പൂക്കോട്ടൂര് യുദ്ധം
=================================
ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ക്രൂരതക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായി നടന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരിന്റെ ചരിത്ര വീഥികളിലൂടെ ആ
തിളങ്ങുന്നസ്മരണകള്‍ വര്‍ധിതാഭിമാനത്തോടെ നെഞ്ചേറ്റിക്കൊണ്ട്
((((1. ബ്രിട്ടീഷ് സാമ്രജ്യത്തിന് എതിരെ നടന്ന പൂക്കോട്ടൂര്‍
യുദ്ധത്തില് പോരാടി വീരമൃത്യു വരിച്ച ദേശാഭിമാനികളുടെ സ്മരണക്കായി പൂക്കോട്ടൂര് അറവങ്കരയില് നിര്മിച്ച ഗേറ്റ്.))))
ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ക്രൂരതക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായി നടന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരിന്റെ ചരിത്ര വീഥികളിലൂടെ ആ തിളങ്ങുന്നസ്മരണകള്‍ വര്‍ധിതാഭിമാനത്തോടെ നെഞ്ചേറ്റിക്കൊണ്ട്
(((((പൂക്കോട്ടൂര്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളുടെ
കബറിടങ്ങളില്‍ ഒന്ന്‍.ഇത് പിലാക്കലില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്നു))))
(((( പൂക്കോട്ടൂര് യുദ്ധത്തില് രക്തസാക്ഷികളായ യോദ്ധാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പിലാക്കലിലെ പാലക്കന്‍ കുടുംബഗങ്ങളുടെ വീട്ടു തൊടിയില്‍ സ്ഥിതിചെയ്യുന്ന ഖബറിടങ്ങളിലൊന്നാണിത്.പഴയ തലമുറയിലുള്ളവരില്നിന്നും പകര്‍ന്നുകിട്ടിയ ചരിത്രവിവരങ്ങള്‍ ഒരു കുടുംബാംഗം പങ്കുവെക്കുന്നു.))))
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരംഭിക്കപ്പെട്ട നിസ്സഹകരണപ്രസ്ഥാനത്തില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ നിന്നും പ്രചോദനം നേടിയുണ്ടായ 1921-ലെ മലബാര്‍ കലാപം.ആ ഐതിഹാസികമായ പോരാട്ടങ്ങളിലെ ത്യാഗോജ്ജ്വലവും രക്തരൂക്ഷിതവുമായ ഒരു സുപ്രധാന അദ്ധ്യായമാണ് 1921 ആഗസ്റ്റ് 26 ന് ഏറനാട് താലൂക്കിലെ
പൂക്കോട്ടൂരില്‍നടന്ന സാമ്രാജ്യത്വവിരുദ്ധയുദ്ധം.
മെഷീന്‍ ഗണ്ണും മറ്റുനൂതനമായ ആയുധസന്നാഹങ്ങളുടെ അകമ്പടിയോടെ ഇരുപത്തിരണ്ട് ലോറികളിലും ഇരുപത്തഞ്ച് സൈക്കിളിലുമായി
വന്ന ബ്രിട്ടീഷ് പട്ടാളവുമായി മുറുകെപ്പിടിച്ച ഈശ്വരവിശാസത്തിന്റെ പിന്‍ ബലത്തോടെ
വെറും വാളും കത്തിയുംവടിയും കല്ലും മാത്രമായി വടക്കേവീട്ടില്‍ മമ്മുദു,കാരാട്ട് മൊയ്തീന്‍ ഹാജി, പാറാഞ്ചിരി കുഞ്ഞറമുട്ടി ഹാജി
തുടങ്ങിയവരുടെ നേതൃത്വത്തിലും എം പി നാരായണമേനോന്റെയും കട്ടിലശ്ശേരി മൌലവിയുടെയും പ്രചോദനമുള്‍ക്കൊണ്ടും പുരുഷ വേഷം ധരിച്ചെത്തിയ ധീര വനിതകളടക്കം
രണ്ടായിരത്തോളം രാജ്യസ്നേഹികള്‍ നടത്തിയ ഉഗ്ര പോരാട്ടത്തില്‍ നാനൂറോളം പോരാളികള്‍ ധീര രക്തസാക്ഷികളായി. ബ്രിട്ടീഷ് സൈനിക ക്യാപ്റ്റന്‍ ലങ്കാസ്റ്റര്‍ അടക്കം ഇരുപതിലേറെ
ബ്രിട്ടീഷ്കാരും കൊല്ലപ്പെട്ടു.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവുംശ്രദ്ധേയവുംരക്തപങ്കിലവുമായപോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളുടെ
കബറിടം പിലാക്കലില്‍ അഞ്ചിടത്തായി സ്ഥിതിചെയ്യുന്നു. അതിലൊന്ന് പിലാക്കലില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്നു.ബാക്കി നാലിടം പിലാക്കലില്‍ തന്നെയുള്ള പുരാതന കുടുംബമായ
പാലക്കന്‍ തറവാട്ടുകുടുംബാംഗങ്ങളുടെ വീട്ടു വളപ്പുകളിലും മറ്റുമായി നില കൊള്ളുന്നു.
