2013, ജൂൺ 28, വെള്ളിയാഴ്‌ച

കുട്ടികള്‍ പെണ്ണായതിന്റെ പേരില്‍ ഭാര്യക്കും മക്കള്‍ക്കും ക്രൂരത


പെണ്‍മക്കള്‍ക്ക് ജന്മം നല്‍കി എന്നതിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട ഈ സ്ത്രീയുടെയും മൂന്ന്‍ പെണ്‍കുട്ടികളുടെയും ദയനീയാവസ്ഥ ഒന്ന്‍ കേട്ട് നോക്കൂ..
സാക്ഷരതയിലും സാംസ്കാരികതയിലും പ്രബുദ്ധതയിലും ഊറ്റം കൊള്ളുന്ന കേരളത്തില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും വെള്ളരിപ്രാക്കള്‍ സദാ കര്‍മ്മനിരതരായി വട്ടമിട്ട് പറക്കുന്ന സാക്ഷാല്‍ മലപ്പുറത്തിന്റെ പള്ളിക്കല്‍ എന്ന ഗ്രാമത്തില്‍നിന്നാണിത് .
തന്റെ വയറ്റില്‍ പിറന്നത് പെണ്‍കുട്ടികളായി എന്ന ഒറ്റ കാരണത്താല്‍ ഭര്‍ത്താവും
ഭര്‍തൃകുടുംബവും നിരന്തരം പീഡിപ്പിക്കുന്നു ,പോരാത്തതിന് അവരോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും
ആവശ്യത്തിനൊത്ത് അയല്‍വാസികളും അവരാല്‍ കഴിയുന്ന മട്ടില്‍ ആ ഉമ്മയെയും മക്കളെയും പല വിധ ഉപദ്രവങ്ങള്‍ ചെയ്യുന്നത്രെ. ഏതൊരു ഘട്ടത്തിലും അയല് വാസിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോള്‍ പരസഹായമാകേണ്ടവര്‍ തന്നെ ഉപദ്രവകാരിളാകുന്നു. അവര്‍ തന്നെ ഇത്രയും മനുഷ്യത്വവും നന്മയും ചോര്‍ന്ന്‍ പോയവരാണെങ്കില്‍ പിന്നെ എന്തായിരിക്കും അവസ്ഥ.
വേദനാജനകമായ ഈ വാര്‍ത്ത കേട്ട് എന്റെ നെഞ്ചുലച്ച്പോയി. ഭര്‍ത്താവെന്ന /പിതാവെന്ന ആ ദുഷ്ടന്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ ദേഹോപദ്രവമടക്കം അക്രമം കാണിച്ച് ജീവിക്കാന്‍
പോലുമനുവദിക്കാതെ ക്രൂരമായി ശല്യംചെയ്യുന്നെന്നു കേള്‍ക്കുമ്പോള്‍ ഒരു പിതാവെന്ന സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോള്‍ സ്വന്തം മക്കളെ എങ്ങിനെ ഇത്ര പൈശാചികമായി ഉപദ്രവിക്കാന്‍ കഴുയുന്നെന്നോര്‍ത്ത് അത്ഭുതം തോന്നുന്നു.
പെണ്‍ കുഞ്ഞിനു ജന്മം നല്കിയ പിതാവിന്നു സ്വര്‍ഗം ഉറപ്പെന്ന് പഠിപ്പിച്ച മതത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ അന്ധാളിച്ച് പോകയാണ്.

2 അഭിപ്രായങ്ങൾ:

Philip Verghese 'Ariel' പറഞ്ഞു...

ഏഷ്യാ നെറ്റ് വാർത്തയിലൂടെ ഈ വിവരം കേട്ടിരുന്നു.
മനുഷ്യത്തം നഷ്ടമായിക്കൊണ്ടിരിക്കുന്നു നമ്മുടെ നാട്ടിൽ
എന്ന് വിളിച്ചു ഘോഷിക്കുന്ന മറ്റൊരു സംഭവം കൂടി.
ഏതായാലും ഇതിവിടെ ചേർത്തത് ഈ വിവരം വാർത്ത
കാണാഞ്ഞ അനവധി പേരിലേക്ക് എത്തും. ന്യായവും
നീതിയും കാത്തിരിക്കുന്നു ഈ കുടുംബം. സന്മനസ്സുള്ളവർ
മുന്നോട്ടു വരട്ടെ, ഈ കുടുംബത്തിനൊരു തുണയായി.

Cv Thankappan പറഞ്ഞു...

ആ ഉമ്മ തളരാതെ പതറാതെ മക്കളുടെ സുശോഭനമായ ഭാവിക്കുവേണ്ടി നിലകൊള്ളുമ്പോള്‍ ദൈവത്തിന്‍റെയും സന്മനസ്സുള്ളരുടേയും കാരുണ്യം ആ കുടുംബത്തിന് ലഭിക്കുമെന്നത്‌ തീര്‍ച്ച.
അവരില്‍ കരുണ ചൊരിയട്ടെ!