2012, നവംബർ 29, വ്യാഴാഴ്‌ച

എന്റെ ജുമാമസ്ജിദ്(ചേറൂര്‍,മുതുവിൽകുണ്ട്)

                                                                    
            1984 ലാണ് എന്റെ ഗ്രാമത്തിലെ പള്ളി(ദാറുസലാം ജുമാമസ്ജിദ്) സ്ഥാപിതമാകുന്നത്.
285 ലേറെ വീടുകളെ പ്രതിനിധീകരിക്കുന്ന മുതുവില്‍കുണ്ട് മഹല്ല് നിലവില്‍ വരുന്നത് വരെ ചേറൂര്‍
ടൗണിനടുത്തുള്ള ഏറെ പഴക്കംചെന്ന ചേറൂര്‍ വലിയ ജുമാമസ്ജിദായിരുന്നു ഞങ്ങളുടെ മഹല്ല് ജുമുഅത്ത് പള്ളി.
ജനബാഹുല്യവും സൌകര്യവും കണക്കിലെടുത്ത് മുതുവില്‍ കുണ്ട് കേന്ദ്രീകരിച്ച് മഹല്ല് ജുമാമസ്ജിദ് എന്ന ആശയം 1980-ന്‍റെ മുമ്പ് തന്നെ പ്രദേശവാസികളില്‍ നിന്നുയരാന്‍ തുടങ്ങി.
എങ്കിലും സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക എന്നത് തുടക്കത്തില്‍ തന്നെ വിലങ്ങുതടിയായി. സാഹചര്യത്തില്‍ പ്രദേശത്തുകാര്‍ ഇവിടെ
ജനിച്ചു വളര്‍ന്ന്‍, പില്‍ക്കാലത്ത്എടത്തനാട്ടുകരയിലേക്ക് സ്ഥിര
താമസമാക്കിയ ഇവിടുത്തെ പുരാതന കുടുംബത്തിലെ(നാത്താന്‍ കോടന്‍) കാരണവരും ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രമുഖ പണ്ഡിതനും
എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമയ സി എന്‍ അഹമദ്‌ മൌലവിയുടെ (സി എന്‍ എന്നത് ചേറൂര്‍ നാത്താന്‍ കോടന്‍ എന്നാണെന്നത്
പുതു തലമുറക്ക് വേണ്ടി ഇവിടെ കുറിക്കട്ടെ) ശ്രദ്ധയിലേക്ക് അദ്ദേഹത്തിന്‍റെ ഇവിടുത്തെ കുടുംബാംഗങ്ങള്‍
മുഖേനെ അറിയിക്കുകയും തന്റെ രക്തബന്ധങ്ങളുടെ അഭ്യര്‍ത്ഥനക്കുമുന്നില്‍ ആകൃഷ്ടനായി ജന്മ ദേശത്ത് പള്ളിസ്ഥാപിക്കുക എന്ന നന്മയുടെ ദൗത്യത്തിനുവേണ്ടി പ്രായാധിക്യ
സഹജമായ ശാരീരിക പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ച് തിരക്കുപിടിച്ച ജീവിതത്തിനിടയിലും ദീര്‍ഘദൂരം സഞ്ചരിച്ച്,ചുമതലാ ബോധത്തോടെ
അദ്ദേഹം ഇതിനു വേണ്ടി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായി.പക്ഷെ പള്ളിക്കും അനുബന്ധ ഖബര്‍സ്ഥാനും വേണ്ട സ്ഥലമൊരുക്കാന്‍ വീണ്ടും വിഷമിച്ചു. സാഹചര്യത്തില്‍ അദ്ദേഹം മറുത്തൊന്നും ചിന്തിക്കാതെ അദ്ദേഹത്തിനും
മറ്റുകുടുംബാംഗങ്ങള്‍ക്കും
അവകാശപ്പെട്ട ഒത്ത സൌകര്യങ്ങളോടെയുള്ളയിടത്തെ
     ((( പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു)))
=================================================================
ഭൂമി പള്ളിസ്ഥാപിക്കാനായി ദാനമായി നല്‍കി പ്രദേശത്തുകാരുടെ
അഭിലാഷം സഫലീകൃതമാക്കി.
 തുടര്‍ന്ന്‍ ധൃതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്
നാട്ടിലെ കാരണവന്മാരോടൊപ്പം ചേര്‍ന്ന്‍ പ്രദേശ വാസികളായ ചെറുപ്പക്കാരും യുവാക്കളും ഒത്തൊരുമിച്ച് അക്ഷീണ പ്രവര്‍ത്തനത്തിലൂടെ ഭാഗവാക്കായി.നിര്‍മ്മാണത്തിനാവശ്യമായ സിമന്റും മണലും മരവുമൊക്കെ നല്‍കിയും മറ്റുമായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഒത്തൊരുമയോടെ ഇതിനുണ്ടായി.
പള്ളിയുടെ നിര്‍മ്മാണത്തിനായി സാമ്പത്തികമായും ശാരീരികമായും മറ്റും രാപ്പകല്‍ ഭേദമന്യേ ഇവിടുത്തെ കാരണവന്മാര്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചു.
അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു മേലാടത്തില്‍ ഹസ്സന്‍ ഹാജി. പള്ളിയുടെ പണി പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കെയുണ്ടായ അദ്ദേഹത്തിന്‍റെ വേര്‍പ്പാട് നാട്ടിൽ ദുഃഖത്തിന്റെ കരിനിഴല്‍
വീഴ്ത്തി.അദ്ദേഹത്തിന്‍റെ  അന്ത്യാഭിലാഷം പോലെ ത്തന്നെ   പള്ളി കബര്‍സ്ഥാനില്‍ തന്നെ  മറവ് ചെയ്തു.അവരുടെ പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ .
നാഥന്‍റെ അനുഗ്രഹത്താല്‍ സമൂഹം രാവും പകലും കര്‍മ്മോത്സുകരായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി തലയുയര്‍ത്തിനില്‍ക്കുന്ന ഒരു ദൈവ ഭവനം പ്രാര്‍ത്ഥനക്ക് സജ്ജമാക്കിയെടുത്തു.മഹല്ലുകാരെ പെരുത്ത് സന്തോഷത്തിലാഴ്ത്തി കൊണ്ട് 27.12.1984ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി എന്‍ അഹ്മദ് മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മഹത്തായ ചടങ്ങില്‍ ചാക്കീരി അഹ്മദ് കുട്ടി സാഹിബ്,പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മഹല്ല് കാരണവര്‍ അഹ്മദ് സാഹിബ് സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിതരാണോദ്ഘാടനവും ഇതിനോടനുബന്ധിച്ചായിരുന്നു നടന്നത്.


