2013, നവംബർ 5, ചൊവ്വാഴ്ച

***ഇ-മഷി; മലയാള ഇന്റര്‍നെറ്റ് ഉലകത്തിന്റെ മുഖദര്‍പ്പണം ***


ഇന്റര്‍
നെറ്റെന്ന വിശാലമായ പ്രപഞ്ചത്തിലൂടെ പരിചിതരായ ഒരു പറ്റം സഹൃദയരായ സുഹൃത്തുളോടൊപ്പം ഇക്കഴിഞ്ഞ ബുധനാഴ്ച (30 10 2013)
ജിദ്ദയിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച -മഷിവാര്‍ഷിക പതിപ്പിന്റെ
 സൗദിതല പ്രകാശന ചടങ്ങിനോടൊപ്പം ഒത്തുകൂടാന്‍ സാധിച്ചത് എന്നില്‍ അവാച്യമായ അനുഭൂതിയാണ് നല്‍കിയത്.
പ്രവാസ ഭൗമികലോകത്ത് അത്രം തേടിയുള്ള പര്യാണത്തിനിടയിലും അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെച്ച് മലയായ്മയെ പരിപോഷിപ്പിക്കുന്ന അക്ഷരസ്നേഹികള്‍ക്കിടയില്‍
ഇതുപോലുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും  അതിലൊന്നും ഇതുവരെ പങ്കെടുക്കാത്തത് കൊണ്ട് തന്നെ ഇതെനിക്ക് കടിഞ്ഞൂല്‍ പരിപാടിയായിരുന്നു.
പിറന്ന നാട്ടില്‍ നിന്നും അഷ്ടിതേടി ഇങ്ങകലേക്ക് പ്രയാണം ചെയ്ത് പ്രവാസിയായി ജീവിക്കുമ്പോഴും  ചെറുതെങ്കിലും  മാതൃഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശം വച്ച്പുലര്‍ത്തുന്നത് കൊണ്ട്  അല്പസ്വല്പമൊക്കെ
""വിടെയും ""വിടെയുമൊക്കെയായി കുത്തിക്കുറിക്കുന്ന ഈയുള്ളവന് ഇത് വരെ - സമൂഹമൊരുക്കുന്ന ഒരു പരിപാടിയിലും ഭാഗവാക്കാവാന്‍ സാധിച്ചിട്ടില്ലായിരുന്നു.
ജീവിതപാച്ചിലിനിടയില്‍ തെല്ലൊന്നും ഒഴിവ് കിട്ടാറില്ലെങ്കിലും ഇക്കഴിഞ്ഞ (ബുധനാഴ്ച) ദിവസം അത്യാവശ്യമായി ശറഫിയ്യ വഴി പോകാനിരിക്കെയാണ് അന്നേ ദിവസം
 രാവിലെ എഫ് ബി തുറന്നപ്പോള്‍
-ലോക കൂട്ടായ്മയുടെ പുസ്തക പ്രകാശന പരിപാടിയിലേക്കുള്ള കൊമ്പന്റെ (കൊമ്പന്‍ മൂസ)വിളിയാളവും കൂടി എന്നെത്തേടി എത്തിയത്. അങ്ങിനെ ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ രണ്ട് കാര്യവും നേടാലോ.അങ്ങിനെ  കൃത്യസമയത്ത് തന്നെ  -മഷി
ചടങ്ങിലും പങ്കെടുക്കാന്‍ സാധിച്ചു. കേരളീയ പ്രവാസികള്‍ക്കിടയില്‍ മലയാളാക്ഷാരങ്ങള്‍  കൊണ്ട് അമ്മാനമാടുന്ന പ്രഗത്ഭരും പ്രശസ്തരുമായ ഉസ്മാന്‍ ഇരിങ്ങാട്ടീരി, ഗോപിനാഥ് നെടുങ്ങാടി, ഇസ്മില്‍ മരുതേരി ,സി ഓ ടി അസീസ്‌
 തുടങ്ങിയ  എഴുത്തുകാരും നിരൂപകരുമടക്കം മലയാള ഭാഷാ ധൈഷണിക മണ്ഡലത്തിലെ കുലപതികളുടെ പ്രസംഗം  ഗ്രഹിക്കാന്‍ അവസരം കിട്ടിയതില്‍ ഏറെ കൃതാര്‍ത്ഥനാണ്.
ഇ എഴുത്തിന്റെ ആധികാരികത കാലത്തിനൊപ്പം മുന്നേറുകതന്നെ ചെയ്യും
.
-എഴുത്തുകള്‍ അരങ്ങ് തകര്‍ക്കുമ്പോഴും അച്ചടി ദൃശ്യ മാധ്യമദ്വാരാ കേള്‍ക്കുന്ന വിവരങ്ങള്‍ക്കപ്പുറം ബ്ലോഗെഴുത്തിനെക്കുറിച്ചും മറ്റ് സോഷ്യല്‍ മീഡിയ എഴുത്തിനെക്കുറിച്ചും അജ്ഞമായിരുന്ന നല്ലൊരു വിഭാഗത്തന്  ഇന്റര്‍നെറ്റ് മലയാള എഴുത്തുകാരുടെ കൂട്ടായ്മയില്‍ നിന്നുള്ള ഓണ്‍ലൈന്‍ മാഗസിന്‍ അതിന്റെ വാര്‍ഷിക പതിപ്പ് അച്ചടിപുസ്തകമായി
