2014, ഫെബ്രുവരി 23, ഞായറാഴ്‌ച

*** ചേറൂര്‍ ഗവണ്മെന്റ് യു പി സ്കൂള്‍ കെട്ടിട നിര്‍മ്മാണവിവാദം ; രമ്യമായ ഒരു പരിഹാരം അത്യന്താപേക്ഷിതം ***

               ചേറൂര്‍ ഗവണ്മെന്റ് യു പി സ്കൂള്‍ കെട്ടിടങ്ങളിലൊന്ന്
                ============================================

സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം കായികാഭിവൃദ്ധിയും വളര്‍ത്തികൊണ്ടുവരിക എന്നത് ഏതൊരു  കലാലയത്തിന്റെയും അഭിമാനമാണ്.അതിന് ഒത്തൊരു  ഇടം സ്കൂളിനോടനുബന്ധിച്ച് തന്നെ ലഭിക്കുക മഹാ ഭാഗ്യവും.എന്നാല്‍ ഇപ്പറഞ്ഞ എല്ലാ സൌഭാഗ്യങ്ങളും ലഭിച്ച ഒരു സ്കൂളാണ് വേങ്ങരക്കടുത്ത   കണ്ണമംഗലം പഞ്ചായത്തിലെ ചേറൂര്‍ ജി എം യു പി സ്കൂള്‍.
1974 ലാണ് സ്കൂള്‍ സ്ഥാപിതമായത് നാട്ടുകാരനായ
 ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അദ്ദേഹം പ്രത്യേക താല്പര്യമെടുത്ത്  അനുവദിച്ചതായിരുന്നു ഈ സ്‌കൂള്‍.

പിന്നീട് പലപ്പോഴായി മാറി മാറി വന്ന  ജനപ്രതിനിധികള്‍ വഴിയും മറ്റും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് പുതിയ കെട്ടിടങ്ങള്‍ സ്ഥാപിച്ച് സ്കൂള്‍ കൂടുതല്‍ വിപുലപ്പെടുത്തി.


അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്‍റ് ആരവങ്ങല്‍ക്കിടെ
================================================

പിന്നീട്  സ്കൂളിന്റെ പ്രഥമകെട്ടിടം ജീര്‍ണ്ണാവസ്ഥയിലാവുകയും അത് പുനര്‍നിര്‍മ്മിക്കാന്‍ വേണ്ട തുക പൊതു ഖജനാവില്‍ നിന്ന് അനുവദിച്ച് കിട്ടുകയും ചെയ്തു.  ശോചനീയാവസ്ഥയിലായ   കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭരണ തലങ്ങളില്‍ നിന്നും അനുവദിച്ച് നല്‍കിയ മൂന്ന്‍  കോടി മുപ്പത് ലക്ഷം രൂപയോളം  ഉപയോഗിച്ച്  പുതിയ  കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ പദ്ധതിയുമിട്ടു.പക്ഷെ പുതിയ 




                 സ്കൂള്‍ മൈതാനം
 


സ്കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ മാര്‍ച്ച് 
=================================================



സ്കൂള്‍ ഗ്രൌണ്ടിലേക്കിറക്കിയുള്ള കെട്ടിടനിര്‍മ്മാണത്തിനായി ഫില്ലറിനുള്ള കുഴിയെടുക്കുന്നു
=========================================================================