നാമിന്ന് അഭിമാനത്തോടെ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നമുക്ക് കനിഞ്ഞുനല്‍കിയതല്ല.
സ്വന്തം ജീവിതം തന്നെ ത്യാഗോജ്ജ്വലമായി നാടിനു സമര്പ്പിച്ച് ധീര ദേശാഭിമാനികള്‍ ഒഴുക്കിയ ചോരയുടെ വിലയാണ് നാമിന്നനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം.അവര്‍ നേരിട്ട പീഢനാനുഭവത്തിന്റെ
പ്രതിഫലമാണീ ഭാരതത്തിന്റെ സ്വാതന്ത്ര്യം.
അവര്‍ നേടിത്തന്ന സുഖസൌകര്യങ്ങള്‍ ആവോളം ആസ്വദിക്കുന്ന നാം കഴിഞ്ഞുപോയ ആ തലമുറയുടെ ത്യാഗവും ധീരതയും മറക്കാതിരിക്കട്ടെ.
((((പൂക്കോട്ടൂര്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളെ മറമാടിയ പിലാക്കലിലെ കബറിടങ്ങളില്‍ ഒന്ന്))))
((((പൂക്കോട്ടൂര്‍ യോദ്ധാളെ മറമാടിയ പിലാക്കലിലുള്ള മറ്റൊരു ഖബറിടം. ഇതും പാലക്കന് കുടുംബാംഗത്തിന്റെ വീട്ടു വളപ്പിലാണ് ഉള്ളത്))))
(((( പൂക്കോട്ടൂര് യുദ്ധത്തില്‍ സ്വാതന്ത്ര്യ സമര പോരാളികള്‍
ബ്രിട്ടീഷ്സേനയുടെ വരവും കാത്ത് ഒളിച്ചിരുന്നത് പിലാക്കലിലെ ഈതോട്ടിലും മറ്റുമായിരുന്നു. ))))
ധീര രക്തസാക്ഷികളെ ,പൂക്കോട്ടൂര്‍ ശുഹദാക്കളെ...
രചന ,ആലാപനം - വി എം കുട്ടി
ആനക്കയം
==================================
മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലോന്നായിരുന്ന ആനക്കയം. ബ്രിട്ടീഷുകാര്‍ക്ക് ഖിലാഫത്ത്സമരത്തെ ഒറ്റുകൊടുത്ത് ബ്രിടീഷുകാരില്‍ നിന്ന് അധികാരി സ്ഥാനവും ഖാന്‍ബഹദൂര് പട്ടവും
കരസ്ഥമാക്കിയ ഖാന്‍ ബഹദൂര്‍ കെ.വി.ചേക്കുട്ടിയെ ഖിലാഫത്ത് സമര സേനാനികള്‍ വധിച്ച് തല കുന്തത്തില്‍ കുത്തി പ്രദര്‍ശിപ്പിച്ചിരുന്നു.(ആഗസ്റ്റ് 30 1921) അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി ബ്രിട്ടീഷ്സര്‍ക്കാര്‍ ആനക്കയം പുള്ളിയിലങ്ങാടിയില്‍ നിര്‍മ്മിച്ച പൊതു കിണര്‍ ഇന്നും നിലനില്‍ക്കുന്നു.
((((ഈ പള്ളി അങ്കണത്തിലാണ് ഖാന്‍ ബഹദൂര്‍ ചേക്കുട്ടി അന്ത്യവിശ്രമം കൊള്ളുന്നത് .))))
ബ്രിട്ടീഷ് ഭരണത്തിനുമുമ്പില്‍ നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ട ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയുടെ മുഖത്ത് നോക്കി ആലിമുസ്ലിയാര്‍ എന്ന വിപ്ലവസൂര്യന്‍ ഒരിക്കല്‍ പറഞ്ഞ വാക്ക് ഇവിടെ സ്മരിക്കുന്നു-
"ഒരു യഥാര്‍ത്ഥ മാപ്പിള തന്റെ മതത്തെ രക്ഷിക്കാന്‍ മരിക്കേണ്ടിവന്നാലും ഭയക്കില്ല.വിദേശികളായ കാഫിറുകളുടെ
ചെരുപ്പ് നക്കുന്ന ചെക്കുട്ടിയെ പോലുള്ളവര്‍ക്ക് പേടിയുണ്ടാവും.നിന്നെ പ്പോലുള്ളവരാണ് മാപ്പിള സമുദായത്തിന്റെ ദുരന്തം"
-എന്‍ കെ മൊയ്തീന്‍,ചേറൂര്‍
മങ്കടയിലെ സ്വാതന്ത്ര്യസമര രക്തസാക്ഷി സ്മാരകം.
