2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

***ഈദുല്‍ഫിത്തര്‍ ആശംസകള്‍***

മനസ്സും ശരീരവും ദൈവത്തിലര്‍പ്പിച്ച്കൊണ്ട് ആത്മസംസ്കരണത്തിന്റെയും ആത്മശുദ്ധിയുടെയും
ത്യാഗപരിശുദ്ധിയുടെയും നിയോഗവുമായെത്തിയ പുണ്യമാസം റമദാന്‍ വിട പറഞ്ഞു,മാനത്ത് ശവ്വാല്‍ പൊന്നമ്പിളിയുദിച്ചു.
പുത്തനുടുപ്പണിഞ്ഞ് അത്തറും പൂശി തക്ബീര്‍...
ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പെരുന്നാള്‍ നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോയിരുന്ന കുട്ടിക്കാലം .നന്മയുടെയും സന്തോഷത്തിന്റെയും ഇത്യാദി കുട്ടിക്കാല പെരുന്നാള്‍ ഓര്‍മ്മകളുമായി
എല്ലാ സുഹൃത്തുക്കള്‍ക്കും മനസ്സിന്റെ ഉള്ളറയില് നിന്നും സ്നേഹ സമൃദ്ധമായ ഈദാശംസകൾ നേരുന്നു.പവിത്രമായ മാസത്തില്‍ ആര്‍ജ്ജിച്ച ആത്മീയചൈതന്യം തുടര്‍ ജീവിതത്തിലേക്കുള്ള
വെളിച്ച മാകട്ടെ .
- എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

*** സ്വാതന്ത്ര്യ ദിനാശംസകള്‍***

 ഇന്ന്‍ വൈദേശികാധിപത്യത്തില്‍ നിന്ന്‍ ഇന്ത്യ മോചിതമായതിന്റെ ഓര്‍മ്മ പുതുക്കുന്ന സുദിനം.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും ഇന്ത്യാ രാജ്യത്തിന്റെ
സ്വാതന്ത്ര്യം നേടാന്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കിന് മുമ്പില്...
‍ വിരിമാര്‍ കാണിച്ച് സ്വാതന്ത്ര്യത്തിന്റെ
ബലിപീഠത്തില്‍ ആത്മാഹൂതി ചെയ്ത ധീര
രക്തസാക്ഷികളുടെ സ്മരണക്ക് മുമ്പില്‍ആദരാഞജലികള്‍ അര്‍പ്പിക്കുന്നു. ഏവര്‍ക്കും  എന്‍റെ
ഹൃദയം നിറഞ്ഞ  സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.