കെട്ടിടം നിലവിലുള്ള   വിസ്തൃതമായ കളിസ്ഥലം നശിപ്പിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിച്ചത്.ഗ്രൌണ്ടിന് കോട്ടം തട്ടാത്ത വിധത്തില്‍   ഇഷ്ടാനുസാരം കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ട എല്ലാ സൌകര്യവും ഉണ്ടെന്നിരിക്കെ മൈതാനത്തേക്ക്‌ ഇറക്കി കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കം നടത്തി  ചില ഉത്തരവാദപ്പെട്ടവര്‍ സങ്കുചിത രാഷ്ട്രീയ താല്പര്യത്തോടെയാണ് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് .
 പഴകിയ കെട്ടിടം  പൊളിച്ച് നീക്കി തത്സ്ഥാനത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് പകരം മൈതാനത്തേക്ക്‌ ഇറക്കി കെട്ടിടം പണിയാന്‍ മുതിര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്നകാരണം.
കാലങ്ങളായി  നാടിന് നേടിത്തന്ന ഒരു കേളിപ്രഭാവമാണ്  മൈതാനത്തിന്റെ കടക്കല്‍കത്തിവെക്കാനുള്ള നീക്കം വഴി തത്പരകക്ഷികള്‍ ചെയ്യുന്നത് .
 തനതായ കലാ സാമൂഹ്യ സാംസ്കാരിക ചരിത്രമുള്ള ഗ്രാമമാണിത്സ്വാതന്ത്ര്യസമരപോരാട്ടത്തിനു വേദിയൊരുക്കി 
ദേശാഭിമാന  ചരിത്രത്തിലിടം നേടിയ  മണ്ണ്. 
മത-സാമുഹ്യ-കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് കേരളം മുഴുക്കെ  നിറഞ്ഞുനിന്ന പല മഹാന്മാരെയും മലയാളനാടിന് സംഭാവന നല്‍കിയ നാടാണിത് .അവരുടെയൊക്കെ  പാദസ്പര്‍ശമേറ്റ് പുളകിതമായ മണ്ണാണ്   ഗ്രാമത്തിന്റെത്.
പൂര്‍വ്വ കാലംതൊട്ടേ കലാകായികരംഗത്ത് തല്‍പ്പരരായിരുന്നു ചേറൂര്‍ പ്രദേശത്തുകാര്‍.ഇവിടുത്തെ ആബാലവൃദ്ധം
 ജനങ്ങളും ചെസ്സ്‌ കളിക്കാരായിരുന്നു .   ചെസ്സ്‌ കളിയിലൂടെ ഏറെ പ്രശസ്തി  ഗ്രാമത്തിന്  സ്വന്തമായുണ്ട്പഴയ
 തലമുറയില്‍  നിന്നും  പകര്‍ന്ന് കിട്ടിയ കായിക രംഗത്തോടുള്ള ഭ്രമം
ഇന്നാട്ടുകാരുടെ ഹൃദയത്തിലലിഞ്ഞു ചേര്‍ന്ന ഒന്നായി മാറി .ഈ സിദ്ധി ഉള്‍ക്കൊണ്ട്  ഇന്നും കലാകായികരംഗത്ത്  ഗ്രാമം നിറഞ്ഞുനില്‍ക്കുന്നു
കാല്‍പ്പന്തു കളിയുടെ നാട് എന്ന ഖ്യാതി മലപ്പുറം ജില്ലക്ക് നേടിക്കൊടുക്കുന്നതില്‍ ഈഗ്രാമം   തനതായ പങ്ക് വഹിക്കുന്നുണ്ട്.
 കാല്‍പ്പന്ത്‌  കളിക്ക് ഏറെ ആരാധകരുള്ള  പ്രദേശത്ത്
1989-ല്‍ ഒരു സ്പോര്‍ട്സ് ക്ലബ്ബ് രൂപം കൊണ്ടു.
  ചേറൂര്‍ ഡയമന്‍ഡ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്  (ഡാസ്ക് )  "ഡാസ്ക്ചേറൂര്‍"
എന്ന പേരിലുള്ള സ്പോര്‍ട്സ് ക്ലബ്ബിന്‍റെ കീഴില്‍   ചേറുരിലെ   ജി എം യു പി സ്കൂള്‍ ഗ്രൌണ്ടില്‍  വര്‍ഷം  
തോറും  അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്‍റ് നടത്തപ്പെട്ടിരുന്നു.
ഒട്ടേറെ പ്രശസ്തരായ ഫുഡ്ബോള്‍ താരങ്ങള്‍ ബൂട്ടണിഞ്ഞആവേശ ഭരിതമായ  ടൂര്‍ണ്ണമെന്‍റ് ദര്‍ശിക്കാന്‍
