****** (കപ്പ ) ******
===================കേരളത്തില്‍ പലഭാഗങ്ങളിലും വ്യത്യസ്ത പേരുകളിലാണിത് അറിയപ്പെടുന്നത്.കപ്പ, കപ്പക്കിഴങ്ങ്,മരച്ചീനി,പൂളക്കിഴങ്ങ്,
കൊള്ളിക്കിഴങ്ങ്.ഇതിന്‍റെ
ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta).അങ്ങിനെ എന്ത് വിളിച്ചാലും സ്വാദ് അപാരം തന്നെ.
വേവിച്ചെടുത്ത് വെളിച്ചെണ്ണയില്‍ മുളകും ചെറുഉള്ളിയും കടുകും ഉപ്പ് കറിവേപ്പില ഇങ്ങനെയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് ചൂടാക്കി ഒന്ന്‍ കശക്കിയെടുത്താല്‍ എന്തൊരു സ്വാദ്. പിന്നെ കപ്പയും മീനും .ഹോ... കപ്പകൊണ്ട് അങ്ങിനെ പിന്നെ
എന്തെല്ലാം . വായില്‍ കപ്പലോട്ടാനുള്ള വെള്ളം . പണ്ടക്കും പണ്ടേ ഇത്ത്യാദി വിളകളൊക്കെ കൃഷിചെയ്യുന്നത് കൊണ്ട് ഇതൊക്കെ സുഭിക്ഷമായി ഭക്ഷിക്കുന്ന
കൂട്ടത്തിലാണ് ഞാന്‍.പ്രവാസജീവിതത്തിനിടയില്‍ കിട്ടുന്ന അവധിക്ക് നാട്ടിലെത്തുമ്പോള്‍
എന്റെ ഇഷ്ട ഭക്ഷണവും കിഴങ്ങ് പച്ചക്കറിഇലവര്‍ഗ്ഗങ്ങളൊക്കെത്തന്നെ.പരമ്പരാഗത കര്‍ഷകരായ ഞങ്ങള്‍ പണ്ടത്തെപ്പോലെയില്ലെങ്കിലും മണ്ണില്‍ വിളയിക്കല്‍ പ്രക്രിയ മുടങ്ങാതെ ചെയ്യുന്നുണ്ട് .അത് കൊണ്ട് തന്നെ വിഷമുക്തമായ തികച്ചും പ്രകൃതിദത്തമായി വളര്‍ന്ന്‍ വിളവെടുക്കുന്ന പച്ചക്കറി ഇനങ്ങള്‍ സുലഭം.
******* (തുളസി) *******
==========================
കാലങ്ങളായി തൊടിയില്‍
പലേടത്തായി ഔഷധച്ചെടിയായി തുളസിയെ നട്ടുവളര്‍ത്തുന്നു.
നിരവധി മനുഷ്യനാവശ്യമായ ഔഷധ മൂല്യങ്ങള് തുളസിയിലുണ്ട്.
അത്കൊണ്ട് തന്നെ കുടുംബത്തില്‍ ഒരുപാട് ഉപകരിക്കാറുമുണ്ട്.
പനി,ജലദോഷം,കഫക്കെട്ട്,രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗശമനത്തിന്
ഉപകരിക്കുന്ന ഒരു ഔഷധകലവറയാണ് തുളസി. ചുരുക്കിപ്പറഞ്ഞാല്‍
വീട്ടുവളപ്പിലെ ഒരു കൊച്ചു വൈദ്യന്‍ തന്നെ. ഇതിനായി പ്രത്യേക മുടക്കൊന്നുമില്ലല്ലോ .അവനവന്‍റെ വീടിന്റെ പരിസരങ്ങളില്‍ തന്നെ ഈ ഔഷധസസ്യം നട്ടുവളര്‍ത്താം.ഐശ്വര്യവും കിട്ടും.
തുളസിയില്ലാത്ത് വീടിന് ഐശ്വര്യമില്ലെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
ഹൈന്ദവ മത വിശ്വാസികള്‍ക്ക് തുളസി ഈശ്വര ഭക്തിയുടെ ഭാഗം കൂടിയാണ്.
രാവിലെ കുളിച്ച് തുളസീതീര്‍ത്ഥം സേവിച്ചതിന് ശേഷമേ ജലപാനം പോലും നടത്താറുള്ളൂ മുമ്പൊക്കെ.
ഇതിന്‍റെ ശാസ്ത്രീയ നാമം (Ocimum tenuiflorum)

***തെച്ചി***
===========================
ഇത് എന്റെ വീട്ടുതൊടിയിലെ തെച്ചിപൂചെടി .
പടര്‍ന്ന്‍ പന്തലിച്ച് വളരുന്ന ഈ അലങ്കാര കുറ്റിചെടി എന്റെ വീട്ടുപറമ്പില്‍ റോഡിന് ഇരു വശവും നട്ടു വളര്‍ത്തിയിട്ടുണ്ട്.
ചെത്തി,തെറ്റി എന്നിങ്ങനെയും ഈ പുഷ്പ സസ്യത്തെ കേരളീയര്‍ വിളിച്ചു...വരുന്നു.
തെച്ചി പലനിറങ്ങളിലുള്ളവയുണ്ടെങ്കിലും ചുവന്ന നിറമുള്ളവയാണ് ഇവിടെയുള്ളതും ,കൂടുതലായി കണ്ടുവരുന്നതും ഈ ഇനങ്ങളാണ് .ഏറെ ഔഷധഗുണമുള്ള തെച്ചിച്ചെടിയുടെ
പൂവും കായും വേരും ഇലയുമൊക്കെ പലവിധ രോഗ ശമനത്തിനായി കഷായത്തില്‍ ഉപയോഗിക്കുന്നുണ്ട്.
ഹൈന്ദവവിശ്വാസികള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് തെച്ചിപ്പൂക്കള്‍ ഉപയോഗിച്ച് വരുന്നുണ്ട്.
കാട്ടുതെച്ചിയും നാട്ടുതെച്ചിയുമുണ്ടെന്ന്‍ കേട്ടിട്ടുണ്ട്.