2013, നവംബർ 5, ചൊവ്വാഴ്ച

***ഇ-മഷി; മലയാള ഇന്റര്‍നെറ്റ് ഉലകത്തിന്റെ മുഖദര്‍പ്പണം ***


ഇന്റര്‍
നെറ്റെന്ന വിശാലമായ പ്രപഞ്ചത്തിലൂടെ പരിചിതരായ ഒരു പറ്റം സഹൃദയരായ സുഹൃത്തുളോടൊപ്പം ഇക്കഴിഞ്ഞ ബുധനാഴ്ച (30 10 2013)
ജിദ്ദയിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച -മഷിവാര്‍ഷിക പതിപ്പിന്റെ
 സൗദിതല പ്രകാശന ചടങ്ങിനോടൊപ്പം ഒത്തുകൂടാന്‍ സാധിച്ചത് എന്നില്‍ അവാച്യമായ അനുഭൂതിയാണ് നല്‍കിയത്.
പ്രവാസ ഭൗമികലോകത്ത് അത്രം തേടിയുള്ള പര്യാണത്തിനിടയിലും അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെച്ച് മലയായ്മയെ പരിപോഷിപ്പിക്കുന്ന അക്ഷരസ്നേഹികള്‍ക്കിടയില്‍
ഇതുപോലുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും  അതിലൊന്നും ഇതുവരെ പങ്കെടുക്കാത്തത് കൊണ്ട് തന്നെ ഇതെനിക്ക് കടിഞ്ഞൂല്‍ പരിപാടിയായിരുന്നു.
പിറന്ന നാട്ടില്‍ നിന്നും അഷ്ടിതേടി ഇങ്ങകലേക്ക് പ്രയാണം ചെയ്ത് പ്രവാസിയായി ജീവിക്കുമ്പോഴും  ചെറുതെങ്കിലും  മാതൃഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശം വച്ച്പുലര്‍ത്തുന്നത് കൊണ്ട്  അല്പസ്വല്പമൊക്കെ
""വിടെയും ""വിടെയുമൊക്കെയായി കുത്തിക്കുറിക്കുന്ന ഈയുള്ളവന് ഇത് വരെ - സമൂഹമൊരുക്കുന്ന ഒരു പരിപാടിയിലും ഭാഗവാക്കാവാന്‍ സാധിച്ചിട്ടില്ലായിരുന്നു.
ജീവിതപാച്ചിലിനിടയില്‍ തെല്ലൊന്നും ഒഴിവ് കിട്ടാറില്ലെങ്കിലും ഇക്കഴിഞ്ഞ (ബുധനാഴ്ച) ദിവസം അത്യാവശ്യമായി ശറഫിയ്യ വഴി പോകാനിരിക്കെയാണ് അന്നേ ദിവസം
 രാവിലെ എഫ് ബി തുറന്നപ്പോള്‍
-ലോക കൂട്ടായ്മയുടെ പുസ്തക പ്രകാശന പരിപാടിയിലേക്കുള്ള കൊമ്പന്റെ (കൊമ്പന്‍ മൂസ)വിളിയാളവും കൂടി എന്നെത്തേടി എത്തിയത്. അങ്ങിനെ ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ രണ്ട് കാര്യവും നേടാലോ.അങ്ങിനെ  കൃത്യസമയത്ത് തന്നെ  -മഷി
ചടങ്ങിലും പങ്കെടുക്കാന്‍ സാധിച്ചു. കേരളീയ പ്രവാസികള്‍ക്കിടയില്‍ മലയാളാക്ഷാരങ്ങള്‍  കൊണ്ട് അമ്മാനമാടുന്ന പ്രഗത്ഭരും പ്രശസ്തരുമായ ഉസ്മാന്‍ ഇരിങ്ങാട്ടീരി, ഗോപിനാഥ് നെടുങ്ങാടി, ഇസ്മില്‍ മരുതേരി ,സി ഓ ടി അസീസ്‌
 തുടങ്ങിയ  എഴുത്തുകാരും നിരൂപകരുമടക്കം മലയാള ഭാഷാ ധൈഷണിക മണ്ഡലത്തിലെ കുലപതികളുടെ പ്രസംഗം  ഗ്രഹിക്കാന്‍ അവസരം കിട്ടിയതില്‍ ഏറെ കൃതാര്‍ത്ഥനാണ്.
ഇ എഴുത്തിന്റെ ആധികാരികത കാലത്തിനൊപ്പം മുന്നേറുകതന്നെ ചെയ്യും
.