  ((( സി എന്‍ അഹമ്മദ് മൌലവി അദ്ധ്യക്ഷപ്രസംഗം നടത്തുന്നു)))
==============================================================

തിരൂര്‍ ഇലക്ട്രിസിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
         പള്ളിക്ക് ദാറുസലാം ജുമാമസ്ജിദ്‌ എന്ന്‍ പേര് നല്‍കിയതും വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബക്ക് മുമ്പായി ഇമാമിന്‍റെ ബോധവല്‍ക്കരണ പ്രഭാഷണം എന്ന രീതി കൊണ്ടുവന്നതും
സി എന്‍ മൌലവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു.
മഹാന്റെ അശ്രാന്ത പരിശ്രമം ഇതിനുപിന്നില്ലായിരുന്നുവെങ്കില്‍ ഇത്രയും
സൌകര്യ പ്രദമായ, കണ്ണായ സ്ഥലത്ത് ഇവിടെ പള്ളി സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നത് അവിതര്‍ക്കിതമാണ്. ജനിച്ചു വളര്‍ന്ന കൊച്ചു ഗ്രാമത്തിനു വേണ്ടി,ഞങ്ങളുടെ മഹല്ലിനുവേണ്ടി നിര്‍വിഘ്നം നിറവേറ്റിത്തന്ന്‍ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞ മഹാന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
പള്ളിയങ്കണത്തിലെ പച്ചപിടിച്ച് നില്‍ക്കുന്ന മൈലാഞ്ചി ചെടികൾക്ക് ചോട്ടില്‍ വേര്‍പിരിയലിന്റെ സാമീപ്യം ദുഃഖസൂചകമായി വിളിച്ചോതുന്ന മീസാന്‍ കല്ലുകള്‍ക്ക്  താഴെ
ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച്
ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച്
ഞങ്ങളെ പോറ്റി വളര്‍ത്തി
പല പല സ്ഥാനങ്ങളിലെത്തിച്ച് വിട പറഞ്ഞ സ്നേഹ വാത്സല്യനിധികളായ ഞങ്ങളുടെ മാതാപിതാക്കള്‍