-----------------------------------------------------------------------------
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഗ്രാമാന്തരങ്ങളില്‍ നിരവധി രക്തസാക്ഷികാളാണ് വൈദേശികസേനയുടെ
നിഷ്ഠുരതക്കിരയായി പിടഞ്ഞു വീണു മരിച്ചത്.
1921 -ല് പൂക്കോട്ടൂരിലും നിലമ്പൂരിലും മറ്റും നടന്ന ഖിലാഫത്ത് സമരങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് അന്ന് വള്ളുവനാടന്‍ രാജവംശത്തിന്റെ അധീനതയിലുള്ള മങ്കടയിലെ വെള്ളിലയിലും മറ്റ്
പലഭാഗത്തുമായി പതിനഞ്ച് മാപ്പിളമാര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനിരയായത്.
അതിലൊന്നാണ്
മങ്കടയിലെ വെള്ളില വൈശ്യര്‍പാടത്ത് വെച്ച് അഞ്ച് പേരുടെ ജീവനെടുത്ത വെള്ളപ്പട്ടാളത്തിന്റെ ഈ പൈശാചിക കൃത്യവും നടന്നത്. ഖിലാഫത്ത് സമര കാലത്ത് മങ്കടയിലെ വള്ളുവനാടന്‍ രാജവംശത്തിന്റെ കോവിലകങ്ങള്‍ക്ക്
സംരക്ഷണമേകാന്‍
പന്തല്ലൂര്‍ മലയില്‍ തമ്പടിച്ചിരുന്ന ബ്രിട്ടീഷ് സേനയിലെ ഗൂര്‍ഖാസ് പട്ടാളം അഴിച്ചുവിട്ട നരനായാട്ടിനിരയായാണ് ഇവിടുത്തെ മാപ്പിളമാര്‍ രക്തസാക്ഷിത്വം വരിച്ചത്.
രക്തസാക്ഷി സ്മാരകം |
കര്‍ഷകരായിരുന്ന ഇവര്‍ പാടത്ത് വെള്ളം തേകിക്കൊണ്ടിരിക്കെ ഗൂര്‍ഖാസ് സേന വെടിവെച്ച് കൊല്ലുകയായിരുന്നു.
രക്തസാക്ഷികളെ പള്ളിയില്‍ മറവാടാന്‍ സമ്മതിക്കാതെ വെള്ളപ്പട്ടാളം മൃതശരീരത്തോട് പോലും നീചവും മനുഷ്യത്വരഹിതവുമായി പെരുമാറി.
രക്തസാക്ഷികളെ പള്ളിയില്‍ മറവാടാന്‍ സമ്മതിക്കാതെ വെള്ളപ്പട്ടാളം മൃതശരീരത്തോട് പോലും നീചവും മനുഷ്യത്വരഹിതവുമായി പെരുമാറി.
തുടര്‍ന്ന്‍ പാക്കോട്ട് പലത്ത് അഹമ്മദ് കുട്ടി എന്നവര്‍ തന്റെ പറമ്പില്‍ അഞ്ച് രക്തസാക്ഷികളെയും ഒരുമിച്ച് മറവാടുകയായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷം ഇവിടുത്തെ ചരിത്ര തല്‍പ്പരരായ യുവാക്കളുടെ ശ്രമഫലമായി പഞ്ചായത്ത് വക നിര്‍മ്മിച്ചു നല്‍കിയതാണ് ഈ സ്മാരകം.
മങ്കടയില്‍ തന്നെ യു കെ പടിയിലും കടന്നമണ്ണയിലും അവിടങ്ങളിലെ പള്ളിയിലും വീട്ടുതൊടിയിലുമായി ഖിലാഫത്ത് പോരാളികള്‍ മണ്മറഞ്ഞുകിടക്കുന്നുണ്ട്.
