"കുട്ടിക്കാലം മുതലേ എന്നിലെ മാപ്പിളപ്പാട്ട് ആസ്വാദകമനം കവര്‍ന്ന ഒരു പറ്റം വൈഭവമാര്‍ന്ന പഴയ ഈരടികളും അവ നമുക്ക് മുമ്പിലേക്ക് തയ്യാറാക്കി അവതരിപ്പിച്ചു തന്ന മാപ്പിളപ്പാട്ട് സ്നേഹികള്‍ ഹൃദയത്തിലേറ്റിയ ചിരപ്രതിഷ്ഠരായ അതിന്റെ കലാകാരന്മാരെയും കുറിച്ച് ഞാനൊരുക്കിയ ഒരു നുറുങ്ങ് വൃത്താന്തം"
**ഒരുപിടി മൊഞ്ചുള്ള മാപ്പിളപ്പാട്ടുകള്‍** വി എം കുട്ടി മാഷും സംഘവും ===================
ഇതാ
ഒരുപിടി പഴയ
മാപ്പിളപ്പാട്ടുകള്‍ .
മാപ്പിളകലക്ക്
വേണ്ടി പതിറ്റാണ്ടുകള്‍ പാടിയും മേളകളൊരുക്കിയും അതിന്റെ തനിമയോടെ
തന്റെ മധുര ശബ്ദത്തില്‍ അവതരിപ്പിച്ചും തൂലികചലിപ്പിച്ചും
ഉണര്‍വേകിയ മാപ്പിളപ്പാട്ടിന്റെ
കുലപതി വി എം കുട്ടി മാഷും സംഘവും പാടിയ ഒരു പിടി മൊഞ്ചുള്ള ഗാനങ്ങളിതാ.
മലബാറിലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവീര്യമുണര്‍ത്തുന്ന ഗാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
വായില്‍ തോന്നുന്നതൊക്കെ എഴുതിപ്പിടിപ്പിച്ച് പാട്ടാക്കി മാറ്റി മാപ്പിളപ്പാട്ടിനെ വികൃതമാക്കുകയാണ് ഇന്നിന്റെ പല ന്യൂജനറേഷനുകളും. മാപ്പിളപ്പാട്ടിന്റെ പ്രൗഢിയും ഭംഗിയും കളഞ്ഞു
കുളിക്കുന്ന ഇവര്‍ മഹത്തായ പാരമ്പര്യമുള്ള മാപ്പിളപ്പാട്ടിന്റെ ശാപമായി മാറിയിരിക്കയാണ്.
പാരമ്പര്യനിഷേധികള്‍.മാപ്പിളപ്പാട്ടെന്ന പേരില്‍ ഇറങ്ങുന്ന പല മാപ്പിളപ്പാട്ടുകളും മാപ്പിളമാര്‍ക്ക് അന്യമായിരിക്കുന്നു.
ഇശലില്‍ ചരിത്രവും സംസ്‌കാരവും ഭാഷയുമെല്ലാം മാപ്പിള തനിമയോടെ അല്ലെങ്കില്‍ പിന്നെയെങ്ങിനെ മാപ്പിളപ്പാട്ടാകും.അതൊന്നും ശ്രദ്ധിക്കാതെ മാപ്പിളപ്പാട്ടിന്റെ താളവും
ഈണവുമൊന്നും നോക്കാതെയാണ്
പലരും മാപ്പിളപ്പാട്ടെന്ന പേരില്‍ പടച്ചുവിടുന്നത്.
ഇസ്ലാമിക ചരിത്ര സംഭവങ്ങളെ ഇതിവൃത്തമാക്കിയുള്ളതായിരുന്നു പഴയ
മാപ്പിളപ്പാട്ടുകളൊക്കെ .അവനമുക്ക് നല്‍കുന്ന സന്ദേശമൊക്കെ നമ്മുടെ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നവയുമായിരുന്നു.
അത്തരം മാപ്പിളപാട്ടുകള്‍ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം
ജീവിക്കുന്നത്.
ചരിത്രസംബന്ധിയായ മാപ്പിളഗാനങ്ങളൊക്കെ ഇന്നത്തെ ഗായകരില്‍നിന്നും പുതുതലമുറക്ക് പ്രതീക്ഷിക്കാന്‍ വകയില്ലാതായിരിക്കുന്നു.