അയല്‍ ജില്ലകളില്‍നിന്ന്പോലും ഫുഡ്ബോള്‍ പ്രേമികളുടെ പ്രവാഹമായിരുന്നു.
ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സ്കൂളിന് ആവശ്യമായ മതിലും   സ്റ്റേജും ഗ്രൌണ്ടും  നിര്‍മ്മിച്ചും കുട്ടികള്‍ക്ക് സ്കൂളില്‍  കമ്പ്യൂട്ടര്‍ പഠനാവശ്യത്തിന് വേണ്ട സൌകര്യങ്ങള്‍ ചെയ്ത്കൊടുത്തും ബാക്കി വരുന്ന  തുക നാട്ടിലെ ജീവകാരുണ്യ - സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചും മഹത്തരമാക്കിക്കൊണ്ട്  ഏവരുടെയും പ്രശംസയും പിടിച്ചു പറ്റിയിരുന്നു
നിര്‍ഭാഗ്യവശാല്‍ ഏതാനും വര്‍ഷം മുമ്പ് ഇതും ചില തല്‍പരകക്ഷികള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് കൂച്ചുവിലങ്ങിട്ടുഅതോടെ കാല്‍ പന്ത് കളിയെ നെഞ്ചേറ്റിയ ഈ ഗ്രാമത്തില്‍  ഏറെക്കാലം നിറഞ്ഞാടിയ  ആ  കളി ആരവം നിലച്ചു. അതിന്റെ തുടര്‍ച്ച എന്നോണം ഇപ്പോള്‍ മൈതാനത്തേക്ക് ഇറക്കിയുള്ള കെട്ടിട നിര്‍മ്മാണവും.
ഈ കളിക്കളം ഇന്നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്തേ അടങ്ങൂ എന്ന ചില തദ്ദേശസ്ഥാപനങ്ങളുടെ ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശാഠ്യമാണിതിനുപിന്നില്‍.എല്ലാത്തിനും ഹേതുവും ലക്‌ഷ്യവും  രാഷ്ട്രീയ പകപോക്കല്‍ മാത്രം .ഇതിനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മൂന്ന്‍ വര്‍ഷം മുമ്പ് വരെ  ഡാസ്ക് ക്ലബ്ബിന്റെ കീഴില്‍ ഈ ഗ്രൌണ്ടില്‍  നടത്തപ്പെട്ടിരുന്ന ടൂര്‍ണ്ണമെന്റില്‍
 നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ചെയ്യുന്ന  ജീവകാരുണ്യപ്രവര്‍ത്തനങ്ങളും  സ്കൂളിന്റെ വികസനപ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് വിനോദനികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു
. അതും ഈ ചേരിതിരിവിനാല് വിഘടിതര്‍ അധികാര സ്വാധീനം ഉപയോഗിച്ച്  പിന്‍ വലിച്ചു.ഇക്കഴിഞ്ഞ വര്‍ഷം ഗ്രാമപഞ്ചായത്തിന്റെ ഹരിതഗ്രാമം എന്ന പദ്ധതിയുടെ പേരിലെന്ന വ്യാജേനെ മൈതാനത്തിന്റെ പാര്‍ശ്വങ്ങളില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചിരുന്നു.പക്ഷെ നാട്ടുകാര്‍ ഇടപെട്ട് അത് നീക്കം ചെയ്തു. ഗ്രാമത്തിന്റെ ബൃഹത്തായ ഒരു മുതല്‍കൂട്ടിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം മൂര്‍ദ്ധന്യത്തിലെത്തിയതിന്റെ സൂചനയാണ് അവസാനം ഈ മൈതാനത്തേക്കിറക്കിയുള്ള  കെട്ടിട നിര്‍മ്മാണത്തിലെത്തിയിരിക്കുന്നത്.
സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം പാഠ്യേതര വിഷയമായി
 കായികവിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നലും   സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള  സ്ഥാപനത്തില്‍ കുട്ടികളുടെ
