2011, ഏപ്രിൽ 24, ഞായറാഴ്‌ച
***എന്‍ഡോസള്‍ഫാന്‍ എതിരെയുള്ള പ്രക്ഷോഭത്തില്‍ അണി ചേരുക നാം ***
എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും, കേന്ദ്ര മന്ത്രിമാരായ ശരത്പവാറിന്റെയും,ജയ്റാം രമേശിന്റെയും നിലപാട് തനി കാടത്തമാണ്.കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്ര്‍ഷ്ടിച്ചവിപത്ത് കൂടുതല് രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്രം എന്‍ഡോസള്‍ഫാന്‍ അനുകുല നിലപാട് സ്വീകരിക്കുകയാണ്.കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് നിരോധിക്കാന്‍ ഇനിയും പഠനം ആവശ്യമാണെന്ന്‍ പറഞ്ഞെ തിരിച്ചയച്ചു.എല്ലാ പഠന റിപ്പോര്‍ടുകളും ഇത് അപകടകാരിയാണെന്ന്‍ കണ്ടെത്തിയിട്ടും ഈ മാരക വിഷം നിരോധിക്കാന്‍ തെളിവില്ലത്രേ ! .നാന്നുറോളം പേര്‍ മരിക്കുകയും ആയിരക്കണക്കിന്‍ ആളുകളെ രോഗികളാക്കുകയും ചെയ്ത ഈ കീടനാശിനി നിരോധിക്കാന്‍ ഇനിയും ഒരു പഠനത്തിന്‍റെ ആവശ്യമുണ്ടോ ? .അധികാരപീഠങ്ങളിളിരിക്കുന്ന ഭരണ വര്‍ഗ്ഗമേ,നിങ്ങള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് വിധേയരാകുകായാണെന്ന്‍ ഞങ്ങള്‍ക്കറിയാം .പിഞ്ചു പൈതങ്ങളടക്കമുള്ള നൂരുകണക്കിന് പാവപ്പെട്ട
മനുഷ്യ ജീവന്‍ കൊണ്ടാണ് നിങ്ങള്‍ പന്താടുന്നത്.മനുഷ്യത്വരഹിതവും ക്രുരവുമാണ് ഈ നിലപാട്.മാനവരാശിയോട് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രുരതയാണിത്. മനുഷ്യ സ്നേഹികളെ ഉണരുവിന്‍ .ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം.അതിനായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വികാരം നാടെങ്ങും പടരുകയാണ്.വിനാശകാരിയായ ഈ കീടനാശിനിക്കെതിരെയുള്ള, വിഷമാരിയായ വിപതിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നമുക്കും അണിചേരാം .
***"ഫേസ്ബുക്ക്" സൗഹ്ര്‍ദങ്ങള്‍ക്ക് പ്രതിനവ മാനം***
ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ ഞാന്‍ അംഗമായിട്ട്ട് ഒരു വര്ഷം തികയുന്നു.ജീവിതമെന്ന യാത്രയില്‍ വെച് പലപ്പോഴായി വഴി പിരിഞ്ഞ ബാല്ല്യകാല സുഹ്ര്‍ത്തുക്കളില്‍ പലരെയും ഈ സൈറ്റ്ലുടെ കണ്ടെത്താന്‍ സാധിച്ചു. നഷ്ടപ്പെട്ടുപോയ പല സൗഹ്ര്‍ദങ്ങളും ഇതിലുടെ തിരിച് കിട്ടി. പഴയ സഹപാഠികള്‍ ,നാട്ടുകാര്‍ , സാമുഹ്യ-രാഷ്ട്രീയ-പൊതുരമ്ഗത്ത് പ്രവര്‍ത്തിക്കുന്നവര്‍,എഴുത്തുകാര്‍,മാധ്യമപ്രവര്‍ത്തകര്‍ കൂടാതെ പരസ്പരം കണ്ടിട്ടില്ലാത്ത എഴുതിലൂടെ ബന്ധം സ്ഥാപിച്ച ഏറെ സുഹ്ര്‍തുക്കള്‍ വേറെയും. ഇങ്ങനെ ഏറെ പേര്‍ എന്‍റെ ഫേസ്ബുക്ക് കൂട്ടായ്മയില് കണ്ണിയായി ചേര്‍ന്നു എന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. ഇന്ന്‍ ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് സൗഹ്ര്‍ദങ്ങള്‍ക്ക് പുതിയ മാനം നല്കിയിരിക്കയാണ്. മുന്പ് വൈകുന്നേരങ്ങളില്‍ അങ്ങാടിയിലോ,വായനശാലയിലോ ,പാതയോരങ്ങളിലെ ആല്‍മരച്ചുവട്ടിലോ മറ്റും ഒരുമിച്ച് കൂടിയിരുന്ന സൗഹ്ര്‍ദങ്ങള്‍ ഇന്ന്‍ ഫേസ്ബുക്ക്‌ലാണ് ഒതുകൂടുന്നത്. ഈ മഹാസംരംഭം ലോക ജനതക്കായി സമ്മാനിച്ച മാര്‍ക്ക്ബുക്കര്‍ബര്‍ഗിനും എന്‍റെ സൈറ്റില്‍ അണിചേര്‍ന്ന മാന്യ സുഹ്ര്‍തുക്കള്‍ക്കും ഈ അവസരത്തില്‍ എന്‍റെ ക്ര്‍തജഞതയും നന്ദിയും അറിയിക്കട്ടെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)