ഇന്ന് മാപ്പിളപ്പാട്ടിന്റെ താളവും ഈണവും അര്‍ത്ഥവുമൊക്കെ വികൃതമാക്കി പഴയ
വശ്യമായ അനുഭൂതിയൊക്കെ നഷ്ടമാക്കിക്കൊണ്ടിരിക്കയാണ്.
അനുവാചക ഹൃദയങ്ങളെപുളകമണിയിച്ച ചാരുതയാര്‍ന്ന ഒരുപാട് നല്ല നല്ല പഴയ
മാപ്പിളപ്പാട്ടുകള്‍ നമുക്കുണ്ടായിരുന്നു.പല ആധുനിക ഗായകരുടേയും രചയിതാക്കളുടെയും
കടന്നുവരവോടെ
മാപ്പിളപ്പാട്ടിനെ അതിന്റേതായ പ്രാസവും താളവും വൃത്തവും
അര്‍ത്ഥവുമില്ലാതെ അവനവന്റെ താല്പര്യത്തിനനുസരിച്ച് കോലം കെട്ടിച്ച് അപക്വവും അരോചകവുമാക്കി.
ഗതകാലത്തിലെ മനസ്സില്‍ താലോലിക്കുന്ന ആ നല്ല പാട്ടുകള്,
മനുഷ്യമനസിനെ
ആത്മീയതലങ്ങളിലേക്ക് ആനയിക്കുന്ന കുട്ടിക്കാലത്ത്
കേട്ട് പതിഞ്ഞ ആ മനോഹര ഗാനങ്ങള്‍ കേള്‍ക്കാനുള്ള കൊതി പ്രവാസജീവിതത്തിനിടയിലും ഇന്നുമെന്റെ മനസ്സില്‍ ഘനീഭവിച്ച് നില്‍ക്കുന്നു.
ഇതൊക്കെ ഇന്നും കേള്‍ക്കാനും ശേഖരിക്കാനും എല്ലാ തിരക്കിനിടയിലും സമയം കണ്ടെത്താറുണ്ടിപ്പോഴും.
*** " റഹ്മത്തിന്‍ മാസം റമളാന്‍ വിശേഷം..."***
എ വി മുഹമ്മദ്
======================
വിശുദ്ധിയുടെ നിറവാര്‍ന്ന റമദാനിന്റെ പുണ്യദിനരാത്രങ്ങളിലൂടെ
കടന്നുപോകുമ്പോള്‍ അയവിറക്കാന്‍ കഴിഞ്ഞ കാലത്തിന്റെ നിറം മങ്ങാത്ത ഒരുപാട് ഓര്‍മ്മകള്‍.ഐഹികമായ
വ്യാമോഹം വെടിഞ്ഞ് കൂടുതല്‍ കൂടുതല്‍ പരലോക ചിന്തകളിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോകുന്ന വ്രതത്തിന്റെ നാളുകള്‍ നവീന പരിഷ്കൃതിയുടെ വ്യാപന കാലഘട്ടത്തില്‍ നിന്ന്
ഗതകാലത്തേക്ക് ചിന്തിക്കുമ്പോള്‍ ഏറെ അനുഭവ ഭേദ്യവും രുചി ഭേദവുമായ ഓര്‍മ്മകളാണ് മനസിലേക്ക്
തൂവല്‍ വിടര്‍ത്തിയെത്തുന്നത് .ചൈതന്യവത്തായ ആ നോമ്പിന്റെ ചിന്തകളിലൂടെ സ്മൃതികള്‍ അയവിറക്കുമ്പോഴും
പത്തിരിയുടേയും തരിക്കഞ്ഞിയുടേയും കാരക്കാ ചീളിന്റെയുമൊക്കെ രുചിയും ഭക്തിയും സമന്വയിക്കുന്ന ഓര്‍മ്മകള്‍ക്കൊപ്പം തന്നെ
സത്പഥമായ തലത്തിലൂടെ മനസ്സിനെ നയിക്കുന്ന റമദാനിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന ചില മാപ്പിളപ്പാട്ടുകളും വിസ്മരിക്കാനാവില്ല .നോമ്പിനെക്കുറിച്ചുള്ള ഭക്തിനിര്‍ഭരമായ ഒത്തിരി പഴയ ഗാനങ്ങള്‍ കാലപ്രവാഹത്തിലും ഇന്നും മനസ്സില്‍ മറയാതെ നിലകൊള്ളുന്നു. ഇന്നും ആ നോമ്പിന്റെ സ്മരണകളോടെ മാപ്പിളപ്പാട്ടിന്റെ അനുഗ്രഹീത ഗായകന്‍ എ വി മുഹമ്മദ് പാടിയ "റഹ്മത്തിന്‍ മാസം റമളാന്‍ വിശേഷം ...."എന്ന് തുടങ്ങുന്ന ഇമ്പമാര്‍ന്ന ഗാനം ഇന്നും കാതില്‍ മുഴങ്ങുന്നു.
