2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം


  ചേറൂരിലെ എന്റെ ഗ്രാമമായ മുതുവില്കുണ്ട് എന്ന കൊച്ചു ഗ്രാമം പ്രകൃതിരമണീയമായ ഒരു സുന്ദരഗ്രാമമാകുന്നു.പ്രകൃതിസ്നേഹികകളുടെയും സൌന്ദര്യാസ്വാദകരുടെയും ഇഷ്ടകേന്ദ്രമാണ് ഈ കൊച്ചുഗ്രാമം. ഊരകം മലയുടെയും കോട്ടക്കല്‍ മലയുടെയും താഴ്വരയിലാണ് ഈ പ്രദേശം .ഈ ഗ്രാമത്തില്‍ നിന്നും കാല്‍നടയായി ഒരല്പം സഞ്ചരിച്ചാല്‍ ജലസ്രോതസ്സായി .പാറമുകളില്നിന്ന് കുതിച്ചു ചാടുന്ന വെള്ളച്ചാട്ടവും സുഖശീതളമായ ജലത്തിലെ നീരാട്ടും കണ്ണിനും മനസ്സിനും ആനന്ദിന്റെ നിറവേകും. മലകളും കുന്നുകളും ചെരിവുകളും പിന്നിട്ട കാടിന്റെ ഹരിതാഭയിലൂടെയുള്ള യാത്ര എന്തുരസം .ഔഷധ സസ്യങ്ങളും അപൂര്‍വ്വയിനം പക്ഷികളും അവിസ്മരണീയമായ കാഴ്ച തന്നെ.വന്ന്യജിവികളുടെ സ്വൈര്യവിഹാരവും പതിവുകഴ്ചയാണ് .പ്രദേശത്തെ ചെരുപ്പടി മല എന്ന പ്രകൃതി രമണീയമായ മലയിലെ സൌന്ദര്യം ആസ്വദിക്കാന്‍ നിത്യേനെ  നിരവധി ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നത് .ഈ പ്രദേശത്തെ കുറിച്ച് ഐതിഹ്യങ്ങളും നിരവധിയുണ്ട്. ചെരുപ്പടി മലയില്‍ നിന്ന് താഴേക്കുള്ള ദൃശ്യവും വിശേഷം തന്നെയാണ്.വനത്തിന്റെ നിശബ്ദതയും കുളിരും നുകര്ന്ന് രാപാര്ക്കുന്നവരുമുണ്ട് .ഏറെ പരിസ്ഥിതി പ്രാധാന്യമുള്ളഇവിടം വംശനാശം നേരിടുന്ന പല വന്യ ജീവികളുടെ ആവാസകേന്ദ്രവും നിരവധി ഔഷധ സസ്യങ്ങളുടെ കലവറയുമാണ് . പക്ഷെ പ്രകൃതിയുടെ വരദാനമായ ചെരുപ്പടിമല തദ്ദേശ സ്ഥാപനങ്ങളോ സര്‍ക്കാരോ സംരക്ഷണം നല്‍കാത്തതിനാല്‍ എന്റെ ഗ്രാമത്തിന്റെ കണ്ണായ ഈ പ്രദേശം നഷ്ട്ടമാകുമെന്ന് ഭയപ്പെടുന്നു .വൈകുന്നേരങ്ങളില്‍ സാമുഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം വന്‍ ഭീഷണി യാണ് ഉയര്‍ത്തുന്നത് .ആയതിനാല്‍ ഈ പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കന്‍ അടിയന്തിരമായിമുന്നോട്ട് വരണം .വേണ്ടപ്പെട്ടവരുടെ കണ്ണുതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
                                      -എന്‍ കെ മൊയ്തീന്‍ , ചേറൂര്‍  

2 അഭിപ്രായങ്ങൾ:

moideen cherur പറഞ്ഞു...

ഇത് എഴുതുമ്പോള്‍ ഞാന്‍ നെറ്റ് ഉപയോഗിച്ച് തുടങ്ങുന്നേയുള്ളൂ. തെറ്റ് കൂടാതെ മലയാളം എഴുതാനുള്ളലിങ്കുകളൊന്നും അന്നെന്റെ പക്കളില്ലാത്തതിനാല്‍ അക്ഷരത്തെറ്റുകള്‍ കടന്ന്‍ കൂടിയിട്ടുണ്ട്.ക്ഷമിക്കുമല്ലോ.

കുറ്റൂരി പറഞ്ഞു...

തൽകാലം ക്ഷമിച്ചിരിക്കുന്നു