2013, ജൂലൈ 28, ഞായറാഴ്‌ച

***സര്‍വ്വ ശക്തനായ നാഥാ ,ഞങ്ങള്‍ക്ക് നീ സഹനശക്തി നല്‍കേണമേ***


                                                                                      

സ്വന്തം രക്തത്തില്‍ പിറന്ന പിഞ്ചു പൈതങ്ങളെയും ഭാര്യയേയും ഒരു നരാധമന്‍  വകവരുത്തിയത് കേട്ടില്ലേ.
പാല്‍പുഞ്ചിരി തൂകി കൊഞ്ചി ചാടികളിച്ച് നടക്കുന്ന കുഞ്ഞു മക്കളെയും  ഭാര്യയേയും പിതാവെന്ന നരഭോജി  വെള്ളക്കെട്ടിലേക്ക് തള്ളി കൊന്നൊടുക്കി.  ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ (22.7. 2013 )യാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മലപ്പുറം അരീക്കോട് ആലുക്കലില്‍ ഫാത്വിമ ഫിദ  (നാലര)
ഹൈഫ (2) എന്നീ രണ്ടു പിഞ്ചോമന മക്കളേയും സഹധര്‍മ്മിണിയേയും   സ്കൂട്ടറില്‍ നിന്നും      വെള്ളക്കെട്ടില്‍ തള്ളി പിതാവ് ശരീഫ് കൊലപ്പെടുത്തിയ വാര്‍ത്ത കുമളി സംഭവത്തിന്റെ ഷോക്കില്‍ നിന്നും മുക്തി നേടുന്നതിന്  മുമ്പ് മറ്റൊരു ആഘാതം കൂടിയായി മാറി കേരളീയര്‍ക്ക്. ശരീഫ് എന്ന ഈ കശ്മലന്‍
 മറ്റൊരുത്തിയെ വേളികഴിക്കുന്നതിന്  ഈ കുട്ടികളും ഭാര്യയും തനിക്ക് തടസ്സമാകുമെന്നതിനാലാണത്രേ കടുംകൈ ചെയ്തത്.
ഭയചകിതതയോടെയാണ്
ഇന്ന് വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത് തന്നെ
എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക് !!!
നമ്മുടെ കൊച്ചു കേരളം ഭൂതകാലത്തില്‍ നിന്നും അപേക്ഷിച്ച് സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഒക്കെ എത്രയോ വളര്‍ന്നു കഴിഞ്ഞു. അതിന്റെ
 കൈയൊപ്പുകള്‍ കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും മുഴച്ചു നില്‍ക്കുന്നു.എല്ലാം കൈവരിച്ചു, എന്നിട്ടും പണ്ടത്തേതില്‍ നിന്നും വിഭിന്നമായി സമൂഹം ഇത്തരം  ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിദാരുണവും നിഷ്ഠൂരവുമായ അക്രമ സംഭവങ്ങളിലൂടെ നമ്മുടെ സാമൂഹികാന്തരീക്ഷം നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ മലീമസമായി കൊണ്ടിരിക്കുന്നു.
ഭാര്യമാരോട്
ഏററവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ എന്ന് പഠിപ്പിച്ച ,യുദ്ധത്തില്‍ പോലും സ്ത്രീകളേയും കുട്ടികളേയും വധിക്കരുതെന്ന് ആഹ്വാനം ചെയ്ത മതത്തെ പിന്‍പറ്റുന്നവര്‍
തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു.
ഈ വാര്‍ത്ത കേട്ട് രണ്ടുകുട്ടികളുടെ പിതാവായ ഈയുള്ളവന്   മനസ്സിനുണ്ടാക്കിയ വേദന ചെറുതൊന്നുമല്ല. രണ്ടും ഏതാണ്ട് എന്റെ മക്കളുടെ അതേ പ്രായം. ഫിദമോള്‍ക്ക് ബാപ്പ വാങ്ങിക്കൊടുത്ത പുത്തനുടുപ്പുകളുമായി പോരുമ്പോള്‍ ആ കുഞ്ഞുടുപ്പിട്ടു കൂട്ടുകാരെയും വീട്ടുകാരെയും  കാണിക്കാനും അങ്ങിനെ  ഒരുപാട് മോഹങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ടാവും ആ ഇത്തിരിപ്പോന്ന മനസ്സില്‍ .ബാപ്പയുടെ കൈപിടിച്ച് ചുവടൊപ്പിച്ച് മെല്ലെ മെല്ലെ പിച്ചവെച്ച് നടക്കേണ്ട പ്രായം . ആ ബാപ്പയുടെ കൈകള്‍ കൊണ്ട് തന്നെ  കൊന്നൊടുക്കി  പൈതങ്ങളെ .   ഇത് കേട്ട് കണ്ണ്‍ നിറയാത്ത ഒരു പിതൃഹൃദയവുമുണ്ടാവില്ല.ഒരു പിതാവിനെങ്ങനെ ഇത്രക്ക് നികൃഷ്ടമാകാന്‍ കഴിയുന്നു.
നാഥാ....
  ഉമ്മക്കും മക്കള്‍ക്കും നിത്യശാന്തിനല്‍കേണമേ...