ഇങ്ങനെ എത്രയെത്ര നല്ല ഗാനങ്ങള്‍.ഈ പാട്ടിന്റെ വരികള്‍ എന്റെ സൂക്ഷിപ്പിലുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ മാധുര്യമാര്‍ന്ന ശബ്ദത്തില്‍തന്നെ കേള്‍ക്കണമെന്ന് ആശിച്ച് യൂട്യൂബില്‍ പരതി കിട്ടിയതാണിത് .ഈ വീഡിയോ തയ്യാറാക്കിയ അതിന്റെ ഉടമകള്‍ക്ക് അതിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ഇങ്ങനെ എത്രയെത്ര നല്ല ഗാനങ്ങള്‍.ഈ പാട്ടിന്റെ വരികള്‍ എന്റെ സൂക്ഷിപ്പിലുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ മാധുര്യമാര്‍ന്ന ശബ്ദത്തില്‍തന്നെ കേള്‍ക്കണമെന്ന് ആശിച്ച് യൂട്യൂബില്‍ പരതി കിട്ടിയതാണിത് .ഈ വീഡിയോ തയ്യാറാക്കിയ അതിന്റെ ഉടമകള്‍ക്ക് അതിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
മാപ്പിളപ്പാട്ട് ശാഖക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ കെ ടി മുഹമ്മദ് രചിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകാനായിരുന്ന എം എസ് ബാബുരാജാണ് .
മാപ്പിളപ്പാട്ടിന്റെ ആസ്വാദന മാധുര്യം നുകരുന്നതോടൊപ്പം തന്നെ ഭക്തിയുടെ മഹത്തായ സന്ദേശങ്ങളിലേക്ക് ആസ്വാദിത മനസ്സിനെ ഗാഹനം ചെയ്തെടുക്കാന്‍ ഇത് പോലുള്ള
പഴയ മാപ്പിളപ്പാട്ടുകള്‍ക്ക് സാധ്യം .
വെറും മൂന്നോ നാലോ മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള പഴയ ഇശലുകളില്‍ നിന്നും വളരെ വിലപ്പെട്ട അറിവുകളാണ് നാം കരഗതമാക്കിയിരുന്നത്.
അനുവാചകരില്‍ ആത്മീയജ്ഞാനം ഉണ്ടാക്കിയെടുക്കുന്നതില്‍ ഇത് പോലുള്ള ഇശലുകള്‍ മുഖ്യമായ പങ്ക് വഹിക്കുന്നു. പഴയ മാപ്പിളപ്പാട്ടുകളിലൂടെ അതിന്റെ രചയിതാക്കളും ആലാപകരും ഉത്കൃഷ്ടമായ ഒരു കൃത്യമായാണ് നമുക്ക് മുമ്പിലേക്ക് സമര്‍പ്പിച്ചത്.
ഭക്ത്യാദരപൂര്‍വ്വം കേട്ടുകൊണ്ടിരുന്ന ഈ ഗാനങ്ങളൊക്കെ ഇനിയും മങ്ങാതെ നമ്മില്‍ നിലനില്‍ക്കട്ടെ. മാപ്പിള സാഹിത്യത്തിലൂടെ അവര്‍ നമുക്ക് നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്.നമ്മില്‍ നിന്നും മറഞ്ഞ ആ മഹാന്മാരുടെ പാരത്രിക ജീവിതം നാഥന്‍ സന്തോഷത്തിലാക്കിക്കൊടുക്കട്ടെ .