-എഴുത്തുകള്‍ അരങ്ങ് തകര്‍ക്കുമ്പോഴും അച്ചടി ദൃശ്യ മാധ്യമദ്വാരാ കേള്‍ക്കുന്ന വിവരങ്ങള്‍ക്കപ്പുറം ബ്ലോഗെഴുത്തിനെക്കുറിച്ചും മറ്റ് സോഷ്യല്‍ മീഡിയ എഴുത്തിനെക്കുറിച്ചും അജ്ഞമായിരുന്ന നല്ലൊരു വിഭാഗത്തന്  ഇന്റര്‍നെറ്റ് മലയാള എഴുത്തുകാരുടെ കൂട്ടായ്മയില്‍ നിന്നുള്ള ഓണ്‍ലൈന്‍ മാഗസിന്‍ അതിന്റെ വാര്‍ഷിക പതിപ്പ് അച്ചടിപുസ്തകമായി
  പ്രസിദ്ധീകരിക്കുക വഴി ഇതുവരെ എഴുത്ത് എന്തെന്നറിയാത്ത നിരവധി വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഇതിലെ ഒരു പ്രധാന വസ്തുതയാണ്.അതിലൂടെ
എഴുത്തിന്റെ ഉള്‍ക്കരുത്ത് നവ വായനക്കാരിലേക്ക്  പ്രകടമാക്കാന്‍ സാധിച്ചു.
മാധ്യമരംഗത്ത് നാള്‍ക്കുനാള്‍ മേലധികാരം നേടിക്കൊണ്ടിരിക്കുകയാണ് ഇന്റര്‍ നെറ്റ് സോഷ്യല്‍ മീഡിയകള്‍ .കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ച് നില്‍ക്കുന്ന -മഷി പതിപ്പ് വിലപ്പെട്ട രചനകളിലൂടെ മലയാളത്തിന്റെ ഇന്റര്‍നെറ്റ്
ലോകത്തിന് കിട്ടിയ ഒരു മുതല്‍കൂട്ട് തന്നെ. വിരല്‍തുമ്പിലൂടെ
പ്രൗഢി ഉണര്‍ത്തുന്ന രചനകളാല്‍ സമ്പന്നമാണീ ഇ .ഉലകം.
സാമൂഹികജീവിതത്തിന്റെ സകലമേഖലയിലും അത്യന്താപേക്ഷിതമായ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു ഇന്റര്‍ നെറ്റ് സോഷ്യല്‍ മീഡിയകള്‍. സാമൂഹികമായ എല്ലാ തലത്തിലും
ഇടപെടാന്‍ ഇന്ന് ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന സത്യാവസ്ഥ സമീപ കാലത്ത് ചില രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യഭരണകൂടങ്ങളെ മുട്ട് കുത്തിച്ച
 മുല്ലപ്പൂ വിപ്ലവം പോലുള്ള സോഷ്യല്‍ മീഡിയ വിപ്ലവങ്ങള്‍ സൂചിപ്പിക്കുന്നു. രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാനുള്ള തന്റേടം ,ആര്‍ജ്ജവം കാണിക്കാന്‍ ഇന്ന് -മാധ്യമങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.വിശിഷ്യാ സോഷ്യല്‍ മീഡിയകള്‍ക്ക്. 
പ്രവാസത്തിന്റെ ഇടനാഴികയില്‍ അതിന്റേതായ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി ജീവിക്കുമ്പോഴും വായനയെയും ഒപ്പം ഇമ്മിണിചെറിയ എഴുത്തിനെയും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഈയുള്ളവനും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച് വരുന്ന ഇ-മഷി ഓണ്‍ ലൈന്‍ മാസികയുടെ അച്ചടിയായി പുറത്തിറക്കിയ വാര്‍ഷികപ്പതിപ്പിന്റെ സൗദിതല
പ്രകാശനപരിപാടിയില്‍ പങ്കെടുക്കാനും പ്രതി കൈപ്പറ്റാനും അവസരം നല്‍കിയതില്‍ അതിന്റെ സംഘാടകരോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു
.

