ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത് മുഹമ്മദ് ഷാ വലിയ തങ്ങള്‍.
കൊണ്ടോട്ടി
ഉള്‍പ്പെട്ട പ്രദേശ ഭരണം ടിപ്പുസുല്‍ത്താന്‍ നടത്തുന്ന കാലത്താണ് പേര്‍ഷ്യന്‍ വംശജരായ തങ്ങള്‍ കുടുംബം മോംബെയില്‍ നിന്നും
കൊണ്ടോട്ടിയില്‍ എത്തുന്നത്. തങ്ങളുടെ ദൈവ ഭക്തിയില്‍ ആകൃഷ്ടനായ ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തെ തന്റെ വിശ്വസ്തനാക്കുകയും ഭരണത്തിന്‍ കീഴിലെ നികുതി പിരിവിനായി തങ്ങളെ നിയോഗിക്കുകയും ചെയ്തു. ടിപ്പു പിന്നീട്
മൈസൂരിലേക്ക് തിരിച്ചപ്പോള്‍ ഈ ഭൂമി വിശ്വസ്തനായ മുഹമ്മദ് ഷാ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഈ കുബ്ബ കരിങ്കല്‍ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്.
ചരിത്രപരതവിളിച്ചോതുന്ന ഈ സ്മാരക നിര്‍മ്മാണത്തിന് തുടക്കമിട്ടത് മുഹമ്മദ് ഷാ വലിയ തങ്ങളും പിന്നീട് പൂര്‍ത്തീകരിച്ചത് അദ്ദേഹത്തിന്‍റെ മകനുമാണെന്ന് പറയപ്പെടുന്നു.ഏവരെയും അതിശയിയിപ്പിക്കുന്ന അതിവൈദഗ്ദ്ധ്യമായി നിര്‍മ്മിച്ച ചരിത്ര സ്മാരകം .
ഞാനിവിടെ ആദ്യമായാണ് സന്ദര്‍ശിക്കുന്നത്. അതുവരെ യാത്രക്കിടയില്‍ കാണുന്ന കാഴ്ച്ചമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവധി തീരാറായസമയത്താണ്
ഇവിടെയൊക്കെ പോയിരുന്നത്.