" റഹ്മത്തിന്‍ മാസം റമളാന്‍ വിശേഷം
ഇഹപര മോക്ഷത്തിന്‍ ഇബാദത്തിന്‍ മാസം
അഹദായ റബ്ബിന്റെ അനുഗ്രഹ നോട്ടം
അടിയാരില്‍ വര്‍ഷിക്കും അഭിനുതമാസം
സദഖാ സധര്‍മ്മങ്ങള്‍ സല്‍ക്കര്‍മ്മം ഏതും
പ്രതിഫലം സിദ്ധിക്കും എഴുപതിരട്ടിയായ്
ഖുര്‍ആന്‍ ശരീഫിനെ ഇറക്കിയ മാസം
കരുണാനിധി തന്ന ഖൈറായ മാസം (റഹ്മത്തിന്‍...)
ഭക്തി വിശാലമാം...ഭക്തി വിശാലമാം
വണക്കം തറാവീഹും തിക്തമാം പാതകം
പൊറുക്കുന്ന മാസം
മുത്തഖിമാരുടെ മുത്ത് വസന്തം
മുന്തും സലാമാത്തിന്‍ മുജറബ് മാസം (റഹ്മത്തിന്‍...)
കാതലാം ലൈലത്തുല്‍ ഖദ്‌റില്‍ ഇറങ്ങും
കമലാം മലക്കുകള്‍ റൂഹും പ്രകാശം
തഖ്‌വാ ഉടയോര്‍ക്ക് സലാമും ഒരായിരം
ശഹറിന്‍ ശബാബുകള്‍ ചൊരിയുന്ന മാസം
റഹ്മത്തിന്‍ മാസം റമളാന്‍ വിശേഷം
ഇഹപര മോക്ഷത്തിന്‍ ഇബാദത്തിന്‍ മാസം "
എ വി മുഹമ്മദും എല്‍ ആര്‍ അഞ്ജലിയും പാടിയ
ഇസ്ലാമിക ചരിത്രസംബന്ധിയായ മറ്റൊരു ഈരടിയാണ് ഉമ്മുല്‍ഖുറാവില്‍ അണഞ്ഞ എന്ന് തുടങ്ങുന്ന ഗാനം.
ഇതിന്റെ സംഗീതം എം എസ് ബാബുരാജും രചന കെ ടി മൊയ്തീനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇത് പോലുള്ള
മാപ്പിളഗാനങ്ങളൊക്കെ ഇന്നത്തെ ഗായകരില്‍നിന്നും പുതുതലമുറക്ക് പ്രതീക്ഷിക്കാന്‍ വകയില്ലാതായിരിക്കുന്നു.
വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ മാപ്പിളപ്പാട്ടിനെ തരം താഴ്ത്തുന്ന തരത്തിലുള്ളതാണ് മാപ്പിളപ്പാട്ടെന്ന പേരില്‍ ഇന്നിറക്കുന്ന പലതും.എന്റെ
കുട്ടിക്കാലത്ത് നിറഞ്ഞ്നിന്നിരുന്ന മാപ്പിളപ്പാട്ടുകളില്‍ മിക്കതും ഇസ്ലാമിക ചരിത്രങ്ങളെ ആസ്പദമാക്കിയുള്ളവയായിരുന്നു.അതിനാല്‍തന്നെ പല ചരിത്രങ്ങളും ഹൃദിസ്ഥമാക്കിയിരുന്നത്
ഇത് പോലുള്ള മാപ്പിളപ്പാട്ടുകള്‍ കേട്ടായിരുന്നു."ഉമ്മുല്‍ഖുറാവില്‍ അണഞ്ഞ ഉമ്മുല്‍ കിത്താബിന്നുടമ നമ്മുടെ നബിന്റെ മകള്‍ ഫാത്തിമാ ബീവീ ഫാത്തിമാ ബീവീ നന്മ അബുത്താലിബിന്റെ പൊന്മകനായുള്ള അലിഹൈദറിന്റെ പൂമണവി ഫാത്തിമാ ബീവി ഫാത്തിമാ ബീവി................................................ "
പള്ളിക്കല്‍ മൊയ്തീന്‍
===================ജനപ്രീതി നേടിയ മറ്റൊരു മാപ്പിളപ്പാട്ടിന്റെ അതികായനായിരുന്നു പള്ളിക്കല്‍ മൊയ്തീന്‍.കുട്ടിക്കാലം തൊട്ടേ എന്റെ മനസ്സിലേക്ക് കുടിയേറിയിരുന്നു ഇദ്ദേഹത്തിന്റെ ചില പാട്ടുകള് .
