'അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍….
ലാഇലാഹ
ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ …..
അല്ലാഹു
അക്ബറു വലില്ലാഹില്ഹംദ് ……'
ത്യാഗത്തിന്റെയും
സഹനത്തിന്റെയും സന്ദേശം ഉണര്‍ത്തി ഒരു ബക്രീദ് കൂടി വന്നെത്തി.
ഇബ്രാഹിം നബിയുടെയും പത്നി ഹാജറബീവിയുടെയും പുത്രന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗോജ്ജ്വലമായ ജീവിത സ്മരണകള്‍ പുതുക്കുന്ന ദിനം .
പുതുവസ്ത്രമണിഞ്ഞും അത്തര്‍ പൂശി,
അനേകരുടെ കണ്ഠങ്ങളില്‍ നിന്നും കൂട്ടത്തോടെ ഉയരുന്ന
തക്ബീര്‍ ഉരുവിടലിന്റെ ശബ്ദായമാനമായ അന്തരീക്ഷത്തില്‍ പള്ളിയിലെത്തി പെരുന്നാള്‍ നിസ്ക്കാരത്തില്‍ പങ്കെടുത്തിരുന്ന ആ പഴയകാല ഓര്‍മ്മകളാണ് സ്മൃതിപഥത്തിലെനിക്കിന്നും. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പാട് ധന്യമായ ഓര്‍മ്മകള്‍.
നാട്ടില്‍ നിന്നും അകന്ന്‍ കഴിയുമ്പോഴും ഓരോ പെരുന്നാളും ആ പോയകാലത്തിന്റെ വസന്തശോഭയാര്‍ന്ന ധന്യസ്മൃതികളാണ് നല്‍കുന്നത്.
പരസ്പര സ്നേഹവും ആദരവും ബഹുമാനവുമൊക്കെ മുന്‍കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിന്ന്.
ഹൃദയത്തില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്ന സഹാനുഭൂതിയും ആര്‍ദ്രതയും പരസ്പര സ്നേഹവും കാരുണ്യവും ഒക്കെ തിരികെ കൊണ്ട് വരാനും അതുവഴി പരസ്പര ബന്ധങ്ങള്‍
ഊട്ടിയുറപ്പിക്കാനും നമുക്ക് സാധിക്കട്ടെ.
വിദ്വേഷവും പകയും വെടിഞ്ഞു ഏകോദരസഹോദരങ്ങളെപ്പോലെ കഴിയാന്‍ നമുക്കീദിനവും അതിലെ
ത്യാഗസ്മരണകളും ഉണര്‍ത്തട്ടെ.
സഹൃദയരായ എന്റെ എല്ലാ
സുഹൃത്തുക്കള്‍ക്കും ഹൃദയാന്തരത്തില്‍ നിന്നും നേരുന്നു സന്തോഷത്തിന്റെ ബലി പെരുന്നാള്‍ ആശംസകള്‍.