   സഹോദരിയുടെ കുടുംബത്തിന് സഹനവും സമാധാനവും നല്‍കി നീ അനുഗ്രഹിക്കേണമേ...
അല്ലാഹുവേ,  നാളെ നിന്റെ സ്വര്‍ഗ്ഗപൂന്തോപ്പില്‍ ഈ മക്കള്‍ പുഞ്ചിരിക്കുന്ന മുഖവുമായി കളിച്ചുല്ലസിക്കുന്നത് കാണാനും അവരുടെ കിളിക്കൊഞ്ചലും കിന്നാരവും കേള്‍ക്കാനും  നീ ഞങ്ങളെയും ഒരുമിച്ച് കൂട്ടി തരേണമേ..

3 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

പൈശാചികമായ ആര്‍ത്തി.....

asif shameer പറഞ്ഞു...

ഈ കപടത നിറഞ്ഞ ലോകത്ത് സ്വന്തം കുഞ്ഞുങ്ങളുടെ ജീവന് പോലും വിലകല്‍പ്പിക്കാത്ത മനുഷ്യര്‍ ഇവര്‍ പിന്നെ ഇങ്ങനെ സമൂഹത്തിനു വില്‍ നെല്‍കും ഇത്തരം ദുഷ്ടജന്മങ്ങളെ നിയമത്തിനു വിട്ടുകൊടുക്കരുത് ,ഇവനെയൊക്കെ ജനകീയ വിധിയാണ് വേണ്ടത് ,,കാരണം നമ്മുടെ നീധിന്യായ വെവസ്ഥ ഇവനെയൊന്നും ഒന്നും ചെയ്യില്ല ,.,.സര്‍വശക്തനായ നാഥാ നീ ഞങ്ങളെയും ഞങ്ങളുടെ സ്നേഹിതരുടെയും കുഞ്ഞുങ്ങളെ ഇത്തരം ദുഷ്ടജന്മങ്ങളില്‍ നിന്നും കാത്തുകൊള്ളണമെ.,.,.,.,.നന്നായി എഴുതി ആശംസകള്‍

moideen cherur പറഞ്ഞു...

Cv Thankappan,
asif shameer ,
നന്ദി .ഇവിടെ എത്തി വായിച്ചതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായം കുറിച്ചിട്ടതിനും.
ഭൂതകാലത്തെ അപേക്ഷിച്ച് അശുഭകരമായ ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം ജീവിക്കുന്നത്.മുമ്പൊക്കെ എപ്പോഴെങ്കിലും എവിടെയെങ്കിലും ഇത്തരം അനിഷ്ടസംഭവങ്ങള്‍ കേള്‍ക്കും.അത് തന്നെ ഏറെ ദിനങ്ങള്‍ , വര്‍ഷങ്ങളോളം ചര്‍ച്ചചെയ്യും.ഇന്ന് സ്ഥിതിയാകെ മാറി.നിത്യേനെ ഒന്നിലേറെ അതി ക്രൂരമായ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടേയിരിക്കുന്നു.നാമെത്ര പുരോഗതി കൈവരിച്ചു.സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസ പരമായും രാഷ്ട്രീയ പരമായും അങ്ങിനെ സര്‍വ്വ രംഗത്തും അഭിവ്ര്‍ദ്ധി കൈവരിച്ചു.എന്നിട്ടും നാം മുമ്പെങ്ങുമില്ലാത്ത വിധം ജീര്‍ണ്ണതയിലേക്ക് കൂപ്പുകുത്തുകയാണ് എന്നത് ഉത്ക്കണ്ഠയുളവാക്കുന്നു.