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

***ബലി പെരുന്നാള്‍ ആശംസകള്‍***

'അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍….
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ …..
അല്ലാഹു അക്ബറു വലില്ലാഹില്ഹംദ്  ……
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉണര്‍ത്തി ഒരു ബക്രീദ് കൂടി വന്നെത്തി.
ഇബ്രാഹിം നബിയുടെയും പത്നി ഹാജറബീവിയുടെയും പുത്രന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗോജ്ജ്വലമായ ജീവിത സ്മരണകള്‍ പുതുക്കുന്ന ദിനം .
പുതുവസ്ത്രമണിഞ്ഞും അത്തര്‍ പൂശി,
അനേകരുടെ കണ്ഠങ്ങളില്‍ നിന്നും കൂട്ടത്തോടെ ഉയരുന്ന 
തക്ബീര്‍ ഉരുവിടലിന്റെ ശബ്ദായമാനമായ അന്തരീക്ഷത്തില്‍ പള്ളിയിലെത്തി പെരുന്നാള്‍ നിസ്ക്കാരത്തില്‍ പങ്കെടുത്തിരുന്ന പഴയകാല ഓര്‍മ്മകളാണ് സ്മൃതിപഥത്തിലെനിക്കിന്നും. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പാട് ധന്യമായ ഓര്‍മ്മകള്‍.
നാട്ടില്‍ നിന്നും അകന്ന്‍ കഴിയുമ്പോഴും ഓരോ പെരുന്നാളും പോയകാലത്തിന്റെ വസന്തശോഭയാര്‍ന്ന ധന്യസ്മൃതികളാണ് നല്‍കുന്നത്.
പരസ്പര സ്നേഹവും ആദരവും ബഹുമാനവുമൊക്കെ മുന്‍കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍  ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിന്ന്.
ഹൃദയത്തില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്ന സഹാനുഭൂതിയും ആര്‍ദ്രതയും പരസ്പര സ്നേഹവും കാരുണ്യവും ഒക്കെ തിരികെ കൊണ്ട് വരാനും അതുവഴി പരസ്പര ബന്ധങ്ങള്‍ 
ഊട്ടിയുറപ്പിക്കാനും നമുക്ക് സാധിക്കട്ടെ.
വിദ്വേഷവും പകയും വെടിഞ്ഞു ഏകോദരസഹോദരങ്ങളെപ്പോലെ കഴിയാന്‍ നമുക്കീദിനവും അതിലെ ത്യാഗസ്മരണകളും ഉണര്‍ത്തട്ടെ.
സഹൃദയരായ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയാന്തരത്തില്‍ നിന്നും നേരുന്നു സന്തോഷത്തിന്റെ ബലി പെരുന്നാള്‍ ആശംസകള്‍.

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

***നിതാഖാത് തട്ടുകട***

                                                                   

