"അന്നിരുപത്തിയോന്നില്‍നമ്മള്‍ ഇമ്മലയാളത്തില്
ഒന്നുചേർന്നു
വെള്ളയോടെതിർത്തു നല്ലമട്ടില്
ഏറനാട്ടിൻ
ധീരമക്കള് ചോര ചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറു കാട്ടിയ നാട്ടില് ....
.................................................."
ബ്രിട്ടീഷ് സാമ്രാജ്യത്വ കിങ്കരന്മാരെ നിശ്ചലമാക്കി രാജ്യത്ത് നിന്നും കെട്ടു കെട്ടിച്ച മലാബാറിലെ ധീരാത്മാക്കളുടെ വീരകഥകള്‍ രചിച്ച കമ്പളത്ത് ഗോവിന്ദന്‍ നായരുടെ പടപ്പാട്ടില്‍ നിന്നുള്ള വരികളാണിത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അവിസ്മരണീയമായ അദ്ധ്യായങ്ങള്‍ തീര്‍ത്ത പോരാട്ടമായിരുന്ന മലബാര്‍ കലാപം.
മലബാര്‍ സമരമുഖത്തെ ധീരയോദ്ധാക്കളായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലിമുസ്ല്യാര്‍ തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര പോരാളികളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ നീചന്‍, റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്കോക് എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സഹികെട്ട്
സ്വാതന്ത്ര്യസമരപോരാളികള്‍ കല്ലെറിഞ്ഞു കൊന്നു.സ്വാതന്ത്ര്യസമര രക്തസാക്ഷികളെ പുച്ഛിക്കും വിധം കൊടും ക്രൂരന്‍ ഹിച്ച്കൊക്കിന്റെ സ്മരണയ്ക്ക് ബ്രിട്ടീഷുകാര്‍
വള്ളുവമ്പ്രത്ത് സ്മാരകം പണിതു.സ്മാരകത്തിന് ആയുധമേന്തിയ പട്ടാള കാവലും ഏര്‍പ്പെടുത്തി.
ഒട്ടനവധി മാപ്പിളപോരാളികളെ കൊന്നൊടുക്കിയ നരാധമന്റെ സ്മാരകം ഈ മണ്ണില്‍ നിന്നും നീക്കം ചെയ്യാന്‍ 1944 ല് പോരാളികള്‍
കമ്പളത്ത് ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടിയില്‍ നിന്നും
വള്ളുവമ്പ്രത്തേക്ക് ജാഥ പുറപ്പെട്ടു. ആ സ്മാരകം തകര്‍ക്കാന്‍ വേണ്ടി
ഏറനാടന്‍
ജനത ഒത്തൊരുമിച്ച്
നടത്തിയ സമരത്തിന് ഊര്‍ജമേകിയത് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ 1944ൽ എഴുതിയ ഏറനാട്ടിൻ ധീരമക്കൾ എന്ന ഈ പടപ്പാട്ടായിരുന്നു.
നിറത്തോക്കുമായി നിലയുറപ്പിച്ച പട്ടാളത്തിനു നേരെ ധീരോദാത്തമായി പോരാടിയ ആ സമരത്തിന് മലബാറിന്റെ വിപ്ളവ കവി കമ്പളത്ത് ഗോവിന്ദന്‍ നായരുടെ ഈ വരികളും അദ്ദേഹത്തിന്‍റെ നേതൃത്വവും
വീറും
ഉശിരും നല്‍കി.
"അന്നിരുപത്തിയോന്നില്‍നമ്മള്‍ ഇമ്മലയാളത്തില്
ഒന്നുചേർന്നു
വെള്ളയോടെതിർത്തു നല്ലമട്ടില്
ഏറനാട്ടിൻ
ധീരമക്കള് ചോര ചിന്തിയ നാട്ടില്
ചീറിടും
പീരങ്കികൾക്ക് മാറു കാട്ടിയ നാട്ടില്
വാരിയൻ
കുന്നത്തുവീര കുഞ്ഞഹമ്മദാജിയും
വാശിമൂത്ത
മൂപ്പരുടെ കൂടെകൂട്ടമായിയും
കോഴികൊത്തുംപോലെയന്ന് ബാപ്പമാരെളാപ്പമാർ
കോഴിക്കോട്ടിന്നപ്പുറം പൊരുതിയ മൂത്താപ്പമാർ
ഞമ്മളെത്തറ ബാപ്പമാരെ കേറ്റിയന്ന് തൂക്കില്
ഞമ്മളുമ്മ
പെങ്ങന്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ
താടിനുള്ളി സൂചികേറ്റി കാലില്
അപ്പുറം
കടൽകടത്തി യാക്കിയന്തമാനില്
ഞമ്മളുണ്ടാക്കുന്നനെല്ല് ജന്മിമാരെതീറ്റുവാന്‍
സമ്മതിച്ചില്ലെന്നതാണ് ഹേതുവേറ്റുമുട്ടുവാന്‍
ഞമ്മളുടെ കാശുവാങ്ങിഗ്ലണ്ടിലേക്കയക്കുവാന്‍
സമ്മതിച്ചില്ലെന്നതാണ് ഹേതുവേറ്റുമുട്ടുവാന്‍
രക്ഷവേണമെങ്കില് മണ്ടിക്കോട്ടവരിംഗ്ലണ്ടില്
മഞ്ചേരി
നിന്നഞ്ചാറ് മേല് ദൂരമേ മോങ്ങത്തില്
സഞ്ചരിക്കുന്നോര് കണ്ടിടുന്നിതാ നിരത്തില്
ചത്ത്പോയ
ഹിച്ച്കോക്ക് സായിപ്പിന്റെ സ്മാരകം
ചാത്തനെ
കുടിവച്ചപോലാ ആ ബലാലിൻ സ്മാരകം
നമ്മളുടെ
നെഞ്ചിലാണാ കല്ലുനാട്ടി വെച്ചത്
നമ്മളുടെ
കൂട്ടരെയാണാ സുവറ് കൊന്നത്
മക്കളെനിരത്തി
നിര്‍ത്തി ബാപ്പമാരുടെ നെഞ്ചില്
തോക്കിനാല്‍
നിറയൊഴിച്ച് രസിച്ചവര്‍ കേമത്തില്രാജ്യസ്‌നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