ഇന്ന്‍ മലപ്പുറം ജില്ലാപിറവിദിനം .അത്യധികം എതിര്‍പ്പുകള്‍ മറികടന്ന്‍ 1969 ജൂണ്‍ 16 ന് ഇ എം എസ് നമ്പുതിരിപ്പടിന്‍റെ നേത്ര്‍ത്വത്തിലുള്ള ഭരണമാണ് വിദ്യാഭ്യാസ രംഗത്തും മറ്റും പിന്നോക്കവസ്ഥയിലയിരുന്ന ഈ മേഖലയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ കോഴിക്കോട് ജില്ലയെ വിഭജിച് മലപ്പുറം ജില്ല രൂപീകരിച്ചത്. അന്ന്‍ ജില്ലാ രൂപീകരണത്തിനെതിരെ കൊണ്ഗ്രസിന്‍റെ നേത്ര്‍ത്വത്തില്‍ ശക്തമായ പ്രക്ഷോഭമാണ് കേരളത്തിലുടനീളം സംഘടിപ്പിച്ചത്. 'ജില്ലാ വിഭജന വിരുദ്ധ മുന്നണി' എന്ന പേരില്‍ ആര്യാടന്‍ മുഹമ്മദിന്‍റെ നേത്ര്‍ത്വത്തിലയിരുന്നു പ്രക്ഷോഭം. ജില്ലരുപീകരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും ദോഷഫലങ്ങളും വിവരിച്ച്കൊണ്ട് വഴിക്കടവില്‍നിന്നും പൊന്നാനിവരെ പ
ദയാത്ര നടത്തി.ബി ജെ പി യുടെ നെത്ര്‍ത്വത്തില്‍ ദേശീയതലത്തിലായിരുന്നു പ്രക്ഷോഭം.മുസ്ലിങ്ങള്‍ കുടുതലുള്ള ഈ
പ്രദേശം കേന്ത്രീകരിച് ജില്ലരുപീകരിച്ചാല്‍ ഭാവിയില്‍ പാക്കിസ്ഥാനില്‍ നിന്നും മറ്റും ജില്ലയിലുള്ള തുറമുഖം വഴി ആയുധങ്ങളും തീവ്രവാദികളും കടന്ന്കുടുമെന്നു മായിരുന്നു അവരുടെ വാദം.ഇത്രയൊക്കെ എതിര്പ്പുകളുണ്ടയിട്ടും ദേശീയമാധ്യമമായ മാത്ര്‍ഭുമിപോലും എതിര്‍ത്തിട്ടും മുഖ്യമന്ത്രി ഈ എം എസ് എല്ലാനിലക്കും പിന്നോക്കമായിക്കിടന്നിരുന്ന ഈ മേഖലയെ ഉയര്‍ത്തുക എന്നത് ഒരുകടമയായി,ഒരുബാദ്ധ്യതയായി ഏറ്റെടുത്ത് മലപ്പുറം ജില്ലാ രൂപീകരിച്ചു .
ഏതിര്‍പ്പുകള്‍ വക വെക്കാതെ ഈ എം എസിനോടൊപ്പം ജില്ലാ രൂപീകരണത്തിനു വേണ്ടി മുസ്ലിം ലീഗ് ഉറച്നിന്നു . അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അഹമ്മദ് കുരിക്കളായിരുന്നു.
കുറെയൊക്കെ വികസനപരമായും മറ്റും മാറ്റങ്ങള്‍ ജില്ലരുപീകരണത്തിന്‍ ശേഷം കൈവരിച്ചെങ്കിലും തൊഴില്‍,കുടിവെള്ളം ,വിദ്യാഭ്യാസം,ആരോഗ്യം ഏന്നീ രംഗത്ത് ജില്ലാ ഏറെ പിറകോട്ട് തന്നെ. വിദേശ ടുരിസ്റ്റുകള്‍അടക്കമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്ക രീതിയിലുള്ള പ്രക്ര്‍തി രമണീയമായ പലപ്രദേശങ്ങളും ഇനിയും ജില്ലയിലുണ്ട് . ഇവിടങ്ങള്‍ വിനോദ സഞ്ചാരകേന്ദ്രമായി ഉയര്‍ത്തിക്കൊണ്ട് വന്നാല്‍ വന്‍ നേട്ടമായിരിക്കും ജില്ലക്ക് ലഭിക്കുക. മറ്റുജില്ലകളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത് ഉപരിപഠനത്തിനുള്ള സൗകര്യം വളരെ കുറവ്. ഉപരിപഠനത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയണിന്നുള്ളത്.ഏറെ കാലത്തെ മുറവിളിക്ക് ശേഷം ഒരു സര്‍വ്വകലാശാല യാഥാര്‍ത്ഥ്യ മാകാന്‍ പോകുന്നു എന്നത് ആശാവഹം തന്നെ. തൊഴില്ലായ്മ കുടിവെള്ളപ്രശ്നവും രൂക്ഷമായി ഇന്നും നിലനില്‍ക്കുന്നു. ആരോഗ്യരംത്തും തമസ്സ് തന്നെ ജില്ലക്ക്. ജില്ലക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യവും തഥൈവ. അങ്ങിനെ ഒട്ടേറെ പോരായ്മകളിലണ് ജില്ലാ . ജില്ലാ രൂപീകരണത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തിലെങ്കിലും ഈ ജില്ലയുടെ സമഗ്രമായവികസനത്തിന്‍,പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.ഏറെ വൈകി,എങ്കിലും 42 -)o വയസിലേക്ക് ജില്ല കാലെടുത് വെക്കുമ്പോള്‍,ജില്ലയില്‍ നിന്നും 4 മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉള്ള ഈ അസുലഭ അവസരത്തിലെങ്കിലും ജില്ലയുടെ ആശക്കൊത്ത് ഉയരാന്‍ നമുക്ക് കഴിയുമെന്ന്‍ പ്രതീക്ഷിക്കാം.