ഇന്ത്യന്‍ പ്രവാസിസമൂഹത്തിനിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തനനിരതമായ സാമീപ്യം
കൊണ്ട് നിറഞ്ഞ് നിന്നിരുന്ന സഫിയ അജിതിന്റെ അകാല മരണ വാര്‍ത്ത ഏറെ ദുഃഖത്തിലാഴ്ത്തി.
വിഷമതകള്‍ നേരിടുന്നവര്‍ക്ക് താങ്ങും തുണയുമായി പ്രവര്‍ത്തിച്ച ഒരു
അത്താണിയെയാണ്
പ്രവാസലോകത്തിന് നഷ്ടമായത്.
മാറാരോഗം പിടിപെട്ട് വേദനതിന്ന് കഴിയുമ്പോഴും പ്രവാസനാട്ടില്‍ സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് പ്രതിവിധിതേടി
പരക്കംപാഞ്ഞിരുന്ന ദമ്മാമിലെ നവയുഗം സാംസ്ക്കാരിക വേദിയില്‍
പ്രവര്‍ത്തിക്കുന്ന വേറിട്ട ഈ സാമൂഹ്യപ്രവര്‍ത്തകയെക്കുറിച്ച് മാധ്യമങ്ങളില്‍ പലപ്പോഴും വരാറുണ്ടായിരുന്നു.
രോഗപീഡകള്‍
വിടാതെ പിന്തുടരുമ്പോഴും സ്വദുഃഖം കടിച്ചമര്‍ത്തി
മറ്റുള്ളവരുടെ വ്യഥയകറ്റാന്‍ ജീവിതം സമര്‍പ്പിച്ച ഈ സഹോദരി തന്റെ ജീവിതം കൊണ്ട് നല്ലൊരു ദൃഷ്ടാന്തം തന്നെയാണ് നമുക്ക്
മുമ്പില്‍ സമര്‍പ്പിച്ച് കടന്നുപോയത്.
കാരുണ്യപ്രവര്‍ത്തനരംഗത്തെ സ്തുത്യര്‍ഹമായ സംഭാവനകള്‍ക്ക് നിരവധി
പുരസ്ക്കാരങ്ങളാണ് ഇക്കാലയളവില്‍ അവരെ തേടിയെത്തിയത്.
യമനിലും
ബുറൈദയിലുമൊക്കെ പ്രവര്‍ത്തിച്ചതിന്റെ പ്രായോഗികജ്ഞാനവുമായി ദാമ്മാമിലും നടത്തിയ തന്റെ സജീവപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യക്കകത്ത്‌നിന്നുള്ളവര്‍ക്ക്
മാത്രമല്ല
പുറം രാജ്യക്കാര്‍ക്കിടയിലും അവരുടെ നേരിടേണ്ടിവന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സഹായിച്ചു.അങ്ങിനെ ദുരിതക്കയത്തില്‍ നിന്നും കരകയറാന്‍ സഹായ
ഹസ്തമേകി എല്ലാ രാജ്യക്കാരിലും
മതിപ്പുളവാക്കിയ ധീര മഹിളാരത്നം സഫിയ അജിതിന്റെ അകാല വേര്‍പാടില്‍ വ്യസനിക്കുന്നു. അവരുടെ സന്തപ്തരായ കുടുംബത്തോടും
ഇന്ത്യന്‍ പ്രവാസിസമൂഹത്തോടുമൊപ്പം ഞാനും പങ്കുചേരുന്നു.
"ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ,എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും " എന്ന
ആപ്തവാക്യം സര്‍വ്വാത്മനാ വഹിച്ച ആ ദാസിയില്‍ നാഥന്റെ കൃപാകടാക്ഷം വര്‍ഷിക്കട്ടെ.
-എന്‍ കെ മൊയ്തീന്‍ , ചേറൂര്‍
1 അഭിപ്രായം:
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യമായിരുന്ന സഫിയ അജിതിന്‍റെ അകാലവിയോഗം ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയും,അവരെപ്പറ്റി കൂടുതല്‍ വായിച്ചറിയുവാനും കഴിഞ്ഞിരുന്നു.
'ആ ധീര മഹിളാരത്നം സഫിയ അജിതിന്റെ അകാല വേര്‍പാടില്‍ വ്യസനിക്കുന്നു. അവരുടെ സന്തപ്തരായ കുടുംബത്തോടും
ഇന്ത്യന്‍പ്രവാസിസമൂഹത്തോടുമൊപ്പം ഞാനും പങ്കുചേരുന്നു.
"ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ,എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും " എന്ന
ആപ്തവാക്യം സര്‍വ്വാത്മനാ വഹിച്ച ആ ദാസിയില്‍ നാഥന്റെ കൃപാകടാക്ഷം വര്‍ഷിക്കട്ടെ.
ആദരാഞ്ജലികള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