങ്ങനെ  ഏറെ  പേര്‍ എന്‍റെ ഫേസ്ബുക്ക്‌  കൂട്ടായ്മയില് കണ്ണിയായി ചേര്‍ന്നു എന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്.   ഇന്ന്‍ ഫേസ്ബുക്ക്‌  എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് സൗഹ്ര്‍ദങ്ങള്‍ക്ക് പുതിയ മാനം നല്കിയിരിക്കയാണ്. മുന്പ് വൈകുന്നേരങ്ങളില്‍ അങ്ങാടിയിലോ,വായനശാലയിലോ ,പാതയോരങ്ങളിലെ ആല്‍മരച്ചുവട്ടിലോ മറ്റും  ഒരുമിച്ച് കൂടിയിരുന്ന സൗഹ്ര്‍ദങ്ങള്‍ ഇന്ന്‍ ഫേസ്ബുക്ക്‌ലാണ് ഒതുകൂടുന്നത്.  ഈ മഹാസംരംഭം ലോക ജനതക്കായി സമ്മാനിച്ച   മാര്‍ക്ക്ബുക്കര്‍ബര്‍ഗിനും  എന്‍റെ സൈറ്റില്‍ അണിചേര്‍ന്ന മാന്യ സുഹ്ര്‍തുക്കള്‍ക്കും ഈ അവസരത്തില്‍  എന്‍റെ ക്ര്‍തജഞതയും  നന്ദിയും അറിയിക്കട്ടെ.