2012, ജൂലൈ 26, വ്യാഴാഴ്‌ച

***കൊതിച്ചു പോകുന്ന ഒരു തിരിച്ച് പോക്ക്***


                                        **ഊപ്പ പിടുത്തം**
                                      =====================
തിരികെ വരില്ലെങ്കിലും ആ ബാല്യകാലത്തിലേക്ക് ഒരിക്കല്‍ കൂടി തിരിച്ച് പോകാന്‍ കൊതിച്ച് പോവുകയാണ് .ഒരുതരം സുവര്‍ണ്ണ കാലമല്ലെ ചെറുപ്പം.
മിക്ക സ്ക്കൂള്‍ അവധി ദിവസങ്ങളിലും കൂട്ടുകാരോടൊപ്പം കുളത്തിലും തോട്ടിലുമൊക്കെ പോയി തോര്‍ത്ത്‌ ഉപയോഗിച്ചുള്ള ഊപ്പ പിടുത്തം എന്ത് രസകരമായിരുന്നു. എല്ലാം
ജീവിതം സായന്തനത്തിലേക്ക് കടക്കാനൊരുങ്ങുമ്പോഴും ഞാനോര്‍ക്കയാണ്.
ഇതെല്ലാം അനുഭവിച്ചറിഞ്ഞല്ലോ , ബാല്യം സാര്‍ത്ഥകമായ നിര്‍വൃതി എന്നില്‍ .ഗ്രാമത്തിന്‍റെ ഗന്ധമുള്ള ആ കഴിഞ്ഞ കാലത്തിലേക്ക് ഒരു എത്തിനോട്ടം ആരും ആഗ്രഹിച്ച് പോകും .
                                                      
                                                                      
                                                 **കുഴിയാന**
                                                =================
                    
**എനിക്കുമൊരാനണ്ടേര്‍ന്ന്**

കുട്ടിക്കാല ഓര്‍മ്മകളില്‍ കുഴിയാന. ബാല്യകാലത്തിന്റെ സമൃദ്ധമായ സ്മരണകളില്‍ ഈ "ആന"കളെക്കുറിച്ചില്ലാത്തവര്‍ ആരുണ്ട്.
പൂഴിമണ്ണില്‍ കൊച്ചു കൊച്ചു കുഴിക്കെണിയൊരുക്കി ഇരയെപിടിക്കുന്ന കൌതുകകരമായ കാഴ്ച്ച.
പറമ്പിലും തൊടിയ...ിലും ഓടിയും ചാടിയും കളിച്ച് രസിച്ച് നടന്നിരുന്ന കുട്ടിക്കാലത്തിലെ ഓര്‍മ്മകള്‍ ഗൃഹാതുരതയോടെ അയവിറക്കുമ്പോള്‍ ഇതുപോലെ എന്തെല്ലാം രസകരമായ അനുഭവങ്ങള്‍.
ഇന്നത്തെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഓര്‍ത്തെടുക്കാന്‍ ഇത്തരം ദീപ്തമായ ഓര്‍മ്മകളൊന്നുമുണ്ടാവില്ല. കോണ്‍ക്രീറ്റ് സൌധങ്ങള്‍ തീര്‍ത്ത് ഒരു തുള്ളി വെള്ളം പോലും
ഭൂമിയിലേക്കിറക്കിവിടാത്തവണ്ണം
പ്രകൃതിയെ ഇന്റര്‍ ലോക്ക് ചെയ്തിരിക്കയല്ലേ.
എല്ലാം സ്വാര്‍ത്ഥതയുടെ വാരിക്കൂട്ടലിന്റെ തിരക്കില്‍ മണ്ണിന്റെ മണമൊക്കെ ആര്‍ക്കു വേണം..

അഭിപ്രായങ്ങളൊന്നുമില്ല: