2011, ഡിസംബർ 21, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍: രാഷ്ട്രപതിയുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുപ്പത്തിനാല് ബ്ലോക്കുകളിലൂടെയും  ചോര്‍ച്ചയുണ്ടെന്നും,  ഇനിയും ഭുചലനം സംഭവിച്ചാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണെന്നും   മുതിര്‍ന്ന ഭൌമശാസ്ത്ര വിദഗ്ദന്‍ ജോണ് മത്തായി അടക്കമുള്ള വിദഗ്ദര്‍ മുന്നറിയിപ്പ്നല്‍കുന്നു.   സമരങ്ങള്‍ശക്തമാകട്ടെ.അപകടാവസ്ഥ മൂര്‍ദ്ധന്യത്തിലെത്തിയിട്ടും ഗൌരവമായെടുക്കാത്ത സര്‍ക്കാരുകളെ, നിങ്ങള്‍ ഇനിയെങ്കിലും അവിടെയും ഇവിടെയും ചര്‍ച്ചകള്‍ നടത്തിയും അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ചും സമയം കളയാതെ എന്നോ ബലക്ഷയം സംഭവിച്ച ഡാം പുനര്‍നിര്‍മ്മിച് മരണമണി കേട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കായ സോദരീ സോദരന്മാരെ രക്ഷിക്കൂ.
നിരവധി മനുഷ്യര്‍ ഭയവിഹ്വലരായി കഴിയുമ്പോള്‍ ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.  ഈ ഘട്ടത്തില്‍   രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ഇത് ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായികാണാതെ ഒരു ദേശീയപ്രശ്നമായി  ഇതിനെകാണണം.ലോകത്തിന് മുമ്പില്‍ ജനാധിപത്യത്തില്‍ അഭിമാനമായി നില്‍ക്കുന്ന  ഇന്ത്യയെന്ന മഹാരാജ്യത്ത് നാല്‍പ്പത് ലക്ഷത്തില്‍പ്പരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിനേരിടുമ്പോള്‍ അവ ഗൌരവമായി കാണാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഭരണകൂടങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് .

1 അഭിപ്രായം:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ഉടന്‍ നമ്മള്‍ ഇതൊകെ തന്നെ പ്രതീക്ഷിക്കുന്നത് ..

എന്റെ രണ്ടു മുല്ലപെരിയാര്‍ ലേഖനം ഒന്ന് വായിക്കുമല്ലോ


നാടിനെ രാഷ്ട്രിയ ദുരന്തം മാടി വിളികുമ്പോള്‍


മനസിലാക്കുന്നതും മനസിലാക്കാത്തതും