  പ്രസിദ്ധീകരിക്കുക വഴി ഇതുവരെ എഴുത്ത് എന്തെന്നറിയാത്ത നിരവധി വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഇതിലെ ഒരു പ്രധാന വസ്തുതയാണ്.അതിലൂടെ
എഴുത്തിന്റെ ഉള്‍ക്കരുത്ത് നവ വായനക്കാരിലേക്ക്  പ്രകടമാക്കാന്‍ സാധിച്ചു.
മാധ്യമരംഗത്ത് നാള്‍ക്കുനാള്‍ മേലധികാരം നേടിക്കൊണ്ടിരിക്കുകയാണ് ഇന്റര്‍ നെറ്റ് സോഷ്യല്‍ മീഡിയകള്‍ .കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ച് നില്‍ക്കുന്ന -മഷി പതിപ്പ് വിലപ്പെട്ട രചനകളിലൂടെ മലയാളത്തിന്റെ ഇന്റര്‍നെറ്റ്
ലോകത്തിന് കിട്ടിയ ഒരു മുതല്‍കൂട്ട് തന്നെ. വിരല്‍തുമ്പിലൂടെ
പ്രൗഢി ഉണര്‍ത്തുന്ന രചനകളാല്‍ സമ്പന്നമാണീ ഇ .ഉലകം.
സാമൂഹികജീവിതത്തിന്റെ സകലമേഖലയിലും അത്യന്താപേക്ഷിതമായ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു ഇന്റര്‍ നെറ്റ് സോഷ്യല്‍ മീഡിയകള്‍. സാമൂഹികമായ എല്ലാ തലത്തിലും
ഇടപെടാന്‍ ഇന്ന് ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന സത്യാവസ്ഥ സമീപ കാലത്ത് ചില രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യഭരണകൂടങ്ങളെ മുട്ട് കുത്തിച്ച
 മുല്ലപ്പൂ വിപ്ലവം പോലുള്ള സോഷ്യല്‍ മീഡിയ വിപ്ലവങ്ങള്‍ സൂചിപ്പിക്കുന്നു. രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാനുള്ള തന്റേടം ,ആര്‍ജ്ജവം കാണിക്കാന്‍ ഇന്ന് -മാധ്യമങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.വിശിഷ്യാ സോഷ്യല്‍ മീഡിയകള്‍ക്ക്. 
പ്രവാസത്തിന്റെ ഇടനാഴികയില്‍ അതിന്റേതായ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി ജീവിക്കുമ്പോഴും വായനയെയും ഒപ്പം ഇമ്മിണിചെറിയ എഴുത്തിനെയും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഈയുള്ളവനും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച് വരുന്ന ഇ-മഷി ഓണ്‍ ലൈന്‍ മാസികയുടെ അച്ചടിയായി പുറത്തിറക്കിയ വാര്‍ഷികപ്പതിപ്പിന്റെ സൗദിതല
പ്രകാശനപരിപാടിയില്‍ പങ്കെടുക്കാനും പ്രതി കൈപ്പറ്റാനും അവസരം നല്‍കിയതില്‍ അതിന്റെ സംഘാടകരോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു
.

4 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

സന്തോഷം ഈ വാക്കുകള്‍ക്ക്

ajith പറഞ്ഞു...

നല്ല വാക്കുകള്‍!

P V Ariel പറഞ്ഞു...

Thanks Moin for sharing this,
Keep inform
Best
Philip

Akbar പറഞ്ഞു...


നല്ല പ്രോത്സാഹനം