നിതാഖാത്തില്‍
കുടുങ്ങി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു ഹതഭാഗ്യന്‍ തട്ടുകട തട്ടിക്കൂട്ടുന്ന ഫോട്ടോയാണിത്‌.
മലപ്പുറം ജില്ലയിലെവിടെയോ ആണെന്ന് തോന്നുന്നു.
ഫേസ്ബുക്കില്‍ ഒരു സുഹൃത്തിന്റെ വാള്ളില്‍  കണ്ടപ്പോള്‍ അതിട്ട് ബ്ലോഗില്‍  ഒരു പോസ്റ്റിടണമെന്നു തോന്നി.
സൌദിയിലെ തൊഴില്‍ നിയമത്തിന്റെ കുരുക്കില്‍ അകപ്പെട്ട് 
അനവധി കേരളീയര്‍ 
പിടിച്ചു നില്‍ക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതെ നാടണഞ്ഞു കൊണ്ടിരിക്കുന്നു.
കുറെ പേര്‍ ഇളവ് കാലം ഉപയോഗപ്പെടുത്തി പദവി നേരെയാക്കുന്നതടക്കമുള്ള പ്രതിബന്ധങ്ങള്‍ നീക്കി ഇരിപ്പ് ഉറപ്പിച്ചും ഇനിയും ധാരാളം ആളുകള്‍
തിരിച്ചുപോകാന്‍ വേണ്ട രേഖകള്‍ ശരിയാക്കുന്ന പരക്കം പാച്ചിലിലും‍..
നാട്ടില്‍ തിരിച്ചെത്തുന്നവരില്‍ പലരും തനിക്കു നേരിട്ട ദുര്‍വിധിയോര്‍ത്ത് വിലപിച്ചു നില്‍ക്കാതെ , അതോര്‍ത്ത് വിഷാദിച്ചിരിക്കാതെ,
സര്‍ക്കാരിന്റെയോ മറ്റോ ഔദാര്യത്തിന് കാത്തു നില്‍ക്കാതെ ഇതുപോലെ സ്വയം പുനരധിവാസമൊരുക്കി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്ന തത്രപ്പാടിലാണ്. ഹോട്ടല്‍, കൂള്‍ബാര്‍,തട്ടുകട ,
ചിക്കന്‍സ്റ്റാള്‍ ഇങ്ങനെ ചെറുകിടകടകള്‍ ധാരാളം കേരളത്തിലുടനീളം നിത്താഖാത്തിനിരയായവര്‍ സ്ഥാപിച്ചു കൊണ്ടിരിക്കയാണ്.എല്ലാം ദൈവനിശ്ചയം .അവനാണല്ലോ ജീവിത ഗതി വിഗതികള്‍ നിയന്ത്രിക്കുന്നത്.
പാവം പ്രവാസികളുടെയൊക്കെ കച്ചവടത്തില്‍ സര്‍വ്വശക്തന്‍ അഭിവൃദ്ധിനല്‍കട്ടെ.
ഗള്‍ഫിന്റെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും തകിടം മറിഞ്ഞ നിരവധി ദയനീയര്‍.
തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ അടിയന്തിരമായി ആവിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ വെറും പാഴ്വാക്കായി.എന്തിനേറെ തിരിച്ച് പോരുന്നവര്‍ക്ക് സൌജന്യ യാത്രാസൗകര്യം വരെ നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ് ചെയ്തത്.മാത്രമല്ല എയര്‍ ഇന്ത്യ അതുവരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക്
പൊടുന്നനെ കുത്തനെ വര്‍ദ്ധിപ്പിച്ചു പ്രവാസികളോട് ശവത്തില്‍ കുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തില്‍ ഇക്കാണുന്ന പുരോഗതി കൈവരിച്ചതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് പ്രവാസികള്‍.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയ പ്രവാസികള്‍ക്ക് തിരിച്ചെത്തുമ്പോള്‍ പദ്ധതികള്‍ ഒരുക്കി അനുകമ്പയോടെ
സ്വീകരിക്കേണ്ട സര്‍ക്കാര്‍ അവരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ദൈവ കരുണാ കടാക്ഷം കൊണ്ട് മാത്രം രക്ഷപ്പെട്ട ശേഷിക്കുന്നവര്‍ അടിക്കടി വന്നുകൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ കര്‍ക്കശമായ മറ്റൊരു നിയമത്തിനുവിധേയരായി നാളെ നാട് പിടിക്കേണ്ടി വന്നേക്കാം .
ഭിക്ഷാദേഹിയെപ്പോലെ സര്‍ക്കാരിന്റെ മുമ്പില്‍ കൈനീട്ടാതെ അവര്‍ക്കും പറ്റാവുന്ന ഒരു തൊഴില്‍ നാട്ടില്‍ സ്വയം തിരഞ്ഞെടുത്ത് മന:സ്ഥൈര്യത്തോടെ

തുടര്‍ ജീവിതം മുന്നോട്ട് കൊണ്ട്പോകാന്‍ കരുത്തുണ്ടാവട്ടെ .

