2015, മേയ് 18, തിങ്കളാഴ്‌ച

മാലിക് ദീനാര്‍ മസ്ജിദ് (കാസര്‍കോട് തളങ്കര)

     കാസര്‍കോട് തളങ്കരയിലുള്ള ചരിത്രപ്രധാനമായ മാലിക് ദീനാര്‍ മസ്ജിദ് .ആയിരത്തി നാനൂറിലേറെ കൊല്ലം പഴക്കമുള്ള പള്ളി യമനില്‍
നിന്നും ഇസ്ലാംമത പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ മാലിക് ദീനാറും സംഘവും
കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദിനു ശേഷം നിര്‍മ്മിച്ച രണ്ടാമത്തെ
പള്ളി . മാലിക്ദീനാര്‍ അന്ത്യവിശ്രമം കൊള്ളുന്നതും പള്ളിയോട് ചേര്‍ന്ന് തന്നെയാണ്.
ഇന്ത്യയില്‍ ഇസ്ലാം മതം പ്രാരംഭം കുറിച്ച കാലത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക്
വിരല്‍ചൂണ്ടുന്ന മസ്ജിദ് കാലഘത്തിന്റെ ചരിത്ര സ്മരണികയാണ്.
ആദിമ കാലത്തിന്റെ ഉല്‍കൃഷ്ടമായ അടയാളങ്ങള്‍ നിരവധിയുണ്ടിവിടെ.ഈട്ടിയും തേക്കും മറ്റ് മേത്തരം തടികളും ഉപയോഗിച്ച് കരകൗശലതയില്‍ തീര്‍ത്ത ചിത്രപ്പണികളും നിറഞ്ഞ പള്ളിയകത്തെ തൂണും ഉത്തരവും വാതിലും പ്രസംഗപീഠവുമൊക്കെ
പ്രാചീനതയുടെ പെരുമ വിളിച്ചോതുന്നു.
ഒരു ചരിത്രകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന തിലകിതമായ സ്മരണികകളിലൂടെയുള്ള അനര്‍ഘമായ ഇത്തരം യാത്രകളൊക്കെ
ആത്മീയതയോടൊപ്പം പ്രാചീന പൈതൃകത്തിന്റെയും സംസ്ക്കാരത്തിന്റെയും ഒരു നിര്‍വൃതികൂടിയാണ് മനസ്സിലേക്ക് സന്നിഹിതമാകുന്നത്.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍


 

2 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

പ്രാചീനതയുടെ പെരുമ വിളിച്ചോതുന്ന ഇത്തരം വിശിഷ്ടമായ പുണ്യഇടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസ്സിനൊരു നിര്‍വൃതിയാണ്....
ആശംസകള്‍

moideen cherur പറഞ്ഞു...

എന്റെ അവധിക്കാലം കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ തന്നെ ഇത്തരം ചരിത്ര സഞ്ചാരങ്ങളും പതിവ് പരിപാടിയാണ് മാഷേ.ഇതൊക്കെത്തന്നെയാണ് അവധിക്കാലത്തെ കൂടുതല്‍ ധന്യമാക്കുന്നത്.സന്തോഷം .