 കായികക്ഷമത നോക്കി കായിക രംഗത്തേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതില്‍  സമീപ പ്രദേശങ്ങളിലുള്ള മറ്റു സ്കൂളുകളെ അപേക്ഷിച്ച് ഈ സ്ഥാപനം ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്.
നാടിന്റെ താല്പര്യത്തിനൊത്ത് ചുമതലാ ബോധത്തോടെ പ്രവര്‍ത്തിക്കേണ്ട ജനപ്രതിനിധികള്‍തന്നെ രാഷ്ട്രീയ പകപോക്കല്‍ എന്നോണം ഇത് പോലുള്ള കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാര പദവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരം തന്നെ.
ഇതിന്റെ ദൂഷ്യഫലം വരും തലമുറ അനുഭവിക്കേണ്ടി വരും.രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന്റെ ഇരയായി ഇതോടെ നഷ്ടമാകുന്നത്   നാടിന്റെ
വൃദ്ധിയായിരിക്കുമെന്നോര്‍ക്കണം .രാഷ്ട്രീയമായോ
 വ്യക്തിപരമായോ ഉണ്ടാകുന്ന വിരോധം വെച്ച് നമ്മുടെ നാടിന്‍റെ കലാ കായിക കൂട്ടായ്മയെ  വൈരാഗ്യബുദ്ധിയോടെ
  തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഉചിതമല്ല,അംഗീകരിക്കാന്‍ സാധ്യവുമല്ല.  ഇതിനൊക്കെ രാഷ്ട്രീയനിറം ചാര്‍ത്തി
  പോരിനിരങ്ങിയാല്‍ നമുക്ക് നഷ്ടപ്പെടുന്നത്    നമ്മുടെ നാടിന്‍റെ മുതല്‍കൂട്ടായിരിക്കുമേന്നോര്‍ക്കുക .അത്തരം
 ഒരുസ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ തീര്‍ച്ചയായും ഒരു അനുരഞ്ജനം ഇക്കാര്യത്തില്‍ അനിവാര്യമാണ്.
 അതിനായി  ഇലക്കും മുള്ളിനും കേട്കൂടാതെയുള്ള ഒരു രമ്യമായ പ്രശ്നപരിഹാരം എന്ന രീതിയില്‍ സ്കൂള്‍ ഗ്രൌണ്ടിനു കോട്ടം തട്ടാത്ത രൂപത്തില്‍ കെട്ടിട നിര്‍മ്മാണം നടത്താന്‍
അധികൃതര്‍ മുന്നോട്ട് വരേണ്ടതുണ്ട്.
  എല്ലാ  രാഷ്ട്രീയപ്രതിനിധികളുടെയും   നാട്ടുകാരുടെയും
 സംഘാടകരുടെയും കൂട്ടായ ശ്രമം  ഇതിനുണ്ടാവട്ടെ.
അതിനായി മൂന്ന്‍ വര്‍ഷക്കാലമായി  നിശ്ചലമായിക്കിടക്കുന്ന വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമമനുസരിച്ചുള്ള രക്ഷാകര്‍ത്തൃസമിതി രൂപീകരിക്കണം .
   ആവിധം  പി ടി  കമ്മിറ്റി രൂപീകരിച്ച് അതില്‍ നിന്ന് ഉരുത്തിരിയുന്ന രക്ഷിതാക്കളുടെ അഭിപ്രായം കൂടി മുഖവിലക്കെടുത്ത്
ശാശ്വതവും സുതാര്യവും  കുറ്റമറ്റതുമായ പരിഹാരം ബന്ധപ്പെട്ടവര്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.കരണീയമായാത് ചെയ്യുകയല്ലാതെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളി വിടുന്നത് ആര്‍ക്കും ഭൂഷണമല്ല.
വിദ്യാലയത്തില്‍ നിന്നും വിജ്ഞാന മണികള്‍ നുകര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലക്കും എന്നും  നാടിന്റെ പുരോഗതി കാംക്ഷിക്കുന്ന ഒരു നാട്ടുകാരന്‍ എന്ന നിലക്കും ഈ എളിയവന്റെ അപേക്ഷ അധികൃതരുടെയും നാട്ടുകാരുടെയും മുമ്പില്‍ സവിനയം സമര്‍പ്പിക്കുന്നു.
                    - എന്‍ കെ മൊയ്തീന്‍ ചേറൂര്‍ 