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

**ചേറൂര്‍ വലിയ ജുമാമസ്ജിദും എന്റെ പെരുന്നാള്‍ ഓര്‍മ്മകളും **

     
വ്രതശുദ്ധിയുടെ,ത്യാഗപൂര്‍ണ്ണമായ ഒരുമാസകാലത്തെ ദിനരാത്രങ്ങള്‍ക്ക് വിടയേകിക്കൊണ്ട്  ശവ്വാലിന്റെ പൊന്നമ്പിളി മാനത്തുദിച്ചതോടെ സുന്ദര സുരഭില ദിനമായ ഈദിന്റെ സുദിനം ഇതാ വന്നണഞ്ഞു.
പുണ്യമാസത്തിന്റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലിക്കൊണ്ട് വന്നെത്തിയ ഈ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുമ്പോഴും എന്റെ ജീവിതം കടന്നുപോയ ഇന്നലെകളിലെ
 ശുഭകരമായ  ഓര്‍മ്മകളിലേക്ക് എന്റെ മനസ്സിനെ കൂട്ടിക്കൊണ്ടുപോകുന്നു.ആത്മവിശുദ്ധിയുടെ കൈവല്യത്തെ നമിച്ച് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ ചിറകു വിടര്‍ത്തി
 മനസ്സില്‍ കുളിരേകി വന്നെത്തുന്ന ഓരോ റമസാനിലൂടെയും ഈദുല്‍ഫിത്തര്‍ലൂടെയും കടന്നുപോകുമ്പോഴും എന്റെ നാട്ടിലെ   ജുമാമസ്ജിദ്നെ ഇതിവൃത്തമാക്കിയുള്ള ദീപ്തമായ ഓര്‍മ്മകള്‍ എന്നില്‍ നിറയും.  ചേറൂര്‍ വലിയ ജുമാമസ്ജിദിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരുപാട്  പഴമയുടെ നഷ്ടഗന്ധം എന്നിലുളവാക്കുന്നു..1984-ല്  (മുതുവില്‍കുണ്ട് മഹല്‍ ജുമാമസ്ജിദ്സ്ഥാപിക്കുന്നത് വരെ
 )   എന്റെ  മഹല്‍ജുമാമസ്ജിദും ഇതായിരുന്നു.
     പോയകാലത്തിന്റെ സാക്ഷിമൊഴികളായി മിഹ്റാബും   മിംബറും  മച്ചും   ഒക്കെ വാസ്തുവിദ്യയുടെ കൊത്തുവേലകള്‍ കൊണ്ട് അലംകൃതമായിരുന്ന പള്ളിയകം.
 ഏതാനും വര്‍ഷങ്ങള്‍ മുമ്പ് പുനര്‍ നിര്‍മ്മാണം നടത്തുകവഴി പൌരാണികതക്ക്  മങ്ങലേറ്റു. എങ്കിലും പ്രദേശത്തെ ഏറെ പഴക്കം ചെന്ന ജുമാമസ്ജിദാണിത്.
ചേറൂര്‍  പ്രദേശത്തുകാര്‍ക്ക് മാത്രമല്ല  ദൂരെയുള്ളവര്‍ക്ക് പോലും മഹല്ലായി പള്ളിയെയായിരുന്നു  ആശ്രയിച്ചിരുന്നത്.പില്‍ക്കാലത്ത് ജനപ്പെരുപ്പവും സൌകര്യവുമൊക്കെ കണക്കിലെടുത്ത് 
 മഹല്‍ വിഭജിച്ച് പല പുതിയ മഹല്ലുകള്‍ രൂപീകൃതമായി .  
 പ്രവാസജീവിതത്തിനിടയിലും ഓരോ നോമ്പ് കാലവും പെരുന്നാളും വരുമ്പോഴും എന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേക്കുള്ള ഒരു മടക്കവും കൂടിയാണ് എനിക്കിത്. 
 . പള്ളിയിലായിരുന്നു എന്‍റെ ആദ്യത്തെ പെരുന്നാള്‍ നിസ്ക്കാരം  . ശവ്വാല്‍ പിറകണ്ടെന്നറിഞ്ഞാല്‍ പിന്നെ ഒരുക്കങ്ങളായി.അതിരാവിലെ  പ്രഭാത സുര്യരശ്മികള്‍ പൊട്ടി വിടരുന്നതിന് മുമ്പായി തയ്യാറെടുക്കും.
 എണ്ണതേച്ചുള്ള കുളി.പിന്നെ പുത്തനുടുപ്പിട്ട് അണിഞ്ഞൊരുങ്ങി അത്തറിന്റെ പരിമള സുഗന്ധം പരത്തി   ബാപ്പയുടെ കയ്യും പിടിച്ച്  പള്ളിയിലേക്ക്   ഈദ്  നിസ്ക്കാരത്തിന് 
