അന്ധവിശ്വാസ തട്ടിപ്പിന്റെ വിളംബര കേന്ദ്രമായിരിക്കയാണ് പല ദൃശ്യമാധ്യമങ്ങളുമിന്ന്.ധനലക്ഷ്മി എന്ന പേരില്‍ ഒരു ധന സമ്പാദന യന്ത്രമുണ്ടെന്ന ഒരു ചാനല്‍ പരസ്യം
ശ്രദ്ധയില്‍ പെട്ടത് അടുത്തിടെയാണ്.ഈ ധന സമ്പാദനയന്ത്രം കൊണ്ട് പെട്ടെന്ന് ഏത് ദരിദ്രനും പണക്കാരനാവും.ഈ രുദ്രാക്ഷമണിഞ്ഞാല് ഏതു വിഷമതകളും നീങ്ങി ഐശ്വര്യം വന്ന്
ചൊരിയുമാത്രേ.ധനലക്ഷ്മി യന്ത്രം എന്ന ദിവ്യാത്ഭുത ഉല്പന്നത്തെക്കുറിച്ച് ചാനലുകള്‍ വാ തോരാതെയാണ് പറയുന്നത്.വീട്ടില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ്
പ്രചരിപ്പിക്കുന്ന ഐശ്വര്യലക്ഷ്മി വലംപിരി ശംഖാണ് ഇക്കൂട്ടത്തിലൊന്ന് .ഇങ്ങനെ വിശ്വാസത്തെ ചൂഷണം ചെയ്ത് ചെയ്തുകൊണ്ടുള്ള നിരവധി തട്ടിപ്പുകള്‍ ചാനലുകള്‍ ദിവസവും
നമ്മുടെ മുന്നിലേക്കിട്ടുതരുന്നു.ഇതേ ചാനലുകളില്‍ ചിലത് ആള്‍ദൈവ മന്ത്രവാദ ചൂഷണങ്ങളെ തുറന്നു കാണിക്കുന്നുണ്ട്.ആള് ദൈവങ്ങള്‍ പ്രചരിപ്പിക്കുന്ന അനാചാരങ്ങള്‍ക്കും രൂഢ
വിശ്വസങ്ങല്ക്കെതിരെയും ഒളി കാമറയുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ആള്‍ദൈവ കേന്ത്രങ്ങളിലെത്തി ആശ്രിതന് ചമഞ്ഞാണ് വിവരങ്ങള്‍ പുറത്തു വിടുന്നത്.അങ്ങിനെ
ദൃശ്യമാധ്യമങ്ങള്‍ ഒരേ സമയം ഇരയുടെയും വേട്ടക്കാരന്റെയും കൂടെ നില്ക്കുന്ന പ്രതീതിയുണ്ടാക്കുന്നു.
ഗള്‍ഫ് മാധ്യമം "പ്രവാസി വിചാരവേദി"യില്‍ (3.1.2015) പ്രസിദ്ധീകരിച്ചതാണ് ഈ കുറിപ്പ് .വിശ്വാസത്തട്ടിപ്പിന്റെ പേരിലുള്ള കൊടും തട്ടിപ്പിന്റെ വിളഭൂമിയായി
മാറുകയാണ് നമ്മുടെ സാക്ഷര കേരളം.പ്രബുദ്ധതയിലും സാംസ്കാരികതയിലും മുന്നേറിയിട്ടും മലയാളികള്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നു.ഈ തട്ടിപ്പിന്റെ പ്രാചാരകരാവുന്നതോ
വഴി തെറ്റുന്ന സമൂഹത്തിനു നേര്‍വഴി കാട്ടേണ്ട മാധ്യമങ്ങള്‍ തന്നെ.ഒട്ടുമിക്ക ചാനലുകളും പത്രങ്ങളും പണം വാങ്ങി വിശ്വാസ്യത നോക്കാതെ എന്തും വിളമ്പുന്നു.നമ്മുടെ സംസ്ക്കാരത്തിന്
ആഘാതം ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് മാധ്യമങ്ങള്‍ മാറി നില്‍ക്കണം .അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി നേര്‍വഴിക്ക് നടത്തേണ്ട
ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് ഉണ്ടാവണം.'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'എന്ന രീതിയിലേക്ക് മാറി സ്വയം അപഹാസ്യരാകാതെ സമൂഹത്തോടുള്ള ധര്‍മ്മം പാലിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം.
-എന്‍ കെ മൊയ്തീന് ചേറൂര്, ജിദ്ദ
-എന്‍ കെ മൊയ്തീന് ചേറൂര്, ജിദ്ദ
2 അഭിപ്രായങ്ങൾ:
ആര്‍ത്തി പടര്‍ന്നുപിടിക്കുന്നു!
വയറ്റിലെ വിശപ്പല്ല!!
പണത്തിന്,പേരിന്,പെരുമയ്ക്ക്,ഉന്നതസ്ഥാനലബ്ധിക്ക്.....
അത് നേടിയെടുക്കുന്നതിനായി ഏതു കാടത്ത രീതിയിലും,കുത്സിതമര്ഗഗങ്ങളിലും ചരിക്കാന്‍ ഒരുമ്പെടുന്നവരാധികം.അതിലെത്തിക്കാന് സൂത്രശാലികളും,വിരുതരുമായ ദല്ലാളപടകളും...............
അബദ്ധം പറ്റിയാലും ലഹരിപോലെ വീണ്ടും അതിലേക്കാകര്ഷിക്കപ്പെടുന്നവരുടെ പെരുപ്പം!!!പണ്ടൊക്കെ കുട്ടികളെ തല്ലിപഠിപ്പിക്കുമായിരുന്നു. ഇന്നതൊക്കെ നടക്കുമോ?!അതേപോലെ ഇന്ന് മാധ്യമങ്ങളും അവരവരുടെ താല്പര്യങ്ങളും,വായനക്കാരുടെ രസപ്രധാനമായ വശങ്ങളും മനസ്സിലാക്കി സഞ്ചരിക്കുകയാണ്.ആരെ കുറ്റപ്പെടുത്താന്‍?!ഒടുവില്‍ അവനവനെത്തന്നെ............
ആശംസകള്‍
ഏതുവിധേനയും എന്തുമാര്ഗ്ഗത്തിലൂടെയും സമ്പത്തും പ്രശസ്തിയും നേടിയെടുക്കാനുള്ള മനുഷ്യന്റെ സംഭ്രമത്തെയാണ് കപടആത്മീയ കച്ചവടക്കാര്‍ ചൂഷണം ചെയ്യുന്നത്.
അത് പോലെ ഏത് അധാര്‍മ്മികതയും പ്രചരിപ്പിച്ച് മാധ്യമങ്ങളും പണം കൊയ്യാനുള്ള തത്രപ്പാടിലും .എല്ലാം നാം അകപ്പെട്ട സാമൂഹികവും- സംസ്കാരികവുമായ അധഃപതനം .
നന്ദി മാഷേ .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