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

***പടപ്പാട്ട് , കമ്പളത്ത് ഗോവിന്ദന്‍ നായര്‍***


"അന്നിരുപത്തിയോന്നില്‍നമ്മള്‍ ഇമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ലമട്ടില്
ഏറനാട്ടിൻ ധീരമക്കള് ചോര ചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറു കാട്ടിയ നാട്ടില് ....
.................................................."
ബ്രിട്ടീഷ് സാമ്രാജ്യത്വ കിങ്കരന്മാരെ നിശ്ചലമാക്കി രാജ്യത്ത് നിന്നും കെട്ടു കെട്ടിച്ച മലാബാറിലെ ധീരാത്മാക്കളുടെ വീരകഥകള്‍ രചിച്ച കമ്പളത്ത് ഗോവിന്ദന്‍ നായരുടെ പടപ്പാട്ടില്‍ നിന്നുള്ള വരികളാണിത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അവിസ്മരണീയമായ അദ്ധ്യായങ്ങള്‍ തീര്‍ത്ത പോരാട്ടമായിരുന്ന മലബാര്‍ കലാപം.
മലബാര്‍ സമരമുഖത്തെ ധീരയോദ്ധാക്കളായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലിമുസ്ല്യാര്‍ തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര പോരാളികളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ നീചന്‍, റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്കോക് എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സഹികെട്ട് 
സ്വാതന്ത്ര്യസമരപോരാളികള്‍ കല്ലെറിഞ്ഞു കൊന്നു.സ്വാതന്ത്ര്യസമര രക്തസാക്ഷികളെ പുച്ഛിക്കും വിധം കൊടും ക്രൂരന്‍ ഹിച്ച്കൊക്കിന്റെ സ്മരണയ്ക്ക് ബ്രിട്ടീഷുകാര്‍ 
വള്ളുവമ്പ്രത്ത് സ്മാരകം പണിതു.സ്മാരകത്തിന് ആയുധമേന്തിയ പട്ടാള കാവലും ഏര്‍പ്പെടുത്തി.
ഒട്ടനവധി മാപ്പിളപോരാളികളെ കൊന്നൊടുക്കിയ നരാധമന്റെ സ്മാരകം മണ്ണില്‍ നിന്നും നീക്കം ചെയ്യാന്‍ 1944 ല് പോരാളികള്‍ 
കമ്പളത്ത് ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടിയില്‍ നിന്നും 
വള്ളുവമ്പ്രത്തേക്ക് ജാഥ പുറപ്പെട്ടു. സ്മാരകം തകര്‍ക്കാന്‍ വേണ്ടി 
ഏറനാടന്‍ ജനത ഒത്തൊരുമിച്ച്
നടത്തിയ സമരത്തിന് ഊര്‍ജമേകിയത് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ 1944 എഴുതിയ ഏറനാട്ടിൻ ധീരമക്കൾ എന്ന പടപ്പാട്ടായിരുന്നു.
നിറത്തോക്കുമായി നിലയുറപ്പിച്ച പട്ടാളത്തിനു നേരെ ധീരോദാത്തമായി പോരാടിയ സമരത്തിന് മലബാറിന്റെ വിപ്ളവ കവി കമ്പളത്ത് ഗോവിന്ദന്‍ നായരുടെ വരികളും അദ്ദേഹത്തിന്‍റെ നേതൃത്വവും 
വീറും ഉശിരും നല്‍കി.
"അന്നിരുപത്തിയോന്നില്‍നമ്മള്‍ ഇമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ലമട്ടില്
ഏറനാട്ടിൻ ധീരമക്കള് ചോര ചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറു കാട്ടിയ നാട്ടില്

വാരിയൻ കുന്നത്തുവീര കുഞ്ഞഹമ്മദാജിയും
വാശിമൂത്ത മൂപ്പരുടെ കൂടെകൂട്ടമായിയും
കോഴികൊത്തുംപോലെയന്ന് ബാപ്പമാരെളാപ്പമാർ
കോഴിക്കോട്ടിന്നപ്പുറം പൊരുതിയ മൂത്താപ്പമാർ

ഞമ്മളെത്തറ ബാപ്പമാരെ കേറ്റിയന്ന് തൂക്കില് 
ഞമ്മളുമ്മ പെങ്ങന്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടിനുള്ളി സൂചികേറ്റി കാലില്
അപ്പുറം കടൽകടത്തി യാക്കിയന്തമാനില്

ഞമ്മളുണ്ടാക്കുന്നനെല്ല് ജന്മിമാരെതീറ്റുവാന്‍ 
സമ്മതിച്ചില്ലെന്നതാണ് ഹേതുവേറ്റുമുട്ടുവാന്‍ 
ഞമ്മളുടെ കാശുവാങ്ങിഗ്ലണ്ടിലേക്കയക്കുവാന്‍ 
സമ്മതിച്ചില്ലെന്നതാണ് ഹേതുവേറ്റുമുട്ടുവാന്‍ 
രക്ഷവേണമെങ്കില് മണ്ടിക്കോട്ടവരിംഗ്ലണ്ടില്
മഞ്ചേരി നിന്നഞ്ചാറ് മേല് ദൂരമേ മോങ്ങത്തില്
സഞ്ചരിക്കുന്നോര് കണ്ടിടുന്നിതാ നിരത്തില്
ചത്ത്പോയ ഹിച്ച്കോക്ക് സായിപ്പിന്റെ സ്മാരകം
ചാത്തനെ കുടിവച്ചപോലാ ബലാലിൻ സ്മാരകം

നമ്മളുടെ നെഞ്ചിലാണാ കല്ലുനാട്ടി വെച്ചത്
നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്
മക്കളെനിരത്തി നിര്‍ത്തി ബാപ്പമാരുടെ നെഞ്ചില്
തോക്കിനാല്‍ നിറയൊഴിച്ച് രസിച്ചവര്‍ കേമത്തില്രാജ്യസ്‌നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്