 പോയിരുന്ന ഓര്‍മ്മകള്‍.പള്ളിയാകെ പെരുന്നാളിനെ മുഖരിതമാക്കി തക്ബീര്‍ ധ്വനികള്‍ മുഴക്കിക്കൊണ്ട് ദൈവസ്മരണകളില്‍ മുഴുകിയ അന്തരീക്ഷം . പ്രാര്‍ത്ഥനാനിരതമായ
പെരുന്നാള്‍ നിസ്ക്കാരം.പിന്നീട്
  മിംബറിന്മേല്‍ കേറി ഖത്തീബിന്റെ വാള്‍ കുത്തിപ്പിടിച്ച് കൊണ്ടുള്ള ഉദ്‌ബോധന പ്രസംഗം.
 ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്ത്യാദരവോടെ ബാപ്പയുടെ അരികുപറ്റിയിരുന്നു എല്ലാം 
ഞാനും  സശ്രദ്ധം  കേള്‍ക്കും.വല്ലാത്തൊരു ദിവ്യാനുഭൂതിനല്‍കിയ നിമിഷങ്ങള്‍. നിസ്ക്കാരം കഴിഞ്ഞ പിരിഞ്ഞിറങ്ങിയാല്‍ പിന്നെ നേരെ പള്ളിപറമ്പിലേക്ക്. മൈലാഞ്ചിചെടികള്‍ തിങ്ങി നില്‍ക്കുന്ന പള്ളിക്കാട്ടില്‍ ആറടികളില്‍ സ്മാരകശിലകളായി
 ചിട്ടപ്പെടുത്തിയ മീസാന്‍ കല്ലുകള്‍ക്കുതാഴെ അന്ത്യവിശ്രമം കൊള്ളുന്ന ഒരുപാട് ഖബറാളികള്‍.
 എന്റെ ഉപ്പാപ്പയുടെയും ഉമ്മാമ്മയുടെയും ഖബറിടം ലക്ഷ്യമാക്കി ബാപ്പയുടെ കാല്‍ ചുവടിനോടൊപ്പം ഞാനും നടന്ന്‍ നീങ്ങും . അവരുടെ അരികിലെത്തി പരലോകമോക്ഷത്തിനായി
 ഇരു കൈകളുമുയര്‍ത്തി പ്രാര്‍ത്ഥനാനിര്‍ഭരനായി ബാപ്പയോടൊപ്പം എന്റെ കുഞ്ഞുമനസ്സും സര്‍വ്വലോക സൃഷ്ടാവിനോട് ഇരവ് തേടും.അവരോട് സലാം പറഞ്ഞ് പിരിഞ്ഞ്   പിന്നെ വീട്ടിലേക്ക് .   പോകുന്ന വഴി ഒരിത്തിരി പടക്കവും മിഠായിയും. അന്നൊക്കെ പടക്കമില്ലാതെന്താഘോഷം.ചില്ലറ പൈസകള്‍ കിട്ടുന്നവ നിക്ഷേപിച്ച് വെക്കുന്ന മണ്‍കുഞ്ചി പൊട്ടിക്കുന്നതും അന്നാണ്. അത് പൊട്ടിച്ച് കിട്ടുന്ന ചില്ലി കാശ് കൊണ്ട് പടക്കം,പൂത്തിരി,മിഠായി ഇത്ത്യാദികളൊക്കെ വാങ്ങിക്കും. വീട്ടിലെത്തിയാല്‍ വാത്സല്യനിധിയായ ഉമ്മ തയ്യാറാക്കിവെച്ച വിഭവസദ്യ .  തെങ്ങാച്ചോര്‍, ഇറച്ചി ,പപ്പടം ,ഉപ്പേരി,ഗോതമ്പ് പായസം ഒക്കെയായി വൈവിധ്യമാര്‍ന്ന  വിഭവങ്ങള്‍ കുശാല്‍.എന്തൊരു അഭേദ്യമായ  അനുഭൂതിയാണ് അതൊക്കെ. ഇല്ലായ്മയിലും നിറ സംതൃപ്തിയോടെ കഴിഞ്ഞിരുന്ന കാലം .
നിറം മങ്ങിയ ജീവിതത്തിനിടയിലും അല്ലലറിയിക്കാതെ പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍
. അവര്‍തന്ന ആസ്നേഹത്തിനും ലാളനക്കും എന്ത് തന്നെ പകരം നല്‍കിയാലും മതിയാകില്ല, അത് പകരമാകുകയുമില്ല. കാലമെത്ര നീങ്ങി.
എന്നിട്ടും
ഗതകാലഓര്‍മ്മകള്‍ ഇന്നും മനദാരില്‍ ഇന്നലെയെന്നപോലെ  തെളിഞ്ഞു നില്‍ക്കുന്നു.
ഇന്നലെകളുടെ മങ്ങാത്ത ഓര്‍മ്മകളുമായി  എല്ലാ  സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്തര്‍ ആശംസകള്‍.