ആകാശവാണി കോഴിക്കോട് നിലയവും പള്ളിക്കലിന്റെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുക പതിവായിരുന്നു.
അദ്ദേഹത്തിന്‍റെ
ഈ ഗാനങ്ങളൊക്കെ ആകാശവാണിയിലൂടെയും മറ്റും
ഒഴുകിയെത്തുമ്പോള്‍ കടലാസില്‍ കുറിച്ചിട്ട് അത് മനഃപാഠമാക്കി മൂളിനടന്നിരുന്നു എന്റെ ചെറുപ്പത്തില്‍.
മാപ്പിളപ്പാട്ടെന്ന കലയെ അതിന്റെ തനിമയോടെ അനുവാചകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ കഴിവ് വേറിട്ടത് തന്നെയായിരുന്നു.
അഹദായ റബ്ബും നീയ്യേ ആരീലും ഹുബ്ബും നീയ്യേ...എന്ന ഭക്തിസമ്പുഷ്ടമായ ഗാനം തൂരിശിനാമല താഴ്‌വരയില്‍ സൈത്ത് മരത്തിന്‍ ശിഖരങ്ങളില്‍.... ജൈപ്പൻ മലർ ജയ്പ്പന്നുലാ......തുടങ്ങി
മാപ്പിളപ്പാട്ടിന് ഉണര്‍വേകിയ അദ്ദേഹത്തിന്‍റെ പല ഗാനങ്ങളും ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.നാളികേരത്തിന്റെ നാട് കേരളം
എന്ന ഗാനം മാപ്പിളപ്പാട്ട് ജനകീയ കലയെന്ന്
ശരിവെക്കുന്നതായിരുന്നു. മാപ്പിളപ്പാട്ടിനെ അതിന്റെ
ഔന്നത്യത്തിലെത്തിക്കാന്‍ തനതായ പങ്ക് വഹിച്ച ആ മഹാഗായകന്‍ 4.6.2013 -ന് ഇഹലോകവാസം വെടിഞ്ഞു.
5 അഭിപ്രായങ്ങൾ:
ഇഷ്ടപ്പെട്ടു.
പഴയ മാപ്പിളപ്പാട്ടുകളുടെ ആ ഗുണവും,മണവും ഇപ്പോഴത്തെ പാട്ടുകള്‍ക്ക് ഇല്ലെന്നുള്ളത് സത്യം തന്നെ.
പാട്ടുകള്‍ കേള്‍ക്കാന്‍ അവസരം ഒരുക്കിത്തന്നതിന് നന്ദിയുണ്ട്.
ആശംസകള്‍
കുട്ടിക്കാലത്ത് കേട്ട് മനസ്സില്‍ പതിഞ്ഞ ഇത് പോലുള്ള എത്ര നല്ല നല്ല മാപ്പിളപ്പാട്ടുകള്‍ .
അവയെയെല്ലാം ഇന്നും താലോലിക്കുന്ന കൂട്ടത്തിലാണ് ഞാന്‍ .വളരെ നന്ദി മാഷേ .ഇവിടെ വന്ന് വായിച്ചതിനും നല്ല വാക്കുകള്‍ നല്‍കിയതിനും .
സന്തോഷം, എൻ . എം. കെ .
വളരെ നല്ല പോസ്റ്റ് ,
വ്യത്യസ്ത ജീവിത മുഹൂർത്തങ്ങളെ തങ്ങളുടെ ഭാഷയിലെ വാക്കുകൾ കൊണ്ട് മാല കോർത്ത , മാല - സബീന - കിസ്സ പാട്ടുകൾ ആയിരുന്നു പഴയ മാപ്പിള പാട്ടുകൾ . ഇന്ന് അവ താള മേളങ്ങൾക്കൊപ്പം മൂളുന്ന ചില വെറും കോപ്രായങ്ങൾ അല്ലെ .
Good
അഭിനന്ദനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