ഇവിടങ്ങളിലൊക്കെയുള്ള എല്ലാ രക്തസാക്ഷികള്‍ക്കും പൊതു സ്മാരകങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉത്സാഹത്തിലാണ് ഇവിടുത്തെ ചരിത്രസ്നേഹികളും തദ്ദേശസ്ഥാപനവും.മലബാറില്‍ പല ഉള്‍പ്രദേശങ്ങളിലും നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അതിന്റെ ജ്വലിക്കുന്ന ചരിത്രങ്ങളും സ്മരണകളില്‍ നിലനിര്‍ത്തേണ്ടതുണ്ട്.എന്നാലെ വരും തലമുറക്ക് അത് പകര്‍ന്ന്കൊടുക്കാന്‍ സാധിക്കൂ.ഇന്ന് മലബാറില്‍ പലേടത്തും ഇത് പോലെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് ഓരോ ദേശത്തിന്റെയും ചരിത്രപരമായ പങ്ക് വിളിച്ചോതുന്ന ഇത്തരം ശേഷിപ്പുകള്‍ സ്മാരകങ്ങളായി സംരക്ഷിച്ച് നിലനിര്‍ത്താന്‍ കാണിക്കുന്ന ശുഷ്കാന്തി തികച്ചും അഭിമാനകാരവും സ്വാഗതാര്‍ഹവുമാണ്.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍
6 അഭിപ്രായങ്ങൾ:
നന്ദി എന്‍. കെ എം. .
കുറഞ്ഞ അവധിക്കിടയിലും ഇത്തരം ഒരു യാത്രക്ക് സമയം കണ്ടെത്തിയതിത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു
എന്റെ ബ്ലോഗില്‍ വന്നതിനും ചെര്ന്നതിനും നന്ദി
നല്ല കുറിപ്പുകള്‍ നിരവധി ചിത്രങ്ങളോടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
ഇത് അനെകരിലേക്ക് ഇനിയും യെതെണ്ടാതുണ്ട്. സോഷ്യല്‍ വെബ് സൈറ്റുകളായ facebook twitter g+ തുടങ്ങിയവയില്‍ notification കൊടുത്തു പ്രൊമോട്ട് ചെയ്യുക.
അനേകര്‍ ഇത് വായിക്കാന്‍ വരും. പിന്നെ ചിത്രങ്ങളുടെ സൈസ് കുറയ്ക്കുക ചിലത് overlap
ചെയ്യുന്നുണ്ട്. ചിത്രങ്ങള്‍ എല്ലാം മൊബൈലില്‍ യെടുതതാണോ, നന്നായിരിക്കുന്നു.
എല്ലാ ആശംസകളും നേരുന്നു
വീണ്ടും കാണാം
നന്നായി ഈ പങ്കുവയ്ക്കല്‍ .
ജീവിത യഥാർത്യങ്ങ്ങ്ങളെ ചരിത്രമായും അതിലേറെ
ചരിത്രങ്ങളെ വളച്ചൊടിച്ച് വെറും പൈങ്കിളി കഥകലുമാക്കുന്ന
ആധുനിക മീഡിയാ കാനിബാളിസതിന്റെ തേർവാഴ്ചയിൽ പലതും
പല ചരിത്രശേഷിപ്പുകളും കൈമോശം വന്നുകഴിഞ്ഞു.... ഇതുപോലുള്ള
ഒരു ചരിത്രന്വേഷണം അതും മലബാറിന്റെ ചരിത്രത്തിലെ ഒരു
രക്തരൂക്ഷിത മഹാ സമരത്തെ ഇത്ര subjective ആയിട്ട്
അവതരിപ്പിച്ച എന്റെ കുടുംബാംഗം കൂടിയായ bloggerkk ചരിത്രസ്നേഹി കൂടിയായ
ഞാൻ എൻറെ നന്ദി നേരുന്നു
ജീവിത യഥാർത്യങ്ങ്ങ്ങളെ ചരിത്രമായും അതിലേറെ
ചരിത്രങ്ങളെ വളച്ചൊടിച്ച് വെറും പൈങ്കിളി കഥകലുമാക്കുന്ന
ആധുനിക മീഡിയാ കാനിബാളിസതിന്റെ തേർവാഴ്ചയിൽ പലതും
പല ചരിത്രശേഷിപ്പുകളും കൈമോശം വന്നുകഴിഞ്ഞു.... ഇതുപോലുള്ള
ഒരു ചരിത്രന്വേഷണം അതും മലബാറിന്റെ ചരിത്രത്തിലെ ഒരു
രക്തരൂക്ഷിത മഹാ സമരത്തെ ഇത്ര subjective ആയിട്ട്
അവതരിപ്പിച്ച എന്റെ കുടുംബാംഗം കൂടിയായ bloggerkk ചരിത്രസ്നേഹി കൂടിയായ
ഞാൻ എൻറെ നന്ദി നേരുന്നു
നന്ദി,സഹോദരാ...
ഈ പ്രോത്സാഹനം തീര്‍ച്ചയായും എനിക്ക് കിട്ടിയ കരുത്തായി ഞാന്‍ സ്വീകരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