(((നാട്ടു കാരണവര്‍ അഹ്മദ് സാഹിബ് സ്വാഗതപ്രസംഗം നടത്തുന്നു)))===============================================================================
(((ഉദ്ഘാടന ചടങ്ങിനിടെ.പാണക്കാട് സയ്യിദ് മുഹമ്മദലിശിഹാബ് തങ്ങള്‍,
സി എന്‍ അഹമ്മദ് മൌലവി,ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്,അഹമ്മദ് സാഹിബ് തുടങ്ങിയവര്‍)))
=============================================================
മക്കള്‍ സഹോദരീ സഹോദരന്മാര്‍ ബന്ധുമിത്രാതികള്‍ അന്ത്യവിശ്രമം കൊള്ളുന്നു.
നാഥാ, നിന്‍റെ അനുഗ്രഹം അവരില്‍ ചൊരിയേണമേ.
  തന്റെ പൊക്കിള്‍ കൊടിഅലിഞ്ഞുചേര്‍ന്ന,തന്റെ പാദസ്പര്‍ശമേറ്റ മണ്ണിലെ ജനങ്ങള്‍ക്ക് വേണ്ടി ദിവ്യപ്രഭ ചൊരിയുന്ന,ദൈവബോധത്തിന്റെ പാരമ്യത തുടികൊള്ളുന്ന വിശുദ്ധിയുടെ
ഗോപുരം ഉയര്‍ത്തികൊണ്ടുവരാന്‍ സി എന്‍ വഹിച്ച പങ്ക് അനിഷേധ്യമാംവിധം സുവിദിതമാണ്.മുതുവില്കുണ്ട് ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് കേരളം മുഴുക്കെ
വിജ്ഞാനത്തിന്റെ പ്രഭപരത്തി ഇസ്ലാമിക ധൈഷണികമണ്ഡലത്തെ ഈടുറ്റഇച്ഛാശക്തിയോടെ പ്രോജ്ജ്വലമാക്കിയ മഹാ പണ്ഡിതന്‍ എന്നെന്നും ഞങ്ങളുടെ സ്മരണകളില്‍ നിലനില്‍ക്കും.

                          -എന്‍ കെ മൊയ്തീന്‍, ചേറൂര്‍

6 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

ചരിത്രം പറയുന്ന പോസ്റ്റ് ഇത് നിങ്ങളെ നാട്ടിലെ വരും തലമുറക്ക് ഒരു മുതല്‍ കൂട്ടാവും

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

പള്ളിയൂടെ ചരിത്രം നന്നായെഴുതി. സി.എന്നിനെ കൂടുതല്‍ പരിചയപ്പെടുത്തിയതും പുതു തലമുറക്ക് അറിയാനായി.പിന്നെ ചേര്‍ത്ത ചിത്രങ്ങളുടെ സൈസ് ഒന്നു കൂടി ചെറുതാക്കിയാല്‍ പുറത്തേക്ക് കവിഞ്ഞു നില്‍ക്കുന്നതൊഴിവാക്കാം. അതു പോലെ പോസ്റ്റിലെ വാക്കുകള്‍ക്കിടയില്‍ കടന്നു കൂടുന്ന ഗ്യാപുകളും എഡിറ്റിങ്ങില്‍ തീര്‍ക്കാവുന്നതേയുള്ളൂ.അഭിനന്ദനങ്ങള്‍!..

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

പുതു തലമുറ തീര്‍ച്ചയായും വായിക്കേണ്ടത്

കാർഷിക നിറവ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കാർഷിക നിറവ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കാർഷിക നിറവ് പറഞ്ഞു...

സി എന്‍ മൗലവി എന്ന ആ മഹാന്റെ മാഹാത്മ്യം ഇന്നും മുതുവില്‍ കുണ്ടിന്റെ മണ്ണില്‍ നില നില്കുന്നു ..
എങ്ങനെയെന്നാല്‍ മുസ്ലിം കേരളത്തില്‍ പല വിഭാഗീയ ചിന്താ അലകള്‍ (സുന്നി എപി ഇ കെ ,മുജാഹിദ് ,ജമാഅത്ത് ) ഉടലെടുത്തപ്പോളും..
..എല്ലവേരയും ഒരൊറ്റ മനസ്സോടെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ മുതുവില്‍ കുണ്ട്കാര്‍ക്ക് കഴിഞ്ഞു .എങ്ങനെയെന്നാല്‍
വിഭാഗീയധിഷ്ടിത ചിന്തകള്‍ സ്രഷ്ടിക്കുന്ന ഒരൊറ്റ കൊകസില്‍ നിന്ന് കൊണ്ട് ദോഷൈക ദ്രിഷ്ടിയോടെ നോക്കിക്കാണുന്ന ഒരവസ്ഥക്ക് ഇടം നല്‍കാതെ വളരെ സുതാര്യമായ ചിന്താസരണിക്ക് വഴിയൊരുക്കി അതിന്‍ ഒരുദാഹരണം (ജുമുഅ ഖുതുബക്ക് മുന്പായുള്ള മലയാളത്തിലെ ബയാന്‍ )
..ഇന്നും..ഒരൊറ്റ വിഭാഗീയ ചിന്തകളും മുതുവില്കുണ്ടിന്റെ പുതു തലമുറ സ്വാഗതം ചെയ്തിട്ടില്ല.കാരണം എല്ലാവരെയും മനുഷ്യരയാണ് അവര്‍ കണ്ടത്
.അങ്ങനെയാണ് കണ്ടു പഠിച്ചത് ...അവര്‍ക്ക്
ഒരേ ചിന്തകളും ഒരേ വിശപ്പുമാണ്