2011, ഏപ്രിൽ 24, ഞായറാഴ്‌ച

***എന്‍ഡോസള്‍ഫാന്‍  എതിരെയുള്ള  പ്രക്ഷോഭത്തില്‍ അണി ചേരുക  നാം ***          


എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും,  കേന്ദ്ര  മന്ത്രിമാരായ ശരത്പവാറിന്റെയും,ജയ്റാം  രമേശിന്റെയും നിലപാട് തനി കാടത്തമാണ്.കാസര്‍കോട്    എന്‍ഡോസള്‍ഫാന്‍ സ്ര്‍ഷ്ടിച്ചവിപത്ത് കൂടുതല് രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്രം എന്‍ഡോസള്‍ഫാന്‍ അനുകുല നിലപാട് സ്വീകരിക്കുകയാണ്.കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് നിരോധിക്കാന്‍ ഇനിയും പഠനം ആവശ്യമാണെന്ന്‍   പറഞ്ഞെ തിരിച്ചയച്ചു.എല്ലാ  പഠന റിപ്പോര്‍ടുകളും   ഇത് അപകടകാരിയാണെന്ന്‍ കണ്ടെത്തിയിട്ടും ഈ മാരക വിഷം നിരോധിക്കാന്‍ തെളിവില്ലത്രേ ! .നാന്നുറോളം പേര്‍ മരിക്കുകയും ആയിരക്കണക്കിന്‍ ആളുകളെ രോഗികളാക്കുകയും ചെയ്ത ഈ കീടനാശിനി നിരോധിക്കാന്‍ ഇനിയും ഒരു പഠനത്തിന്‍റെ ആവശ്യമുണ്ടോ ? .അധികാരപീഠങ്ങളിളിരിക്കുന്ന ഭരണ  വര്‍ഗ്ഗമേ,നിങ്ങള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് വിധേയരാകുകായാണെന്ന്‍ ഞങ്ങള്‍ക്കറിയാം .പിഞ്ചു പൈതങ്ങളടക്കമുള്ള നൂരുകണക്കിന് പാവപ്പെട്ട
മനുഷ്യ ജീവന്‍ കൊണ്ടാണ് നിങ്ങള്‍ പന്താടുന്നത്.മനുഷ്യത്വരഹിതവും ക്രുരവുമാണ് ഈ  നിലപാട്.മാനവരാശിയോട് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രുരതയാണിത്‌.           മനുഷ്യ സ്നേഹികളെ ഉണരുവിന്‍ .ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍  എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം.അതിനായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വികാരം നാടെങ്ങും പടരുകയാണ്.വിനാശകാരിയായ ഈ കീടനാശിനിക്കെതിരെയുള്ള, വിഷമാരിയായ വിപതിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നമുക്കും അണിചേരാം .
 

അഭിപ്രായങ്ങളൊന്നുമില്ല: